• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഒരു വർഷത്തിനിടെ 20 കുഞ്ഞുങ്ങൾ; വാടക​ ഗർഭധാരണത്തിനായി ദമ്പതികൾ ചെലവാക്കിയത് ഒന്നരക്കോടി രൂപയോളം

ഒരു വർഷത്തിനിടെ 20 കുഞ്ഞുങ്ങൾ; വാടക​ ഗർഭധാരണത്തിനായി ദമ്പതികൾ ചെലവാക്കിയത് ഒന്നരക്കോടി രൂപയോളം

കുഞ്ഞുങ്ങളെ നോക്കുന്നതിനായി 16 പരിചാരകരെ നിയമിച്ചിട്ടുണ്ട്. ഇവർക്കായി എല്ലാ വർഷവും 69 ലക്ഷം രൂപ ചെലവാക്കുന്നുണ്ട്.

(Image: batumi_mama/Instagram)

(Image: batumi_mama/Instagram)

 • Share this:
  വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ ഒരു വർഷത്തിനിടെ നേടിയത് 20 മക്കളെ. കൂടുതൽ കുഞ്ഞുങ്ങൾക്കുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. 23കാരിയായ ക്രിസ്റ്റിന ഓസ്തുർക്ക്, 57 കാരനായ ഗാലിബ് ഓസ്തുർക്ക് എന്നിവരുടെതാണ് ഈ വലിയ കുടുംബം.

  കോടീശ്വരനായ ഗാലിബ് ഒരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ജോർജിയയിൽ എത്തിയത്. ഇവിടെ നിന്നാണ് റഷ്യക്കാരിയായ ക്രിസ്റ്റീനയുമായി പരിചയപ്പെടുന്നതും തുടർന്ന് ഇരുവരും വിവാഹിതരാവുന്നതും. ഒരു വർഷം മുമ്പ് ഇരുവർക്കും ഒരു കുഞ്ഞ് പിറന്നിരുന്നു. പിന്നീട് തങ്ങളുടെ കുടുംബം വലുതാക്കണമെന്ന് ആഗ്രഹിച്ച ഇവർ വാടക ഗർഭധാരണത്തിലൂടെ കൂടുതൽ കുഞ്ഞുങ്ങളെ നേടിയാണ് 21 അംഗങ്ങളുള്ള കുടുംബമായി മാറിയത്.

  വാടക അമ്മമാർക്കായി 138,000 പൗണ്ടാണ് (1.41 കോടി രൂപ) ഇവർ ചെലവാക്കിയത്. ഓരോ വാടക അമ്മയ്ക്കും 7,700 പൗണ്ടാണ് ഗർഭധാരണത്തിനായി ഇവർ നൽകിയത്. കുഞ്ഞുങ്ങളെ നോക്കുന്നതിനായി 16 പരിചാരകരെ നിയമിച്ചിട്ടുണ്ട്. ഇവർക്കായി എല്ലാ വർഷവും 67,000 പൗണ്ട് (69 ലക്ഷം രൂപ) ചെലവാക്കുന്നുണ്ട്. ഇരുവരും കണ്ടുമുട്ടുന്നതിന് മുമ്പായി ഗാലിബ് നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു.

  Also Read- 'പുസ്തകങ്ങൾക്ക് പകരം മനുഷ്യരെ കടമെടുക്കാം, 30 മിനിറ്റത്തേക്ക്': മനുഷ്യലൈബ്രറിയെ അറിയാം

  ദിവസവും എല്ലാ കുട്ടികളോടുമൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും ഒരു അമ്മക്ക് സാധാരണ ചെയ്യേണ്ടിവരുന്ന എല്ലാ കാര്യങ്ങളും താനും ചെയ്യാറുണ്ടെന്നും ക്രിസ്റ്റിന പറയുന്നു.

  ഗാലിബിനും ക്രിസ്റ്റിനക്കുമായി ആറു വയസ്സുകാരിയായ വിക്ടോറിയ എന്ന ഒരു മകളുണ്ട്. അതിനുശേഷം കഴിഞ്ഞ മാർച്ചിലാണ് വാടക ഗർഭധാരണത്തിൽ ആദ്യത്തെ കുഞ്ഞു പിറന്നത്. മുസ്തഫ എന്ന് കുഞ്ഞിന് പേരുമിട്ടു. നാല് മുതൽ പതിനാല് മാസം വരെ പ്രായമുള്ളവരാണ് 20 കുട്ടികളും. മൂന്നു നിലകളുള്ള മാൻഷനിൽ താമസിക്കുന്ന ഈ കുടുംബം എല്ലാ ആഴ്ചയിലും കുഞ്ഞുങ്ങൾക്കായി 20 വലിയ പാക്കറ്റ് നാപ്പീസും 53 പാക്കറ്റ് ബേബി ഫുഡും വാങ്ങുന്നുണ്ട്.

  കുഞ്ഞുങ്ങളെയും വളർത്തുന്നതിനായി 3500 മുതൽ 4200 പൗണ്ട് വരെ എല്ലാ ആഴ്ചയും ചെലവാകുമെന്ന് ക്രിസ്റ്റീന ദി സണ്ണിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആറു വയസുകാരിയായ വിക്ടോറിയക്ക് സഹോദരങ്ങൾക്കൊപ്പം കളിക്കാനും അവർക്ക് ഭക്ഷണം നൽകാനും കഥ പറയാനും ഇഷ്ടമാണെന്ന് ക്രിസ്റ്റീന പറയുന്നു.

  വാടക ഗർഭധാരണത്തിലൂടെ കൂടുതൽ കുട്ടികൾളെ ഇനി ആഗ്രഹിക്കുന്നില്ലെന്നും സാധാരണ പോലെ അമ്മയാവാൻ ഇനിയും ആഗ്രഹമുണ്ടെന്നും ക്രിസ്റ്റീന പറയുന്നു. 21 കുട്ടികളെയും നേക്കേണ്ടതിനാൽ ഇപ്പോൾ വീണ്ടും അമ്മയാവുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അവർ പറഞ്ഞു.

  സാധാരണയായി കുട്ടികൾ രാത്രി 8 മണി മുതൽ 6 മണി വരെയാണ് ഉറങ്ങാറുള്ളത്. തനിക്ക് ഉറക്കം കുറഞ്ഞെങ്കിലും വലിയൊരു കുടുംബം ആഗ്രഹിച്ചിരുന്നതിനാൽ ഇതിൽ പരാതിയില്ലെന്നും ക്രിസ്റ്റീന പറയുന്നു.

  Also Read- മാതാപിതാക്കൾ ജോലിക്ക് പോയി; ഡോക്ടറെ കാണാൻ മൂന്നുവയസ്സുകാരി ഒറ്റയ്ക്ക് എത്തി

  ഭർത്താവായ ഗാലിബും 213,000 ഫോളോവഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കുടുംബത്തിന്റെ ഫോട്ടോകൾ ഷെയർ ചെയ്യുന്നുണ്ട്.

  തുർക്കിയിൽ ടൂറിസം മേഖലയിൽ ബിസിനസുകാരനായ ഗാലിബ് 2013 മുതൽ ജോർജിയയിൽ ആണ് താമസിക്കുന്നത്. തുർക്കിഷ് കമ്പനിയായ മെട്രോ ഹോൾഡിംഗിന്റെ സ്ഥാപകനായ അദ്ദേഹം ജോർജിയയിൽ മാത്രം 500 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്.

  തന്റെ കമ്പനിയിലെ ഒരു തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2012ൽ തുർക്കിയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ജോർജിയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോൾ തുർക്കിയിലുള്ള ഹുലിയ എന്ന യുവതിയുമായാണ് ആദ്യ വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഇവർക്ക് 9 കുട്ടികളുണ്ട്.
  Published by:Rajesh V
  First published: