'ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ'; പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ മോഹൻലാൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി ഉണ്ടായിരുന്നതെന്നും മോഹൻലാൽ പറഞ്ഞു
വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിയുമായി ഉണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു നടൻ മോഹൻലാലിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ, എണ്ണൂറിൽപ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
മകളുടെ താമസ സ്ഥലമായ മറയൂരിൽ വച്ച് ഇന്ന രാവിലെയായിരുന്നു മുതിർന്ന ചലച്ചിത്ര നടൻ പൂജപ്പുര രവിയുടെ അന്ത്യം. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. നാടക നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്.
advertisement
അദ്ദേഹത്തിന്റെ സിനിമകളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, അദ്ദേഹം 800 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. 1990 കളിൽ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു. മാധവൻ പിള്ളയുടെയും ഭവാനി അമ്മയുടെയും നാല് മക്കളിൽ മൂത്തമകനായി തിരുവനന്തപുരത്താണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിയുടെ ജനനം. ഭാര്യ- തങ്കമ്മ, മക്കൾ- ഹരി, ലക്ഷ്മി.
മൃതശരീരം തിരുവനന്തപുരത്തു പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും. സംസ്കാര ചടങ്ങുകൾ ജൂൺ 19, തിങ്കളാഴ്ച തിരുവനന്തപുരത്തു വെച്ച് നടത്തും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 18, 2023 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ'; പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചനവുമായി നടൻ മോഹൻലാൽ









