ജീവനൊടുക്കിയ ദത്തുപുത്രിയുടെ മൃതദേഹം 'പ്രേത വിവാഹത്തിന്' വിറ്റു; എട്ട് ലക്ഷം രൂപയ്ക്ക്
- Published by:Anuraj GR
- trending desk
Last Updated:
മരിച്ചവർക്കും ജീവിത പങ്കാളിയെ നൽകുന്നതിനുള്ള ഒരു മാർഗ്ഗമായാണ് ഈ ചടങ്ങ് നടത്തുന്നത്
മരിച്ചു പോയവരെ വിവാഹം കഴിപ്പിക്കുന്ന ഒരു ചടങ്ങിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? 'പ്രേത വിവാഹം' എന്ന ഈ ചടങ്ങിന് 1000 വർഷത്തോളം പഴക്കമുണ്ട്. ഈ ആചാരം പുരാതന ചൈനയിൽ ആരംഭിച്ചതായും പിന്നീട് യൂറോപ്പിലേക്കും ഏഷ്യയിലേക്കും വ്യാപിച്ചതായും പറയപ്പെടുന്നു. മരിച്ചവർക്കും ജീവിത പങ്കാളിയെ നൽകുന്നതിനുള്ള ഒരു മാർഗമായാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ വിശ്വാസത്തിന്റെ ചുവട് പിടിച്ചു നടന്ന ഒരു വിവാഹത്തിനെതിരെയാണ് സുൻ എന്ന ചൈനീസുകാരൻ രംഗത്തെത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് 2006ൽ ആണ് ചൈനയിലെ ഷാഡോങ് പ്രവശ്യ നിവാസിയായ സുന്നും ഭാര്യയും തങ്ങളുടെ മകളായ സിയാഓടനെ ദത്ത് പുത്രിയായി മറ്റൊരു കുടുംബത്തിന് നൽകിയത്.
അകന്ന ബന്ധുക്കൾ എന്ന പേരിൽ ഇവർ ഇടയ്ക്കിടെ മകളെ സന്ദർശിക്കുകയും ചെയ്തിരുന്നു. 16-ാം വയസിലാണ് സിയാഓടൻ ആത്മഹത്യ ചെയ്തത്. ദത്ത് നൽകിയ കുടുംബത്തിൽ നിന്നുള്ള നിരന്തരമായ മാനസിക പീഡനമാണ് തന്റെ മകൾ ജീവനൊടുക്കാൻ കാരണം എന്നാണ് സുൻ പറയുന്നത്. കൂടാതെ പഴയ ആചാരപ്രകാരം മരിച്ച തന്റെ മകളെ ഴാങ് എന്ന മരണപ്പെട്ട മറ്റൊരു വ്യക്തിയുമായി വിവാഹം കഴിപ്പിച്ചുവെന്നും അതിനായി 8 ലക്ഷത്തോളം രൂപ സിയാഓടനെ ദത്തെടുത്ത കുടുംബം സ്ത്രീധനമായി വാങ്ങിയെന്നും സുൻ ആരോപിക്കുന്നു. ആരോപണത്തിൽ അധികൃതർ അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവുകൾ ഒന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
advertisement
Also Read- 'ഇനിയും വളർത്തണം' ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയ്ക്കുള്ള ഗിന്നസ് റെക്കോർഡ് ഉടമയുടെ ആഗ്രഹം
ഇത്തരമൊരു വിവാഹ രീതി പുരാതന കാലം മുതൽ ചൈനയിൽ ഉണ്ടായിരുന്നെങ്കിലും മരിച്ചവരോടുള്ള അനാദരവാണ് ഇതെന്ന് വാദമുണ്ട്. ഷാങ്ഹായി അക്കാദമിയിലെ ലോ ഡയറക്ടർ യാവോ ജിയാൻലോങ്ങിന്റെ അഭിപ്രായ പ്രകാരം ഈ വിവാഹ രീതി ഇതുവരെ ചൈനയിൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടില്ല. ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷസ് തന്റെ രചനകളിൽ ഈ വിവാഹ രീതിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 30, 2023 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജീവനൊടുക്കിയ ദത്തുപുത്രിയുടെ മൃതദേഹം 'പ്രേത വിവാഹത്തിന്' വിറ്റു; എട്ട് ലക്ഷം രൂപയ്ക്ക്