TRENDING:

Karipur Crash | കരിപ്പൂർ റൺവേ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും

Last Updated:

വിമാനം 370 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന് പൂർണ നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കഴിഞ്ഞ മാസം കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇൻഷുറൻസ് അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
advertisement

ഓഗസ്റ്റ് 7 ന്, ദുബായിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് തെന്നിമാറി ഒരു താഴ്ചയിലേക്ക് പതിച്ചു രണ്ട് കഷണങ്ങളായി തകരുകയായിരുന്നു. അപകടത്തിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസിന് നൽകേണ്ട മൊത്തം ക്ലെയിം തുക ഏകദേശം 374 കോടി രൂപയാണ്. വിമാനം 370 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന് പൂർണ നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും. ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കു, ”- പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇൻഷുറൻസ് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

advertisement

You may also like:വീടിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ; അകത്ത് ചോറൂണ്; സുഹൃത്തിന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ [NEWS]മദ്യം ടോക്കണിന് ആനുപാതികമായി മതി; മദ്യവിൽപനയിൽ നിയന്ത്രണവുമായി ബിവറേജസ് കോർപറേഷൻ​ [NEWS] ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന [NEWS]

advertisement

അടുത്തയാഴ്ച തന്നെ എയർ ഇന്ത്യ എക്സ്പ്രസിന് ഇടക്കാല പേയ്‌മെന്റ് അല്ലെങ്കിൽ 'ഓൺ അക്കൗണ്ട് പേയ്‌മെന്റ്' നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "ലീഡ് റീഇൻഷുറർ ആവശ്യപ്പെട്ട രേഖകൾ എയർലൈൻ സമർപ്പിക്കേണ്ടതുണ്ട്. അത് ചെയ്തുകഴിഞ്ഞാൽ ക്ലെയിം പ്രോസസ്സ് ചെയ്യും. എയർ ഇന്ത്യ എക്സ്പ്രസിന് ക്ലെയിം പേയ്മെന്റ് ലീഡ് പ്രൈമറി ഇൻഷുറർ നൽകുകയും ലീഡ് റീഇൻഷുററിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്യും," ഉദ്യോഗസ്ഥർ ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്ലെയിം നടപടിക്രമങ്ങൾ തുടരുകയാണെന്നും, ആവശ്യപ്പെട്ട മിക്ക പേപ്പറുകളും എയർലൈൻ സമർപ്പിച്ചിട്ടുണ്ടെന്നും ഇടക്കാല തുക ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
Karipur Crash | കരിപ്പൂർ റൺവേ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും
Open in App
Home
Video
Impact Shorts
Web Stories