Bevco| മദ്യം ടോക്കണിന് ആനുപാതികമായി മതി; മദ്യവിൽപനയിൽ നിയന്ത്രണവുമായി ബിവറേജസ് കോർപറേഷൻ

Last Updated:

ടോക്കണ്‍ ഇല്ലാത്തവർക്ക് മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളുടെ നടപടി അവസാനിപ്പിക്കാനാണ് ഈ നീക്കമെന്നാണ് വാദം.

തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷൻ. ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്നാണ് കോർപറേഷൻ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. ടോക്കണ്‍ ഇല്ലാത്തവർക്ക് മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളുടെ നടപടി അവസാനിപ്പിക്കാനാണ് ഈ നീക്കം. എന്നാൽ ഉത്തരവ് മദ്യവിൽപനയെ സാരമായി ബാധിക്കുമെന്ന ആശങ്ക ജീവനക്കാരടക്കം ഉയർത്തുന്നു.
ഇനി മുതല്‍ മദ്യ വില്‍പനശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് നടപ്പാക്കാനായി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം ബെവ് ക്യു ആപ്പ് വഴി ബുക്ക് ചെയ്ത ടോക്കണുകളും മദ്യവിൽപനയും തമ്മില്‍ വലിയ അന്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കോർപറേഷന്റെ വിശദീകരണം.
advertisement
അതേസമയം, കോർപറേഷനുള്ള മദ്യവിതരണത്തിൽ കമ്പനികൾ കുറവുവരുത്തിയിരുന്നു. വില വർധിപ്പിച്ച് നൽകണമെന്ന ആവശ്യം പരിഗണിക്കാതെ വന്നതോടെയാണ് മദ്യവിതരണത്തിന്റെ 70 ശതമാനത്തോളം കുറവുവരുത്തിയത്. മദ്യ വിതരണം കുറച്ചതോടെ വലിയ പ്രതിസന്ധിയാണ് കോർപറേഷനുണ്ടായത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് മദ്യ വിൽപന നിയന്ത്രിക്കാനുള്ള കോർപറേഷന്റെ നീക്കമെന്നാണ് വിവരം.
ഇത്തവണ ടെണ്ടർ നപടികൾ ജൂലൈയിലാണ് നടന്നത്. സാധാരണഗതിയിൽ ജനുവരിയിൽ നടക്കേണ്ടതായിരുന്നു ഇത്. പലകമ്പനികളും വൻതുകകൾ കെട്ടിവച്ച് ടെണ്ടറിൽ പങ്കെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടാകാതെ വന്നതോടെ പുതിയ കമ്പനികൾക്ക് മദ്യവിതരണത്തിനുള്ള അവസരവും ഇല്ലാതായി.
advertisement
പുതിയ സർക്കുലറിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ടോക്കണിന് ആനുപാതികമായി മദ്യം എടുക്കാനുള്ള നീക്കം നടപ്പാക്കിയാൽ സ്റ്റോക്കിൽ കുറവുവരും. ഇത് മദ്യവിൽപനയെ ബാധിക്കും. മാത്രവുമല്ല, ആവശ്യക്കാർക്ക് പ്രിയമുള്ള ബ്രാൻഡുകൾ കിട്ടുന്നതിനും തടസ്സമാകും. ഔട്ട്ലെറ്റിലുള്ള ബ്രാൻഡ് വാങ്ങാൻ ആവശ്യക്കാർ നിർബന്ധിതരാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bevco| മദ്യം ടോക്കണിന് ആനുപാതികമായി മതി; മദ്യവിൽപനയിൽ നിയന്ത്രണവുമായി ബിവറേജസ് കോർപറേഷൻ
Next Article
advertisement
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
'വടകരയിലെ ഫ്ലാറ്റ്'; പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി
  • വടകരയിൽ ഫ്ലാറ്റ് ഉണ്ടെന്ന ആരോപണത്തിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതിയിൽ പാർട്ടി നിയമപരമായ നടപടികൾ സ്വീകരിച്ചതായി വ്യക്തമാക്കി.

  • കോൺഗ്രസ് പാർട്ടിയും നേതാക്കളും നിയമ നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

View All
advertisement