TRENDING:

മരണമാസ് റോളിൽ‌ കുഞ്ചാക്കോ ബോബൻ; ടിനു പാപ്പച്ചന്റെ ബിഗ് ബജറ്റ് ചിത്രം 'ചാവേർ' ട്രെയിലര്‍ റിലീസ് അടുത്ത മാസം അഞ്ചിന്

Last Updated:
കുഞ്ചാക്കോ ബോബന് പുറമേ ആന്‍റണി വര്‍ഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്രെയിലർ സെപ്റ്റംബർ 5ന് പുറത്തുവിടും
advertisement
1/5
മരണമാസ് റോളിൽ‌ കുഞ്ചാക്കോ ബോബൻ; ടിനു പാപ്പച്ചന്റെ ബിഗ് ബജറ്റ് ചിത്രം 'ചാവേർ' ട്രെയിലര്‍ റിലീസ് അടുത്ത മാസം അഞ്ചിന്
കൊച്ചി: രാഷ്ട്രീയവും പകയും സൗഹൃദവും പ്രമേയ പരിസരമാക്കിയുള്ള 'ചാവേർ' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനെത്തുന്നത് മരണമാസ് റോളിൽ. ടിനു പാപ്പച്ചനാണ് ചാവേർ എന്ന ബി​ഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. മലയാള പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെ ഹൃദയത്തിലേറ്റിയ സ്വാതന്ത്ര്യം അർധരാത്രിയിൽ, അജ​ഗജാന്തരം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായി കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
advertisement
2/5
പതിയെ തുടങ്ങി ചടുലവേ​ഗത്തിൽ പുരോ​ഗമിച്ച് ക്ലൈമാക്സിൽ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിലേക്ക് എത്തിക്കുന്ന മികച്ച ദൃശ്യാവിഷ്കാരമാണ് ടിനു  പാപ്പച്ചൻ  ചാവേറിലൊരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമേ ആന്‍റണി വര്‍ഗീസ് പെപ്പെ, അർജുൻ അശോകൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്രെയിലർ സെപ്റ്റംബർ 5ന് പുറത്തുവിടും.
advertisement
3/5
ചാവേറിന്റെ ടീസറിനും ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്ററുകൾക്കും ആസ്വാദകരിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ രണ്ട് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ ജോണറിൽ നീങ്ങുന്ന സിനിമയാണ് 'ചാവേർ' എന്നാണ് ലഭിക്കുന്ന സൂചനകള്‍. കല്ലിൽ കൊത്തിയ രൂപങ്ങളായുള്ള ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അരുൺ നാരായണൻ, വേണു കുന്നപ്പിള്ളി എന്നിവരാണ് ചാവേറിന്റെ നിർമാതാക്കൾ.
advertisement
4/5
സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ഒരു ജയിൽ ചാട്ടത്തിന്റെ കഥ മലയാള പ്രേക്ഷകർ അതുവരെ കണ്ടിട്ടില്ലാത്ത മേക്കിങ്ങിലൂടെ വെളളിത്തിരയിലെത്തിച്ച ടിനു പാപ്പച്ചൻ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടിയിരുന്നു. രണ്ടാം സിനിമയായ 'അജഗജാന്തര'ത്തിന് പശ്ചാത്തലമാക്കിയത് ആളും ആരവവുമുള്ള ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു രാത്രിയിൽ തുടങ്ങി അടുത്ത രാത്രിവരെ നീളുന്ന ഉദ്വേ​ഗജനകമായ സംഭവങ്ങളും ക്ഷേത്രോൽസവത്തിന്റെ ചാരുതയും ഒളിമങ്ങാതെ അജ​ഗജാന്തരത്തിലൂടെ ടിനു ആസ്വാദകർക്ക് സമ്മാനിച്ചു. ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച ടിനു പാപ്പച്ചൻ ചാവേറിലൂടെ പ്രേക്ഷകർക്കായി കരുതിവെച്ചിരിക്കുന്നതെന്താണെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.
advertisement
5/5
ഛായാഗ്രഹണം: ജിന്റോ ജോർജ്, എഡിറ്റർ: നിഷാദ് യൂസഫ്, മ്യൂസിക് : ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, സ്റ്റണ്ട് : സുപ്രീം സുന്ദർ, മേക്കപ്പ് : റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കൽ, വിഎഫ്എക്സ് : ആക്സിൽ മീഡിയ, സൗണ്ട് മിക്‌സിങ് : ഫസൽ എ ബക്കർ, ഡിഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, അസോസിയേറ്റ് ഡയറക്ടർ: സുജിത്ത് സുന്ദരൻ, ആർ അരവിന്ദൻ, ടൈറ്റിൽ ഗ്രാഫിക്സ് : എബി ബ്ലെൻഡ്, ഡിസൈൻ: മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മലയാളം വാർത്തകൾ/Photogallery/Film/
മരണമാസ് റോളിൽ‌ കുഞ്ചാക്കോ ബോബൻ; ടിനു പാപ്പച്ചന്റെ ബിഗ് ബജറ്റ് ചിത്രം 'ചാവേർ' ട്രെയിലര്‍ റിലീസ് അടുത്ത മാസം അഞ്ചിന്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories