വിവാഹവേദിയിലേക്ക് കാള ഇടിച്ചു കയറിയാൽ; വീഡിയോ തരംഗമാവുന്നു

Last Updated:

വിവാഹാഘോഷത്തിനു വേണ്ടി ഗംഭീര ഒരുക്കം നടത്തിയ വേദിയിലേക്കാണ് കാളയുടെ ഇടിച്ചുകയറൽ

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
വിവാഹവേദിയിലേക്ക് കാള ഇടിച്ചുകയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വിവാഹാഘോഷത്തിനു വേണ്ടി ഗംഭീര ഒരുക്കം നടത്തിയ വേദിയിലേക്കാണ് കാളയുടെ ഇടിച്ചുകയറൽ. അവിടെ എന്ത് സംഭവിച്ചുകാണും എന്ന് കാഴ്ചക്കാർക്ക് ഉദ്വേഗം ജനിപ്പിക്കുന്ന തരം രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്.
ഭക്ഷണ സ്റ്റാളുകൾ നിരന്ന വിവാഹപ്പന്തലിലേക്കു കാള ഇടിച്ചുകയറുന്ന 15 സെക്കന്റ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. തീർത്തും വന്യമായി കാള ഇടിച്ചുകയറുന്ന കാഴ്ച്ച അതിഥികളെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കിയത്. അടുത്ത നിമിഷം എന്തെല്ലാം നാശനഷ്‌ടങ്ങൾ സൃഷ്‌ടിക്കുമെന്ന വേവലാതി ഇത്രയും സമയത്തിനുള്ളിൽ തന്നെ വീഡിയോയിൽ പ്രകടം.
ഒരാൾ ആംഗ്യം കാട്ടി മറ്റൊരു സ്ഥലത്തേക്ക് കാളയുടെ ശ്രദ്ധ ക്ഷണിക്കുന്നതും കാണാം. എന്നാൽ അകന്നുമാറുന്നതിനു പകരം, വ്യക്തിയുടെ അടുത്തേക്ക് പായുന്ന കാളയെ ആണ് കാണാൻ സാധിക്കുക. ആക്രമണത്തിൽ നിന്നും സ്വയം ചെറുത്തുനിൽപ്പ് നടത്താൻ അയാൾ നിലത്തുവീണ് കിടക്കുന്നതുകാണാം. കണ്ണാടി കൊണ്ട് അലങ്കരിച്ച ഒരു സ്റ്റോളിലേക്കും കാള കയറുന്നുണ്ട്. ഇതിനുള്ളിൽ കണ്ണാടി കൊണ്ടുള്ള നിരവധി ഉത്പ്പന്നങ്ങളും കാണാം.
advertisement
വേദിയിൽ നിന്നും കാള അകന്നതും, അവിടെയുണ്ടായിരുന്ന പലരും ആശ്വാസം കൊണ്ട് നെടുവീർപ്പിട്ടു. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മുന്നേറുകയാണ്. കാള ഇത്ര വേഗം പോയില്ല എങ്കിൽ ഒരുപക്ഷെ അവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായേനെ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.
advertisement
Summary: An internet video of a bull charging into a wedding location, where everything was ready for a vibrant start to a new life, has gone viral. The 15-second video that was posted to Twitter has received a lot of shares, retweets, and comments. However, the animal quickly left the area, and the situation was under control
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹവേദിയിലേക്ക് കാള ഇടിച്ചു കയറിയാൽ; വീഡിയോ തരംഗമാവുന്നു
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement