'ഇനിയും വളർത്തണം' ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയ്ക്കുള്ള ഗിന്നസ് റെക്കോർഡ് ഉടമയുടെ ആഗ്രഹം
- Published by:Naseeba TC
- news18-malayalam
Last Updated:
മൂന്ന് മണിക്കൂറാണ് മുടി കഴുകി ഉണക്കി ചീകിയൊതുക്കാനെടുക്കുന്നത്
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഉത്തര്‍പ്രദേശ് സ്വദേശിനി. 46കാരിയായ സ്മിത ശ്രീവാസ്തവയാണ് ഈ നേട്ടത്തിനുടമ. 14 വയസ്സു മുതലാണ് സ്മിത മുടി വളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് ഇതുവരെ തലമുടി മുറിച്ചിട്ടില്ല. നിലവില്‍ 7 അടി 9 ഇഞ്ച് നീളമുള്ള തലമുടിയാണ് സ്മിതയ്ക്കുള്ളത്.
"ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് ദേവതാ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം നീളമുള്ള തലമുടിയുണ്ട്. മുടി മുറിക്കുന്നത് അശുഭകരമായി കാണുന്ന സംസ്‌കാരമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സ്ത്രീകള്‍ മുടി മുറിക്കുന്നതും കുറവാണ്. നീളമുള്ള തലമുടിയാണ് സ്ത്രീകളുടെ സൗന്ദര്യം."മിത ശ്രീവാസ്തവ പറഞ്ഞു.
ആഴ്ചയില്‍ രണ്ട് പ്രാവശ്യമാണ് സ്മിത തന്റെ തലമുടി കഴുകുന്നതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ പറഞ്ഞു. തലമുടി കഴുകി വൃത്തിയാക്കാന്‍ ഏകദേശം അരമണിക്കൂര്‍ സമയമെടുക്കും. പിന്നീട് തലമുടി നന്നായി ഉണക്കിയെടുക്കണം. ശേഷം കൈകൊണ്ട് തലമുടിയിലെ ജഠ മാറ്റും. ഏകദേശം മൂന്ന് മണിക്കൂറോളമാണ് ഇതിനായി ചെലവഴിക്കേണ്ടി വരിക.
advertisement
1980കളിലെ ബോളിവുഡ് നടിമാരുടെ ഹെയര്‍ സ്റ്റൈലാണ് സ്മിതയ്ക്ക് ഇഷ്ടം. എങ്ങനെയാണ് തന്റെ നീളമുള്ള മുടിയെ പരിപാലിക്കുന്നതെന്നും സ്മിത പറയുന്നു,
Say hello to Smita Srivastava from India, the woman with the longest hair in the world ????♀️
Her long locks were measured at 236.22 centimeters (7 ft 9 in) ???? pic.twitter.com/Pkb6xms8Sp
— Guinness World Records (@GWR) November 29, 2023
advertisement
"നിലത്ത് ഒരു ഷീറ്റ് വിരിച്ച് അതിലേക്ക് മുടി നിവര്‍ത്തിയിട്ട ശേഷം മുടി നന്നായി ചീകിയൊതുക്കും"സ്മിത പറഞ്ഞു.
മുടി വിടര്‍ത്തിയിടുമ്പോള്‍ ആളുകള്‍ അദ്ഭുതത്തോടെ നോക്കാറുണ്ടെന്നും സ്മിത പറഞ്ഞു. ചിലര്‍ മുടിയില്‍ തൊട്ടുനോക്കാറുണ്ടെന്നും ചിലര്‍ തന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ വരാറുണ്ടെന്നും സ്മിത കൂട്ടിച്ചേർത്തു. മുടി പരിപാലിക്കുന്നതിന് എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നും സ്മിത.
"ചിലര്‍ എന്റെ മുടിയില്‍ തൊട്ടുനോക്കാറുണ്ട്. കൂടാതെ മുടിയുടെ ചിത്രവും എടുക്കും. ചിലര്‍ സെല്‍ഫിയെടുക്കാനും വരാറുണ്ട്. ശേഷം കേശ സംരക്ഷണത്തിന് എന്തൊക്കെയാണ് ചെയ്യുന്നത്, എന്ത് ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത് എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞാന്‍ എന്റെ മുടിയില്‍ എന്തൊക്കെയാണ് ചെയ്യുന്നത് അതെല്ലാം അവരോടും പറയും. ഇതുപോലെ ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ തങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്". സ്മിത കൂട്ടിച്ചേര്‍ത്തു.
advertisement
എന്തായാലും മുടി മുറിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്മിത പറയുന്നു. ഇനിയും മുടി നീട്ടി വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
November 30, 2023 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇനിയും വളർത്തണം' ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയ്ക്കുള്ള ഗിന്നസ് റെക്കോർഡ് ഉടമയുടെ ആഗ്രഹം