15 വർഷത്തെ കാത്തിരിപ്പിന് വിരാമം; 3.7 അടി ഉയരമുള്ള വരന് ജീവിതസഖിയായി നാല് അടി ഉയരമുള്ള വധു
- Published by:Rajesh V
- trending desk
Last Updated:
ഉയരക്കുറവ് കാരണം അര്‍ഷാദിന്റെ പത്തോളം വിവാഹാലോചനകളാണ് മുടങ്ങിയത്
15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തനിക്ക് യോജിച്ച വധുവിനെ കിട്ടിയ സന്തോഷത്തിലാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ മൊഹദ് അര്‍ഷാദ്. 3.7 അടി ഉയരമുള്ളയാളാണ് അര്‍ഷാദ്. ഉയരക്കുറവ് കാരണം അര്‍ഷാദിന്റെ പത്തോളം വിവാഹാലോചനകളാണ് മുടങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവിത സഖിയായി 4 അടി ഉയരമുള്ള വധുവിനെ കിട്ടിയ സന്തോഷത്തിലാണ് അര്‍ഷാദ്. സോനയാണ് അര്‍ഷാദിന്റെ വധു.
ഉയരക്കുറവിന്റെ പേരില്‍ നിരവധി അവഹേളനങ്ങളാണ് താന്‍ ഇതുവരെ നേരിട്ടതെന്ന് അര്‍ഷാദ് പറയുന്നു. ഒരു ഘട്ടത്തില്‍ തന്റെ വിവാഹം നടക്കില്ലെന്ന് വരെ കരുതിയിരുന്നെന്നും അര്‍ഷാദ് പറഞ്ഞു.
നിരവധി വിവാഹലോചനകള്‍ മുടങ്ങിയ ശേഷമാണ് അര്‍ഷാദ് സോനയെ കണ്ടുമുട്ടിയത്. '' ആളുകള്‍ എന്നെ ഉയരത്തെ കളിയാക്കിയെങ്കിലും എനിക്ക് പറ്റിയ പങ്കാളിയെ ലഭിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല,'' അര്‍ഷാദ് പറഞ്ഞു.
അതേസമയം സോനയുടെ കുടുംബത്തിന് ആദ്യം ഈ വിവാഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. തന്റെ ഉയരക്കുറവ് ചൂണ്ടിക്കാട്ടി സോനയുടെ കുടുംബം ഈ ആലോചന ആദ്യം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ചപ്പോഴാണ് കുടുംബം വിവാഹത്തിന് സമ്മതിച്ചത്. നാല് മാസം മുമ്പാണ് സോനയെപ്പറ്റി തന്റെ ഒരു ബന്ധു പറഞ്ഞതെന്നും അര്‍ഷാദ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bulandshahr,Bulandshahr,Uttar Pradesh
First Published :
February 15, 2024 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
15 വർഷത്തെ കാത്തിരിപ്പിന് വിരാമം; 3.7 അടി ഉയരമുള്ള വരന് ജീവിതസഖിയായി നാല് അടി ഉയരമുള്ള വധു