തൃശൂർ അവിണിശ്ശേരിയില്‍ ബിജെപി 6, എല്‍ഡിഎഫ് 5, യുഡിഎഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ ആര്‍ രാജു ഉടന്‍ രാജിവെയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ബിജെപി ഭരണമുറപ്പിച്ചു. നേരത്തേ ബിജെപിക്കായിരുന്നു ഇവിടെ ഭരണം. ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എല്‍ഡിഎഫ് പ്രസിഡന്റിന്റെ രാജിയെന്ന് യുഡിഎഫ് ആരോപിച്ചു.
advertisement
തിരുവന്‍വണ്ടൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നെങ്കിലും എല്‍ഡിഎഫ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എന്നാല്‍ യുഡിഎഫ് പിന്തുണ വേണ്ടെന്ന നിലപാടെടുത്ത് എല്‍ഡിഎഫ് സ്ഥാനാർഥി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.
പത്തനംതിട്ട കോട്ടാങ്ങലിലും എസ്.ഡി.പി.ഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച സിപിഎം പ്രതിനിധി ഉടന്‍ രാജിവെച്ചു. എല്‍ഡിഎഫ് 5, ബിജെപി 5, യുഡിഎഫ് 2, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയായിരുന്നു കോട്ടാങ്ങലില്‍ കക്ഷിനില. എസ്.ഡി.പി.ഐ പിന്തുണ തള്ളിക്കൊണ്ടാണ് സിപിഎമ്മിന്റെ ബിനു ജോസഫ് രാജിവെച്ചത്. തിരുവനന്തപുരം പാങ്ങോടും എസ്.ഡി.പി.ഐ പിന്തുണ ലഭിച്ച എല്‍ഡിഎഫ് പ്രസിഡന്റ് മിനിറ്റുകള്‍ക്കുള്ളില്‍ രാജിവെച്ചു.
Also Read- കണ്ണൂർ നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് ഭരണം നഷ്ടമായി
റാന്നിയിൽ എല്‍ഡിഎഫിന്‍റെ കേരള കോൺഗ്രസ് സ്ഥാനാർഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടി. റാന്നി പഞ്ചായത്തിലെ 13 സീറ്റുകളില്‍ 5 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രനുമാണ് നേടിയിരുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറമെ രണ്ട് സീറ്റ് ബിജെപിയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നേടിയത്. എന്നാൽ, ഇത് വിവാദമായതോടെ രാജിവെക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം.
Also Read- ഇഎംഎസിന്റെ ജന്മനാട്ടിൽ എൽ ഡി എഫിന് 40 വർഷത്തിനു ശേഷം ഭരണം നഷ്ടമായി
അതേസമയം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് അധികാരത്തിലെത്തി. തൃപ്പെരുന്തുറ പഞ്ചായത്തിലാണ് കോൺഗ്രസ് സഹായത്തോടെ സി പി എം ഭരണത്തിലെത്തിയത്. വിജയമ്മ ഫിലേന്ദ്രൻ ആണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 11 വോട്ട് എൽഡിഎഫ്-യുഡിഎഫിനും ആറ് വോട്ട് എൻ.ഡി.എയ്ക്കും ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ദീപു വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Also Read- 'യുഡിഎഫ് എൽഡിഎഫിന് അടിമകളായി; ചെന്നിത്തല പഞ്ചായത്ത് ഉദാഹരണം;' കെ.സുരേന്ദ്രൻ
അതേസമയം ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണ് എൽ ഡി എഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കി. തങ്ങളെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുന്നതിനുള്ള നീക്കമായിരുന്നു എൽഡിഎഫ്-യുഡിഎഫ് ധാരണയെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചു പഞ്ചായത്തിന് മുന്നിൽ അവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.