ഇന്റർഫേസ് /വാർത്ത /Kerala / 'മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം'; കരിപ്പൂര്‍ വിമാന ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

'മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം'; കരിപ്പൂര്‍ വിമാന ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

Air India

Air India

കരിപ്പൂര്‍ വിമാന ദുരന്ത സമയത്തെ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ചർച്ചയായിരുന്നു

  • Share this:

മുംബൈ: കരിപ്പൂര്‍ വിമാന ദുരന്ത സമയത്തെ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഏറെ ചർച്ചയായിരുന്നു. ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ അഭിനന്ദനവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും അടക്കമുള്ളവര്‍ കൊണ്ടോട്ടിക്കാരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ഇപ്പോഴിതാ മലപ്പുറത്തെ ജനതയോട് നന്ദി പറയാനാനായി എയര്‍ ഇന്ത്യ എക്‌സ്പ്രസും എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എയര്‍ ഇന്ത്യ നന്ദി സൂചകമായി കുറിപ്പെഴുതിയിരിക്കുന്നത്. സ്വന്തം ജീവന്‍ പണയംവച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം എന്നാണ് എയര്‍ ഇന്ത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

'ഇത് വെറുമൊരു ധൈര്യമല്ല, പക്ഷേ ജീവന്‍ രക്ഷിക്കാനുള്ള മാനുഷിക സ്പര്‍ശമാണ്. സ്വന്തം ജീവന്‍ പണയംവച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ഞങ്ങളുടെ പ്രണാമം'- എയര്‍ ഇന്ത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

First published:

Tags: Air India pilot, Capt Deepak Sathe, Karipur Air India Express Crash, Karipur Crash, Kozhikode Plane Crash, Malappuram