പെട്ടിമുടി ദുരന്തത്തിൽ കുടുംബത്തെ നഷ്ടമായിട്ടും മനക്കരുത്തുകൊണ്ട് പഠിച്ച് പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് നേടിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിയായ ഗോപിക. സഹോദരിയുടെ വീട്ടിലിരുന്നു ഓൺലൈൻ ക്ലാസിൽ പങ്കെടുത്താണ് ഗോപിക തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.