എഐ ആള് കൊള്ളാമല്ലോ! അമ്മൂമ്മയോട് ഇത്തരത്തിലുള്ള ചോദ്യം ആണോ ചോദിക്കുന്നത്
- Published by:Sneha Reghu
- news18-malayalam
Last Updated:
മനുഷ്യന്റെ സംസാരത്തില്‍ പൂര്‍ണമായി പ്രാവീണ്യം നേടുന്നതിന് എഐ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്
സാങ്കേതികവിദ്യ മുന്നേറുന്നതിന് അനുസരിച്ച് നമ്മുടെ ജീവിതശൈലിയും മാറ്റങ്ങള്‍ ദൃശ്യമായി കൊണ്ടിരിക്കുകയാണ്. ലോകം പതിയെ എഐയുടെ വഴിയേ സഞ്ചരിക്കുകയാണ്. എഐയും ധാർമികതയും സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ സ്‌കോട്ട്‌ലന്‍ഡിലെ ഡണ്‍ഫെറംലൈനില്‍ നിന്നുള്ള ലൂയിസ് ലിറ്റില്‍ജോണ്‍ എന്ന 66കാരി പങ്കുവെച്ച അനുഭവമാണ് ചര്‍ച്ചാ വിഷയം. തികച്ചും അനുചിതമായ ഒരു ശബ്ദ സന്ദേശമാണ് ലൂയിസിന് ലഭിച്ചത്. ആപ്പിളിന്റെ എഐയില്‍ പ്രവര്‍ത്തിക്കുന്ന ഡിക്‌റ്റേഷന്‍ സോഫ്റ്റ് വെയറാണ് ഇവിടെ പ്രതിസ്ഥാനത്തെന്ന് വൈകാതെ കണ്ടെത്തി. എഐ തന്നോട് ചോദിച്ച ചോദ്യം തികച്ചും അനുചിതമായിരുന്നുവെന്ന് ലൂയിസ് പറഞ്ഞു. ആ വിചിത്രമായ ചോദ്യം കേട്ട് താന്‍ അമ്പരന്നുപോയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ലൂയിസിനെ മോശമായി ചിത്രീകരിക്കുകയും അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഒരു ചോദ്യം ചോദിക്കുകയും ചെയ്തു. മദര്‍വെല്ലിലെ ലൂക്കേഴ്‌സ് ലാന്‍ഡ് റോവര്‍ ഗാരേജില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചപ്പോഴാണ് എഐയുടെ ഭാഗത്തുനിന്ന് ആ ചോദ്യമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംസാരിച്ച വാക്കുകള്‍ക്കും അവ ടെക്‌സ്റ്റ് രൂപത്തില്‍ പകര്‍ത്താനുള്ള എഐയുടെ ശ്രമത്തിനും ഇടയില്‍ എവിടെയോ പാകപ്പിഴ സംഭവിക്കുകയായിരുന്നു. ശബ്ദ സന്ദേശത്തിന്റെ എഴുതിയ പതിപ്പിലേക്ക് നോക്കിയപ്പോള്‍ ഭയന്നുപോയതായി ലൂയിസ് പറഞ്ഞു.
എഐ കാര്യങ്ങള്‍ അല്‍പം 'മസാല ചേര്‍ക്കാന്‍' തീരുമാനിക്കുകയായിരുന്നുവെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൂയിസ് ആദ്യം ഇത് ഒരു തട്ടിപ്പാണെന്നാണ് കരുതിയത്. എന്നാല്‍, വിളിച്ചയാളുടെ ഏരിയ കോഡ് തിരിച്ചറിഞ്ഞപ്പോഴാണ് യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിഞ്ഞത്. മുമ്പ് ഗാരേജ് ലൂയിസിന് ഒരു കാര്‍ വിറ്റിരുന്നു. ഇത് അതിന്റെ ഒരു തുടര്‍നടപടി മാത്രമായിരുന്നു. ഗാരേജ് കാര്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അറിയാതെ തന്നെ എഐ ലൂയിസിന് അപമാനകരമായ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. എന്നാല്‍ ഗാരേജുകാര്‍ ഇക്കാര്യത്തില്‍ തെറ്റുകാരല്ലെന്ന് ലൂയിസ് മനസ്സിലാക്കി. എഐയാണ് വില്ലന്‍ എന്ന് അവര്‍ തിരിച്ചറിഞ്ഞു.
advertisement
വിളിച്ചയാളുടെ സ്‌കോട്ടിഷ് ഉച്ചാരണം മൂലമാകാം തെറ്റായ ടെക്‌സ്റ്റ് സന്ദേശം ലഭിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എങ്കിലും ചില ഘടകങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പശ്ചാത്തല ശബ്ദങ്ങളും വിളിച്ചയാള്‍ സ്‌ക്രിപ്റ്റ് വായിക്കുന്നത് എല്ലാം ഇതില്‍ ഘടകങ്ങളായിട്ടുണ്ടെന്നും ഇത് ശബ്ദം തിരിച്ചറിയുന്ന സംവിധാനങ്ങളെ തകരാറിലാക്കിയേക്കുമെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സ്പീച്ച് ടെക്‌നോളജി പ്രൊഫസര്‍ പീറ്റര്‍ ബെല്‍ വിശദീകരിച്ചു. ഈ ഘടകങ്ങളെല്ലാം ശബ്ദം തിരിച്ചറിയുന്ന സംവിധാനം തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് കാരണമാകുന്നുവെന്ന് ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ ബെല്‍ പറഞ്ഞു.
advertisement
സന്ദേശത്തിലെ സിക്‌സ്(Sixth-മാര്‍ച്ച് ആറിലെ പരിപാടി ഷെഡ്യൂല്‍ ചെയ്തിരുന്നു) എന്ന വാക്ക് എഐ തെറ്റിദ്ധരിച്ച് ഉപയോഗിക്കുകയായിരിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ആദ്യം സന്ദേശം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും എന്നാല്‍, പിന്നീട് അത് തമാശയായി എടുത്തതായും ലൂയിസ് വ്യക്തമാക്കി.
തമാശ രൂപേണ എടുത്താലും സംഭവം കൂടുതല്‍ ഗുരുതരമായ ഒരു പ്രശ്‌നത്തിലേക്കാണ് വിലര്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഐയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ സോഫ്റ്റ് വെയറുകൾ ഇപ്പോഴും പൂര്‍ണമായും കുറ്റമറ്റതല്ല. മിക്കവയും അനുചിതമായ ഉള്ളടക്കമാണ് സൃഷ്ടിക്കുന്നത്.
advertisement
വാക്കുകളുടെ ഉച്ചാരണങ്ങളിലെ വ്യത്യാസം(phonetic overlaps, ) മൂലമാണ് ഇത്തരം പിശകുകൾ സംഭവിക്കുന്നതെന്ന് ആപ്പിള്‍ അഭിപ്രായപ്പെട്ടു. സോഫ്റ്റ് വെയര്‍ സ്വയം തിരുത്തുന്നതിന് മുമ്പ് തന്നെ തെറ്റായ വാക്ക് കുറച്ചുസമയം എഴുതിക്കാണിക്കുമെന്നും അവര്‍ പറഞ്ഞു. മനുഷ്യന്റെ സംസാരത്തില്‍ പൂര്‍ണമായി പ്രാവീണ്യം നേടുന്നതിന് എഐ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
March 13, 2025 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എഐ ആള് കൊള്ളാമല്ലോ! അമ്മൂമ്മയോട് ഇത്തരത്തിലുള്ള ചോദ്യം ആണോ ചോദിക്കുന്നത്