നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 67 കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 27 കോൺടാക്സ് ലെൻസുകൾ

  67 കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 27 കോൺടാക്സ് ലെൻസുകൾ

  കണ്ണിൽ നിന്നും 27 ലെൻസുകൾ കാണാതായ കാര്യം സ്ത്രീ അറിഞ്ഞിരുന്നില്ല എന്നതാണ് രസകരമായ കാര്യം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പ്രിയപ്പെട്ടതും വിലപിടിപ്പുള്ളതുമായ വസ്തുക്കളെയൊക്കെ നാം കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുമെന്നാണ് പറയാറ്. കണ്ണ് അത്രയും പ്രധാനപ്പെട്ട അവയവമായതുകൊണ്ടാണ് അങ്ങനയൊരു പ്രയോഗം തന്നെ വന്നത്.
   കണ്ണിൽ ചെറിയ കരട് കുടുങ്ങിയാൽ തന്നെ വലിയ അസ്വസ്ഥതയാണ്. അപ്പോഴാണ് ബ്രിട്ടനിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്ത വരുന്നത്.

   ബ്രിട്ടൻ സ്വദേശിയായ 67 കാരിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 27 കോൺടാക്ട് ലെൻസുകളാണ്. ഏറ്റവും വിചിത്രമായ കാര്യമെന്താണെന്നാൽ 27 ലെൻസുകൾ നഷ്ടമായ കാര്യം സ്ത്രീ ഇതുവരെ അറിഞ്ഞിരുന്നില്ല എന്നതാണ്. എത്ര കാലമായി ഇവ കണ്ണിനകത്ത് ഇവ അകപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് സ്ത്രീയ്ക്ക് യാതൊരു ധാരണയുമില്ല.

   കണ്ണിൽ അസ്വസ്ഥതയും വരൾച്ചയും അനുഭവപ്പെടുന്നുവെന്ന പരാതിയുമായാണ് സ്ത്രീ ആശുപത്രിയിൽ എത്തിയത്. പ്രായം കൂടുന്നത് മൂലം കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടായിരിക്കുമെന്ന ധാരണയിലായിരുന്നു ഇവർ ആശുപത്രിയിൽ എത്തിയത്.

   ഡോ. രൂപൽ മൂർജാരിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധനയിൽ സ്ത്രീയുടെ കണ്ണിൽ നീലനിറത്തിലുള്ള ആവരണം കണ്ടെത്തിയിരുന്നു. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായിട്ടായിരുന്നു പരിശോധന. 17 ലെൻസുകൾ ഉണ്ടെന്നായിരുന്നു അന്ന് കണ്ടെത്തിയത്.

   പിന്നീട് അൽപ്പം കൂടി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് 10 ലെൻസുകൾ കൂടി കണ്ടെത്തിയത്. കഴിഞ്ഞ 35 വർഷമായി കോൺടാക്സ് ലെൻസ് ഉപയോഗിക്കുന്നയാളാണ് ഈ സ്ത്രീ. 27 ലെൻസുകൾ എത്രകാലമായി കണ്ണിലുണ്ടെന്നതിനെ കറിച്ച് യാതൊരു ധാരണയും ഇവർക്കില്ല.

   ഇത്തരമൊരു അനുഭവം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഡോ. മൂർജാരിയയെ ഉദ്ധരിച്ച് ഒപ്ടോമെട്രി ടുഡേ റിപ്പോർട്ടിൽ പറയുന്നത്. ലെൻസുകളെല്ലാം പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു.

   You may also like:'അനന്തു എന്ന കാമുകൻ ഇല്ല' യഥാർത്ഥ്യം ഉൾകൊള്ളാനാകാതെ രേഷ്മ; കാമുകനെ കാണാൻ വർക്കലയിൽ പോയിരുന്നു

   ഇത്രയും ലെൻസുകൾ കണ്ണിൽ അകപ്പെട്ടിട്ടും രോഗി അത് ശ്രദ്ധിച്ചില്ലെന്നതാണ് ഏറ്റവും ആശ്ചര്യകരമെന്നും ഡോക്ടർ. വലിയ അസ്വസ്ഥയായിരിക്കും സ്വാഭാവികമായും ഉണ്ടാകുക. അതിൽ അസാധാരണമായി ഒന്നും തോന്നിയില്ലെന്നതാണ് അത്ഭുതമെന്നും ഡോക്ടർ പറയുന്നു.

   കണ്ണിനുള്ളിൽ ലെൻസുകൾ കണ്ടെത്തിയെങ്കിലും പെട്ടെന്ന് ശസ്ത്രക്രിയ നടത്താൻ പറ്റാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എത്രകാലമായി കോൺടാക്ട് ലെൻസ് കണ്ണിൽ ഇരിക്കുകയാണെന്ന് അറിയാത്തതിനാൽ തന്നെ അവ പെട്ടെന്ന് പുറത്തെടുത്താൽ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

   കണ്ണിലെ അസ്വസ്ഥതയെ കുറിച്ചല്ലാതെ, കോൺടാക്സ് ലെസൻസുകൾ കാണാതായതിനെ കുറിച്ചൊന്നും സ്ത്രീ പരിശോധനയ്ക്ക് എത്തിയപ്പോൾ പറഞ്ഞിരുന്നുമില്ല. കണ്ണിൽ ലെൻസുകളുടെ ഒരു ശേഖരം തന്നെയുണ്ടെന്ന കാര്യം അറിയിച്ചപ്പോൾ സ്ത്രീ ആശ്ചര്യപ്പെട്ടതായും ഡോക്ടർ പറയുന്നു.

   You may also like:വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ സിപിഐ സസ്പെന്‍ഡ് ചെയ്തു

   പ്രായം കൂടുന്നതുകൊണ്ട് കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടാണെന്നായിരുന്നു അവർ കരുതിയിരുന്നത്. എന്തായാലും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി 27 ലെൻസുകളും പുറത്തെടുത്തു.

   ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിശോധനയ്ക്കെത്തിയപ്പോൾ പഴയ അസ്വസ്ഥ തീരെ ഇല്ലെന്നായിരുന്നു രോഗിയുടെ മറുപടി. കണ്ണുകളിൽ ചെറിയ അസ്വസ്ഥതകൾ തോന്നിയാൽ പോലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നാണ് ഡോ. മൂർജാനിയയ്ക്ക് പറയാനുള്ളത്.

   പുതിയ കാലത്ത് ഓൺലൈൻ വഴി എളുപ്പത്തിൽ കോൺടാക്ട് ലെൻസുകൾ അടക്കം വാങ്ങാനുള്ള സൗകര്യങ്ങളുണ്ട്. ഇതോടെ, കൃത്യമായി ആശുപത്രിയിൽ എത്തി ചെക്കപ്പ് നടത്തുന്നതടക്കമുള്ള കാര്യങ്ങൾക്ക് ആളുകൾ അധികം ഗൗരവം നൽകുന്നില്ല.

   കോൺടാക്ട് ലെൻസുകൾ സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ കണ്ണിന് അണുബാധയും ഗുരുതരമായ പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
   Published by:Naseeba TC
   First published:
   )}