'പരീക്ഷയിൽ തോൽക്കാൻ കാരണം യൂട്യൂബ്'; 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീംകോടതി പിഴയിട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
യൂട്യൂബിൽ അശ്ലീല പരസ്യങ്ങൾ വരുന്നുണ്ടെന്നും ഇതുമൂലം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച് യുവാവ് സർപ്പിച്ച ഹർജിയിലാണ് കോടതി നടപടി
ഭോപ്പാൽ: പരീക്ഷയിൽ തോറ്റതിന് കാരണം യുട്യൂബ് പരസ്യങ്ങളാണെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി എത്തിയ യുവാവിന് സുപ്രീം കോടതിയുടെ ശാസനയും പിഴയും. കോടതി പരിഗണിച്ച ഏറ്റവും മോശം ഹർജികളിൽ ഒന്നാണിതെന്നും കോടതിയുടെ സമയം പാഴാക്കിയതിന് 25,000 രൂപ പിഴ നൽകണമെന്നും ഉത്തരവിട്ടു. യൂട്യൂബിൽ അശ്ലീല പരസ്യങ്ങൾ വരുന്നുണ്ടെന്നും ഇതുമൂലം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും ആരോപിച്ച് യുവാവ് സർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
പൊലീസ് പരീക്ഷയിൽ പരാജയപ്പെട്ടത്തിനെ തുടർന്ന് ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാർത്ഥിയാണ് യൂട്യുബിനെതിരെ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷയിൽ തോറ്റതിന് ഉത്തരവാദി യുട്യൂബാണെന്ന് ആരോപിച്ചായിരുന്നു ഹർജി. 75 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട യുവാവ് ഇത്തരം പരസ്യങ്ങൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്.
advertisement
യൂട്യൂബ് കാണണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്. പരീക്ഷയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ യൂട്യൂബ് കാണരുത്. പരസ്യം കാണാൻ താൽപ്പര്യമില്ലെങ്കിൽ അത് കാണരുതെന്ന് കോടതി പറഞ്ഞg കോടതിയുടെ സമയം നശിപ്പിക്കാൻ മാത്രമാണ് ഇത്തരമൊരു ഹർജി ഫയൽ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹരജിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2022 9:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പരീക്ഷയിൽ തോൽക്കാൻ കാരണം യൂട്യൂബ്'; 75 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീംകോടതി പിഴയിട്ടു