• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഗംഗയില്‍നിന്ന് ഒഴുകിയ സന്ദേശങ്ങളില്‍ ഒരു 'ലൗ' ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാല്‍ റബ്ബിനറിയാം റബ്ബേ'; മറുപടിയുമായി ജലീല്‍

'ഗംഗയില്‍നിന്ന് ഒഴുകിയ സന്ദേശങ്ങളില്‍ ഒരു 'ലൗ' ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാല്‍ റബ്ബിനറിയാം റബ്ബേ'; മറുപടിയുമായി ജലീല്‍

കള്ളച്ചൂതിന് ഒരുമ്പെട്ട 'യുവസിങ്കം' താനൂര്‍ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ!

 • Share this:
  മുന്‍ മന്ത്രിമാരായ പി കെ അബ്ദുറബ്ബും കെ ടി ജലീലും തമ്മിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പോരാട്ടം തുടരുന്നു. അബ്ദുറബ്ബ് നടത്തിയ പരിഹാസത്തിന് മറുപടിയുമായി കെ.ടി.ജലീല്‍ എംഎല്‍എ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജലീല്‍. 'റബ്ബാണ് റബ്ബേ റബ്ബ്' എന്നു തുടങ്ങി അതേ വാചകത്തില്‍ അവസാനിക്കുന്നതാണ് ജലീലിന്റെ മറുപടി.

  മന്ത്രിസ്ഥാനം നഷ്ടമായതും പഴയകാല സിമി ബന്ധവും എണ്ണപ്പറഞ്ഞുകൊണ്ടാണ് ജലീലിന്റെ മറുപടി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന വര്‍ഗീയ മുദ്രാവാക്യം മുഴക്കിയ സിമിയില്‍നിന്ന് നേര്‍ബുദ്ധി തോന്നിയപ്പോള്‍ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേയെന്ന് ജലീല്‍ ചോദിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പി.ജി സീറ്റ് വര്‍ധിപ്പിച്ച് സ്വന്തം മകന്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാല്‍ ബാപ്പ തന്നെയാണ് റബ്ബേയെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

  Also Read-'വീട്ടിന്റെ പേരെന്തുമാവട്ടെ...! ആ വീട്ടിൽ നിന്നും അർധരാത്രികളിൽ ആരോപണ വിധേയരായ സ്ത്രീകൾക്ക് മെസേജുകൾ പോയിട്ടില്ല'; ജലീലിന് അബ്ദുറബ്ബിന്റെ മറുപടി

  കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  റബ്ബാണ് റബ്ബേ റബ്ബ്!
  ഗംഗയില്‍ നിന്ന് പോയ മെസ്സേജുകള്‍ വിശുദ്ധ ഖുര്‍ആനും റംസാന്‍ കിറ്റുകളും വിതരണം ചെയ്യാന്‍ സഹായം തേടിയതിനുള്ള മറുപടികളായിരുന്നു റബ്ബേ!
  അല്ലാതെ ആരുടെയും ശരീര ലാവണ്യം വര്‍ണ്ണിച്ചുള്ള കവിതകളായിരുന്നില്ല റബ്ബേ!

  ഗംഗയില്‍ നിന്ന് ഒഴുകിയ സന്ദേശങ്ങളില്‍ ഒരു 'ലൗ' ചിഹ്നം പോലും ഉണ്ടായിരുന്നില്ലെന്ന് സാക്ഷാല്‍ റബ്ബിനറിയാം റബ്ബേ!

  'തലയില്‍ മുണ്ടിട്ട്' ചെന്നയാളെ തലങ്ങും വിലങ്ങും ചോദ്യശരങ്ങള്‍ ഉയര്‍ത്തി അമ്പെയ്ത് വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇ.ഡി തോറ്റ് പിന്‍മാറിയില്ലേ റബ്ബേ!

  തന്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ ലോകായുക്താ പദവി ദുരുപയോഗം ചെയ്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് ലീഗ് നടത്തിയ കള്ളക്കളിയില്‍ ചതിച്ച് വീഴ്ത്താന്‍ ശ്രമിച്ചിട്ടും ജനകീയ കോടതിയില്‍ ജയിച്ചു വന്നില്ലേ റബ്ബേ!

  കള്ളച്ചൂതിന് ഒരുമ്പെട്ട 'യുവസിങ്കം' താനൂര്‍ കടപ്പുറത്ത് തോറ്റ് മലച്ച് കിടക്കുന്നത് കണ്ടില്ലേ റബ്ബേ!

  'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന വര്‍ഗീയ മുദ്രാവാക്യം മുഴക്കിയ സിമിയില്‍ നിന്ന് നേര്‍ബുദ്ധി തോന്നിയപ്പോള്‍ പുറത്ത് ചാടി മുസ്ലിംയൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായത് മറന്നു പോയോ റബ്ബേ!

  അതേ സിമിയുടെ നേതാവായ സമദാനി ലീഗിന്റെ മലപ്പുറത്തെ എം.പിയാണെന്ന കാര്യം ഓര്‍മ്മയില്ലേ റബ്ബേ!

  എക്‌സ്പ്രസ് ഹൈവേയുടെ പേരില്‍ കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഒരക്ഷരം പറയാതെ, സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കി, UDF ഒളിച്ചു കളി നടത്തിയപ്പോള്‍ അതിനെയല്ലേ ശക്തിയുക്തം എതിര്‍ത്തത് റബ്ബേ!

  ഇഹലോകത്ത് നന്‍മ ചെയ്യുന്ന എല്ലാവര്‍ക്കുമാണ് സ്വര്‍ഗ്ഗമെന്ന് പ്രഖ്യാപിച്ച പ്രവാചക സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മാലോകരെല്ലാം നരകക്കുണ്ടിലാണെന്ന് ശഠിക്കാന്‍ മാത്രം ക്രൂരനല്ലാതെ പോയത് തെറ്റാണോ റബ്ബേ!

  UDF സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായ് ആഞ്ഞടിച്ചത് എങ്ങിനെയാണ് ഗുണ്ടായിസമാവുക റബ്ബേ!

  25 കൊല്ലം MLA ആയിട്ടും തുടങ്ങിയേടത്ത് നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാന്‍ കഴിയാതെ പാര്‍ലമെന്ററി ജീവിതം അവസാനിപ്പിച്ചതില്‍ എന്തു മഹത്വമിരിക്കുന്നു റബ്ബേ!

  സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ പി.ജി സീറ്റ് വര്‍ധിപ്പിച്ച് സ്വന്തം മകന്റെ സീറ്റ് സുരക്ഷിതമാക്കിയ റബ്ബ് കൊച്ചാപ്പയല്ല സാക്ഷാല്‍ ബാപ്പ തന്നെയാണ് റബ്ബേ!

  ''റബ്ബാണ് റബ്ബേ റബ്ബ്'
  Published by:Jayesh Krishnan
  First published: