Also Read- തായ്‌ലൻഡ് രാജാവിന്റെ പങ്കാളിയുടെ നഗ്നചിത്രങ്ങൾ ചോർന്നു; പിന്നിൽ രാജ്ഞിയുടെ പ്രതികാരമോ?
ദാഹിച്ചുവലഞ്ഞ പുള്ളിപ്പുലി കുട്ടി തടാകത്തിന്റെ അടുത്തേക്ക് എത്തുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം ചീങ്കണ്ണി വെള്ളത്തിനടിയിൽ പതുങ്ങിയിരിക്കുകയായിരുന്നു. പുള്ളിപ്പുലി വെള്ളം കുടിക്കാൻ തുടങ്ങിയതോടെ ചീങ്കണ്ണി ചാടിവീഴുകയുായിരുന്നു. ഒറ്റച്ചാട്ടത്തിന് തന്നെ പുള്ളിപ്പുലിയെ വായ്ക്കുള്ളിലാക്കി ചീങ്കണ്ണി വെള്ളത്തിലേക്ക് മടങ്ങി.
advertisement
Also Read- 'ഭാഗ്യവാൻ'; 57 കാരന് വിവാഹ ദിനത്തിൽ വാതുവെയ്പ്പിലൂടെ കിട്ടിയത് 9.89 ലക്ഷം രൂപ
വീഡിയോ കാണാം:
''ഇത് വളരെ വേദനാജനകമാണ്. ഞങ്ങൾക്ക് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വെള്ളം കുടിക്കാനെത്തിയ പുള്ളിപ്പുലി കുട്ടിയെ നിമിഷനേരം കൊണ്ട് ചീങ്കണ്ണി പിടികൂടുകയായിരുന്നു''- ബുസാനി വീഡിയോയിൽ പറയുന്നു. വീഡിയോ യൂട്യൂബിൽ ഇതുവരെ ഒരുകോടി പത്ത് ലക്ഷം പേർ കണ്ടുകഴിഞ്ഞു. നെറ്റിസൺസ് വീഡിയോയെ കുറിച്ച് കമന്റുകളും ഇടുന്നുണ്ട്.
Also Read- മൃദുലയുടെ വിരലിൽ മോതിരമണിഞ്ഞ് യുവകൃഷ്ണ; താരങ്ങളുടെ വിവാഹനിശ്ചയ വീഡിയോ
''ആക്രമണത്തിന് ശേഷം നിമിഷനേരം കൊണ്ട് വെള്ളം ശാന്തമാകുന്നത് കാണുന്നത് പേടിപ്പെടുത്തുന്നതാണ്''- ഒരാൾ കുറിച്ചു. സുഹൃത്തിനെ നഷ്ടപ്പെടുമ്പോഴും ഒന്നും ചെയ്യാനാകാതെ നോക്കിനിൽക്കാനെ മറ്റു പുള്ളിപ്പുലികൾക്ക് സാധിക്കുന്നുള്ളൂവെന്ന് - മറ്റൊരാൾ കുറിച്ചു. പുള്ളിപ്പുലി മാനുകളോട് ചെയ്യുന്നതും ഇതുതന്നെയാണ്. ഇങ്ങനെയാണ് ഭക്ഷ്യശൃംഖല പ്രവർത്തിക്കുന്നതും- മൂന്നാമൻ കുറിച്ചു.