ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ഒരു മിടുക്കിയുണ്ട് കോഴിക്കോട് വെസ്റ്റ് ഹില്ലിൽ. ജനിച്ച് രണ്ടാം നാൾ ബാധിച്ച മഞ്ഞപ്പിത്തം തലച്ചോറിന്റെ സെല്ലുകളെ തകർത്തിട്ടും തളർന്ന് പിന്മാറാൻ തയ്യാറല്ലാത്ത ആര്യ രാജന്റെ തുടർപഠനം പക്ഷേ പ്രതിസന്ധിയിലാണ്.