സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 കേസുകൾ വ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്കാണ് തിരുവനന്തപുരം കോർപ്പറേഷനിൽ
ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റും അടച്ചിടാനും തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തിരുമാനമായത്.
ഈ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ ഏതൊക്കെ കാര്യങ്ങൾക്ക് നിയന്ത്രണമുണ്ട്, എന്തിനൊക്കെ ഇളവുണ്ട് എന്ന് നോക്കാം...
advertisement
രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് നടപ്പാക്കുന്ന കർശന നിയന്ത്രണമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക.
താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടയക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്ഥലങ്ങൾ
ഇവയാണ്.
നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് മീറ്റർ റീഡിങ് ഒഴിവാക്കി കെ.എസ്.ഇ.ബി.
മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു മഹാത്മാ ഗാന്ധി സർവകലാശാല നടത്താനിരുന്ന തിങ്കളാഴ്ച (6.07.2020 തിങ്കൾ) മുതലുള്ള പരീക്ഷകളാണ് മാറ്റി വെച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പിഎസ് സി നടത്താനിരുന്ന പരീക്ഷകളും ഇന്റർവ്യൂവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി.