Triple LockDown in Thiruvananthapuram |തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കും

Last Updated:

പ്രധാന റോഡുകൾ എല്ലാം അടയ്ക്കും. നഗരത്തിലേക്ക് കടക്കാനും ഇറങ്ങാനും ഒറ്റ വഴിമാത്രമായിരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടയക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നഗരത്തിനുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാന റോഡുകൾ എല്ലാം അടയ്ക്കും. നഗരത്തിലേക്ക് കടക്കാനും ഇറങ്ങാനും ഒറ്റ വഴിമാത്രമായിരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്കാണ് ട്രിപ്പിൾ ലോക്ക്ഡൗൺ . തലസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നടപടി.
കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.
advertisement
[NEWS]
നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായത്തിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
advertisement
  • സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം - 112
  • തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം - 0471 2335410, 2336410, 2337410
  • സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം - 0471 2722500, 9497900999
  • പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം - 9497900121, 9497900112
മലയാളം വാർത്തകൾ/ വാർത്ത/Corona/
Triple LockDown in Thiruvananthapuram |തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കും
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement