Karnataka Panchayat Election Results 2020 | കർണാടകയിൽ ബിജെപിക്ക് വൻ മുന്നേറ്റം; കോൺഗ്രസ് തകർന്നടിഞ്ഞു
- Published by:Anuraj GR
- news18-malayalam
Last Updated:
ബിജെപി 3814 , കോണ്‍ഗ്രസ് 1811 , ജെഡിഎസ് 723 , മറ്റുള്ളവര്‍ 491 എന്നിങ്ങനെയാണ് ഒടുവിലത്തെ ലീഡ് നില.
ബെംഗളൂരു: രണ്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയിലെ 5,728 ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ബിജെപിക്ക് വൻ മുന്നേറ്റം. ബിജെപി 3814 , കോണ്‍ഗ്രസ് 1811 , ജെഡിഎസ് 723 , മറ്റുള്ളവര്‍ 491 എന്നിങ്ങനെയാണ് ഒടുവിലത്തെ ലീഡ് നില.
ബീദാർ ജില്ല ഒഴികെയുള്ള സ്ഥലങ്ങളിൽ ബാലറ്റ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ബീദാർ ജില്ലയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മുഴുവൻ ഫലവും പുറത്തുവരാൻ വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ karsec.gov.in, ceokarnataka.kar.nic.in എന്നിവയില്‍ കൃത്യമായ ഇടവേളകളില്‍ ഫലങ്ങള്‍ ലഭ്യമാകും. സംസ്ഥാനത്തെ 226 താലൂക്കുകളിലായി 5,728 ഗ്രാമപഞ്ചായത്തുകളിലായി ആകെ 91,339 സീറ്റുകളിലേക്കും 2,22,814 സ്ഥാനാര്‍ത്ഥികളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഇതിനകം തന്നെ 8,074 സ്ഥാനാര്‍ത്ഥികളെ രണ്ട് ഘട്ടങ്ങളിലും എതിരില്ലാതെ തിരഞ്ഞെടുത്തിട്ടുണ്ട്.
advertisement
ഡിസംബര്‍ 22 ന് ആദ്യ ഘട്ടത്തില്‍ 43,238 വാർഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. രണ്ടാം ഘട്ടത്തില്‍ 39,378 വാർഡുകളിലേക്ക് ഡിസംബര്‍ 27 ന് വോട്ടെടുപ്പ് നടന്നു. രാവിലെ എട്ടു മണി മുതൽ ആരംഭിച്ച വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2020 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Karnataka Panchayat Election Results 2020 | കർണാടകയിൽ ബിജെപിക്ക് വൻ മുന്നേറ്റം; കോൺഗ്രസ് തകർന്നടിഞ്ഞു