കീമോയിൽ നിന്ന് കീമോയിലേക്ക് പോകുമ്പോഴും ക്യാൻസറിനെ പ്രണയിനിയായി കണ്ട് ഒരു യുവാവ്

Last Updated:
തിരുവനന്തപുരം: ക്യാൻസറിനെ പ്രണയിനിയായി കണ്ട് ജീവിതത്തെ അത്രമേൽ പോസിറ്റീവ് ആയി കാണുന്ന ഒരു യുവാവ്. തിരുവനന്തപുരം സ്വദേശിയായ നന്ദു കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ ക്യാൻസറിനെപ്പോലെ പ്രണയിക്കണമെന്നാണ് നന്ദുവിന്‍റെ പക്ഷം. ശക്തമായ കീമോ ചെയ്തു നോക്കി. ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു. പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി. ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്‍റെ പരമാവധി ദ്രോഹിച്ചു നോക്കി. എന്നിട്ടും അവൾ പോയില്ല.
ക്യാൻസറിനെ ഇനിയും പുറത്തു ചാടിക്കാനുള്ള ശ്രമത്തിൽ തന്നെയാണ് താനെന്നും ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാൻ തന്നെയാണ് തനിക്കിപ്പോഴും ഇഷ്ടമെന്നും നന്ദു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയമെന്നും നന്ദു പറയുന്നു.
നന്ദു മഹാദേവയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ ക്യാൻസറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ !!
ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി...
advertisement
അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി...
വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു...പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി...ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല..
ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല...
ഇപ്പൊ ദേ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം കേട്ടിട്ടാകും കാലിൽ നിന്ന് ശ്വാസകോശത്തിലേക്ക് അവൾ താമസം മാറാൻ തീരുമാനിച്ചത്...എന്ത് തന്നെയായാലും ഞാൻ ഇങ്ങനെ തന്നെ പുഞ്ചിരിച്ചു കൊണ്ട് ഇവിടെ ഉണ്ടാകും...ഞാൻ ഇനിയും അവളെ പുറത്തു ചാടിക്കാനുള്ള യുദ്ധത്തിൽ വ്യാപൃതനാണ്..
advertisement
ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാൻ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം..
എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയം...അങ്ങനെ നോക്കുമ്പോൾ എന്നെപ്പോലെ വിജയിച്ചവർ വളരെ വളരെ കുറവാണ്...ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെയാണ് ആ വിജയത്തിന്റെ തെളിവ്...
ഇനി മരണം മുന്നിൽ വന്ന് നിന്നാലും എന്റെ ആത്മവിശ്വാസം തകരില്ല...
വിജയം എന്റേത് തന്നെയാണെന്ന് എനിക്കറിയാം..
അഭിമന്യു പോലും അറിഞ്ഞുകൊണ്ടാണ് പദ്മവ്യൂഹത്തിൽ അകപ്പെട്ടത് എന്നാൽ ഞാൻ പൊടുന്നനെ കണ്ണടച്ചു തുറന്നപ്പോൾ പദ്മവ്യൂഹത്തിൽ അകപ്പെട്ട ആളാണ്..
advertisement
എന്നിട്ടും പതറാത്ത എന്റെ മനസ്സ് തന്നെയാണ് എന്റെ ബലം !!
ജീവിതത്തിൽ കുഞ്ഞു കാര്യങ്ങൾക്ക് മനം മടുത്ത് പോകുന്നവർക്ക് ഒരു വെളിച്ചമാകാൻ എന്റെ ജീവിതം തന്നെയാണ് എനിക്ക് സമർപ്പിക്കാനുള്ളത്..
ഗാന്ധിജി പറഞ്ഞ പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം...
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് നന്ദി...
Waiting for a Miracle 😉
NB: പലപ്പോഴും പലരും വിഷമാവസ്ഥയിൽ സഹതാപത്തിന് വേണ്ടി ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്..അവരോട് എനിക്കൊരേ ഒരുകാര്യം പറയാനുണ്ട്...മരിക്കുന്നത് വരെ മനസ്സിന്റെ നട്ടെല്ല് നിവർന്ന് തന്നെ നിൽക്കട്ടെ !! — feeling confident.'
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കീമോയിൽ നിന്ന് കീമോയിലേക്ക് പോകുമ്പോഴും ക്യാൻസറിനെ പ്രണയിനിയായി കണ്ട് ഒരു യുവാവ്
Next Article
advertisement
സംസ്ഥാന സിബിഎസ്ഇ കലോത്സവം : കിരീടത്തിനായി മലബാറും തൃശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
സംസ്ഥാന സിബിഎസ്ഇ കലോത്സവം : കിരീടത്തിനായി മലബാറും തൃശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
  • മലബാർ സഹോദയ 432 പോയിന്റുമായി ഒന്നാം സ്ഥാനത്ത്, തൃശൂർ സഹോദയ 427 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.

  • 35 വേദികളിലായി 10,000 ത്തിലധികം വിദ്യാർത്ഥികൾ 140 ഇനങ്ങളിൽ മാറ്റുരക്കുന്ന കലോത്സവം.

  • 62 പോയിന്റുമായി കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്‌കൂൾ സ്‌കൂളുകളുടെ പട്ടികയിൽ മുന്നിൽ.

View All
advertisement