വിവാഹ വേഷത്തിൽ നിൽക്കുന്ന രജിത് കുമാറിന്റെയും കൃഷ്ണപ്രഭയുടെയും ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച ഫോട്ടോക്കു ശേഷം അതിലും വലിയ പ്രതികരണങ്ങളും പരിഭവങ്ങളുമാണ്
കൃഷ്ണപ്രഭയ്ക്ക് നേരിടേണ്ടി വന്നത്. സഹപ്രവർത്തകർ പോലും ആ കഥ വിശ്വസിച്ചു എന്ന്
കൃഷ്ണപ്രഭ പിന്നീട് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.
എന്നാൽ കൂട്ടത്തിൽ ഏറ്റവുമധികം പരിഭവം പറഞ്ഞത് രമേശ് പിഷാരടിയാണെന്ന്
കൃഷ്ണപ്രഭ പറയുന്നു. പിഷാരടിയുടെ വാക്കുകൾ കേട്ട് സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞുപോയെന്നും കൃഷ്ണപ്രഭ പറഞ്ഞു. "നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്തു മാറ്റാൻ പോകുന്നു." ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്ത പിഷാരടിയെ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയതെന്നും കൃഷ്ണപ്രഭ പറഞ്ഞു.
Also Read:
'കൃഷ്ണയ്ക്ക് കാമുകനുണ്ടോ'? വിവാഹ ചിത്രം പുറത്തു വിടും മുൻപ് രജിത്കുമാർ കൃഷ്ണപ്രഭയോട് ചോദിച്ച ചോദ്യംഅവർ പെട്ടെന്ന് വിശ്വസിച്ചുവെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താവും? പല സുഹൃത്തുക്കളും വിശ്വസിച്ചു. ഫാമിലി കഴിഞ്ഞാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഈ ഷൂട്ടിങ്ങിനെ പറ്റി അറിയാമായിരുന്നുള്ളൂ. മാത്രമല്ല പല സുഹൃത്തുക്കളും ഈ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതും സംശയത്തിന് ഇടയായെന്നും
കൃഷ്ണപ്രഭ പറയുന്നു.
Also Read:
രജിത് കുമാർ, കൃഷ്ണപ്രഭ ചിത്രത്തിന് താഴെ 'ഹാപ്പി മാരീഡ് ലൈഫ്' ആശംസകൾടി.വി. സീരിയലിനായി പകർത്തിയ ചിത്രം ഇത്തരമൊരു പ്രൊമോഷൻ ചെയ്യും എന്ന ധാരണയിൽ തന്നെയാണ് എടുത്തത് എന്ന് കൃഷ്ണപ്രഭ പറഞ്ഞു. പരിപാടിയുടെ അണിയറക്കാർ ഇത്തരമൊരു കാര്യം ഇരുവരെയും തുടക്കത്തിലേ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും കൃഷ്ണപ്രഭ പറഞ്ഞിരിന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.