TRENDING:

PK Abdu Rabb| 'ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ...'; വീണ്ടും ട്രോളുമായി പി കെ അബ്ദുറബ്ബ്

Last Updated:

സ്കൂൾ വരാന്തയിൽ നിൽക്കുന്ന സ്വന്തം ചിത്രത്തിനൊപ്പമായിരുന്നു അബ്ദു റബ്ബിന്റെ കുറിപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ (Kerala Plus Two Result) വിദ്യാർത്ഥികളുടെ എണ്ണം തെറ്റായി വായിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയ ജില്ലയുടെ കണക്കാണ് മന്ത്രി തെറ്റായി വായിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്. 9353 കുട്ടികൾ ആയിരുന്നു ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റിച്ചത്.
പി കെ അബ്ദുറബ്ബ്
പി കെ അബ്ദുറബ്ബ്
advertisement

Also Read- ഫേസ്ബുക്കിൽ പോരടിച്ച് ജലീലും അബ്ദുറബ്ബും; പരസ്പരം പരിഹാസ പോസ്റ്റുകൾ; ആഘോഷമാക്കി അണികൾ

ഒൻപതിനായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്ന് വായിക്കേണ്ടതിന് പകരം തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് എന്നാണ് മന്ത്രി വായിച്ചത്. ഇതിന്റെ വീഡിയോ അടക്കം പ്രചരിപ്പിച്ചായിരുന്നു ട്രോളുകൾ. പിന്നാലെ മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തന്നെ ട്രോളുമായി ഫേസ്ബുക്കിൽ രംഗത്തെത്തി.

Also Read- 'വീട്ടിന്റെ പേരെന്തുമാവട്ടെ...! ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് മെസേജുകൾ പോയിട്ടില്ല'; ജലീലിന് അബ്ദുറബ്ബിന്റെ മറുപടി

advertisement

സ്കൂൾ വരാന്തയിൽ നിൽക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം അബ്ദുറബ്ബ് കുറിച്ചത് ഇങ്ങനെ-

മഴ നനയാതിരിക്കാൻ

സ്കൂൾ വരാന്തയിൽ

കയറി നിന്നതല്ല...!

ഈ തൊള്ളായിരത്തി

മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ

ഒരു തെറ്റാണോ മക്കളേ...

Also Read- 'ഗംഗയില്‍നിന്ന് ഒഴുകിയ സന്ദേശങ്ങളില്‍ ഒരു 'ലൗ' ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാല്‍ റബ്ബിനറിയാം റബ്ബേ'; മറുപടിയുമായി ജലീല്‍

advertisement

Also Read- Kerala SSLC Result 2022 | 'ട്രോളാനൊന്നും ഞാനില്ല, SSLC വിജയശതമാനം 99.26 എല്ലാവർക്കും സുഖമല്ലേ...! ; അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസങ്ങളെപോലെ തന്നെ അബ്ദുറബ്ബിന്‍റെ പോസ്റ്റ് ട്രോളന്മാർ ഏറ്റെടുത്തു. ഒട്ടേറെ പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളും താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കെ ടി ജലീലും അബ്ദു റബ്ബും തമ്മിലായിരുന്നു ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Abdu Rabb| 'ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ...'; വീണ്ടും ട്രോളുമായി പി കെ അബ്ദുറബ്ബ്
Open in App
Home
Video
Impact Shorts
Web Stories