advertisement

പിസാ ടോപ്പിങ്ങിൽ കാമുകിക്കിഷ്ടം നത്തോലി; ഇഷ്ടപ്പെടാതെ കാമുകൻ; ബ്രേക്ക് അപ്പ് ആകാമെന്ന് മെസേജ്

Last Updated:

നല്ല രീതിയിൽ മുന്നോട്ടു പോയിരുന്ന ബന്ധമായിരുന്നു തങ്ങളുടേതെന്നും വളരെ ആകസ്മികമായി‌ട്ടാണ് പ്രണയിച്ചിരുന്ന ആളിൽ നിന്നുമുള്ള ഈ ടെക്സ്റ്റ് മെസേജ് തനിക്ക് ലഭിച്ചതെന്നും യുവതി പറയുന്നു

പിസ ടോപ്പിംഗ് തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പ്രണയ ബന്ധം ഉപേക്ഷിച്ച് യുവാവ്. താൻ പ്രണയിച്ചിരുന്ന ആളിൽ നിന്നും ഒരു ദിവസം അതിരാവിലെ ബ്രേക്ക്-അപ്പ് സന്ദേശം ലഭിച്ച വിവരം പങ്കുവെച്ചു കൊണ്ടുള്ള യുവതിയുടെ പോസ്റ്റും വൈറലാകുകയാണ്. ലണ്ടൻ ആസ്ഥാനമായുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ മംമ്സ് നെറ്റിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. @mollymacone എന്ന ഉപയോക്താവിന്റേതാണ് പോസ്റ്റ്.
നല്ല രീതിയിൽ മുന്നോട്ടു പോയിരുന്ന ബന്ധമായിരുന്നു തങ്ങളുടേതെന്നും വളരെ ആകസ്മികമായി‌ട്ടാണ് പ്രണയിച്ചിരുന്ന ആളിൽ നിന്നുമുള്ള ഈ ടെക്സ്റ്റ് മെസേജ് തനിക്ക് ലഭിച്ചതെന്നും യുവതി പറയുന്നു. രാവിലെ ഏഴു മണിക്കു തന്നെ മെസ്ജ് എത്തിയെന്നും അതു കണ്ട് താൻ അമ്പരന്നു പോയെന്നും യുവതി കൂട്ടിച്ചേർത്തു. തനിക്കേറെ ഇഷ്ടമുള്ള പപ്പാ ജോൺസ് പിസയിൽ ടോപ്പിങ്ങായി നത്തോലി ആണ് തിരഞ്ഞെടുക്കാറുള്ളതെന്നും അത് കാമുകന് ഇഷ്ടമായിരുന്നില്ല എന്നുമാണ് യുവതി പറയുന്നത്. ഇക്കാരണം തന്നെയാണ് ബ്രേക്ക് അപ്പിനു കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചതെന്നും പോസ്റ്റിൽ പറയുന്നു.
advertisement
“ഞങ്ങൾ കുറച്ച് ആഴ്‌ചകളായി പരസ്പരം കാണുന്നുണ്ടായിരുന്നു. വളരെ യാദൃശ്ചികമായാണ് പരസ്പരം പരിചയപ്പെട്ടത്. പക്ഷേ നല്ല രീതിയിലായിരുന്നു ആ ബന്ധം മുന്നോട്ടു പോയത്. എവിടെയെങ്കിലും യാത്ര പോകണമെന്ന് അവൻ പറയുമായിരുന്നു. അത് നടക്കണണെന്ന് ഞാനും അതിയായി ആഗ്രഹിച്ചു. യാത്ര പ്ലാൻ ചെയ്തതെല്ലാം അവനായിരുന്നു”, യുവതി പോസ്റ്റിൽ പറയുന്നു.
മംമ്സ് നെറ്റിലെ യുവതിയുടെ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. വിഷയത്തെ ​ഗൗരവമായി സമീപിച്ചവരും അത് തമാശയായി എടുക്കാൻ ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്.
“അവൻ ഒരു വിഡ്ഢിയാണെന്നാണ് ഞാൻ കരുതുന്നത്. കുറച്ചു നാൾ ഒരാളെ പ്രണയിച്ച്, പെട്ടെന്നൊരിക്കൽ ഒരു മേസേജ് മാത്രം അയച്ച് ആ ബന്ധം ഉപേക്ഷിക്കുന്നത് ശരിയല്ല. അയാൾ നേരെ സംസാരിക്കുന്ന ആളായിട്ടല്ല എനിക്കു തോന്നുന്നത്”, എന്നാണ് യുവതിയുടെ പോസ്റ്റിനു താഴെ ഒരാൾ കുറിച്ചത്.
advertisement
“ഈ ബന്ധം കൂടുതൽ മുന്നോട്ടു പോകില്ലെന്ന് അയാൾക്ക് തോന്നിക്കാണും. നത്തോലിയുടെ കാര്യം ഒരു തമാശ ആയോ വെറുമൊരു കാരണമായോ പറഞ്ഞതാകാം. എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് കൃത്യമായി അറിയാതെ അയാളെ കുറ്റപ്പെടുത്താനാകില്ല. ബന്ധം തുടരാൻ ചിലപ്പോൾ അയാളും ആ​ഗ്രഹിച്ചിരുന്നിരിക്കാം. എന്നാൽ നിങ്ങൾ അവന് അനുയോജ്യനല്ലെന്ന് അയാൾക്കു മനസിലായിക്കാണും. അത് അം​ഗീകരിക്കുക”, എന്നാണ് മറ്റൊരാൾ കമന്റായി കുറിച്ചത്.
“ഇക്കാര്യം നിങ്ങളെ അറിയിച്ചതിനും നിങ്ങളോട് സത്യസന്ധത പുലർത്തിയതിനും അവനോട് നന്ദി പറയൂ. അയാൾക്ക് നത്തോലികൾ ഇഷ്ടമല്ലാത്തതിനാൽ നിങ്ങൾ ബ്രേക്ക് അപ്പ് ആയി എന്ന് തമാശയായി എല്ലാവരോടും പറയൂ”, എന്നാണ് മറ്റൊരാളുടെ കമന്റ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പിസാ ടോപ്പിങ്ങിൽ കാമുകിക്കിഷ്ടം നത്തോലി; ഇഷ്ടപ്പെടാതെ കാമുകൻ; ബ്രേക്ക് അപ്പ് ആകാമെന്ന് മെസേജ്
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement