റെസ്റ്റോറന്റിലെ സോയാസോസിന്റെ കുപ്പി നുണഞ്ഞ കുട്ടിയോട് ആവശ്യപ്പെട്ട നഷ്ടപരിഹാരം 4 കോടി രൂപയോളം
- Published by:Vishnupriya S
- news18-malayalam
Last Updated:
തുറന്നുവച്ചിരിക്കുന്ന സോസിന്റെ കുപ്പിയും ഒരു പുതിയ ചായക്കപ്പും കുട്ടി നുണഞ്ഞു നോക്കി
സോയ സോസിന്റെ കുപ്പി നുണഞ്ഞതിന് ഒരു കുട്ടിയോട് ജപ്പാനിലെ ഒരു റെസ്റ്റോറന്റ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് ഏകദേശം നാല് കോടി രൂപയാണ്. ജപ്പാനിലെ ഒരു പ്രധാന സുഷി ശൃംഖലയായ സുഷിറോയാണ് തങ്ങളുടെ ഔട്ട്‌ലെറ്റുകളിലൊന്നിൽ വച്ച് സോയ സോസ് കുപ്പി നുണഞ്ഞ ഒരു കുട്ടിക്കെതിരെ കേസ് ഫയൽ ചെയ്തത്. റസ്റ്റോറന്റ് ശൃംഖല നടത്തുന്ന കമ്പനിയായ അകിന്ദോ സുഷിറോയാണ് മാർച്ച് 22 -ന് ഒസാക്ക ജില്ലാ കോടതിയിൽ കുട്ടിക്കെതിരെ കേസ് നൽകിയിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് കുട്ടി ഒരു സുഹൃത്തിനോടൊപ്പം ഗിഫു പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത റസ്റ്റോറന്റ് സന്ദർശിച്ചത്. ആ ദിവസമാണ് കുട്ടി സോയാ സോസിന്റെ കുപ്പി നുണഞ്ഞതും.
തുറന്നുവച്ചിരിക്കുന്ന സോസിന്റെ കുപ്പിയും ഒരു പുതിയ ചായക്കപ്പും കുട്ടി നുണഞ്ഞു നോക്കി. പിന്നീട് ഉമിനീര് പറ്റിയ വിരൽ കൊണ്ട് സുഷി പ്ലേറ്റിൽ സ്പർശിച്ചുവെന്നുമാണ് കുട്ടിക്കെതിരെ പരാതി. ഇതെല്ലാം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പറയുന്നു. ജനുവരി 29 -ന് പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ തകർച്ചയാണ് തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായത് എന്നും അത് വലിയ നഷ്ടത്തിന് കാരണമായിത്തീർന്നു എന്നുമാണ് കമ്പനി പറയുന്നത്.
スシロー迷惑動画の少年を提訴 6700万円損賠請求。しょうゆボトルを入れ替えた費用、全国で客が激減したことで失われた利益や衛生管理の信用が損なわれた被害など。。。。。
pic.twitter.com/BJu8SaDtiJ— 進撃のJapan (@roketdan2) June 8, 2023
advertisement
അതേ സമയം കുട്ടി താൻ സോയാ സോസിന്റെ കുപ്പി നുണഞ്ഞതായി സമ്മതിച്ചു. ഒപ്പം അതിൽ മാപ്പഭ്യർത്ഥിക്കുകയും കേസ് റദ്ദാക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു. കുട്ടിയും സുഹൃത്തും തന്നെയാണ് പ്രാങ്ക് എന്ന നിലയിൽ ഇത് ചിത്രീകരിച്ചത്. എന്നാൽ, അത് ഇങ്ങനെ വൈറലാകുമെന്നോ ഇത്തരത്തിൽ ഒരു ഫലമുണ്ടാക്കുമെന്നോ ഇരുവരും കരുതിയിരുന്നില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 10, 2023 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
റെസ്റ്റോറന്റിലെ സോയാസോസിന്റെ കുപ്പി നുണഞ്ഞ കുട്ടിയോട് ആവശ്യപ്പെട്ട നഷ്ടപരിഹാരം 4 കോടി രൂപയോളം