റാണു മണ്ഡലിന് പിന്നാലെ, പാട്ടുപാടി സോഷ്യൽ‌മീഡിയയുടെ ഹൃദയം കീഴടക്കി ഊബർ ഡ്രൈവർ

കുമാർ സാനുവിന്റെ ഏറെ പ്രശസ്തമായ 'നസർ കെ സാമ്നേ' എന്ന ഗാനം ഡ്രൈവർ സീറ്റിലിരുന്നു പാടുന്ന വീഡിയോ വൈറൽ

news18
Updated: September 16, 2019, 6:30 PM IST
റാണു മണ്ഡലിന് പിന്നാലെ, പാട്ടുപാടി സോഷ്യൽ‌മീഡിയയുടെ ഹൃദയം കീഴടക്കി ഊബർ ഡ്രൈവർ
കുമാർ സാനുവിന്റെ ഏറെ പ്രശസ്തമായ 'നസർ കെ സാമ്നേ' എന്ന ഗാനം ഡ്രൈവർ സീറ്റിലിരുന്നു പാടുന്ന വീഡിയോ വൈറൽ
  • News18
  • Last Updated: September 16, 2019, 6:30 PM IST
  • Share this:
ബംഗാളിൽ നിന്നുള്ള റാണു മണ്ഡലിനും അസമിൽ നിന്നുള്ള സൊമാറ്റോ ഡെലിവറി ബോയിക്കും പിന്നാലെ ലഖ്നൗവിൽ നിന്നുള്ള ഊബർ ഡ്രൈവറുടെ പാട്ടാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഒരുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കിയെന്നു തന്നെ പറയാം. 1990ൽ പുറത്തിറങ്ങിയ ആഷിഖിയിലെ കുമാർ സാനു പാടിയ 'നസർ കെ സാമ്നേ' എന്ന ഗാനമാണ് ഡ്രൈവർ വിനോദ് ആലപിക്കുന്നത്.

ട്വിറ്റർ യൂസറായ @crowngaurav ആണ് വീഡിയോ ഷെയർ ചെയ്തത്. 'ലഖ്നൗവിൽ നിന്നുള്ള ഊബർ ഡ്രൈവർ വിനോദ് ജിയെ പരിചയപ്പെട്ടു. അതുല്യ ഗായകനാണ് അദ്ദേഹം. ഓട്ടം പൂർത്തിയായശേഷം എനിക്ക് വേണ്ടി ഒരു ഗാനമാലപിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. ഇതിനപ്പുറം എന്തുവേണം. ഈ വീഡിയോ കാണൂ'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്.ബംഗാളിലെ റാണിഘട്ടിലെ റെയിൽവേ സ്റ്റേഷനിൽ ബോളിവുഡ് ഗാനങ്ങൾ പാടി ജീവിച്ച റാണു മണ്ഡൽ എന്ന തെരുവ് ഗായിക ആഴ്ചകൾക്ക് മുൻപ് സോഷ്യൽമീഡിയയില്‍ വൈറലായിരുന്നു. ഗായകൻ ഹിമേഷ് റേഷ്മിയക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം റാണു മണ്ഡൽ പാടിക്കഴിഞ്ഞു. ' ഏക് പ്യാർ കാ നഗ്മാ ഹേ' എന്ന ലതാ മങ്കേഷ്‌ക്കറുടെ ബോളിവുഡ് ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് റാണു താരമായത്. സോഷ്യൽ മീഡിയയിൽ റാണിഘട്ടിലെ ലതാ മങ്കേഷ്‌കർ എന്നാണ് റാണു മണ്ഡൽ അറിയപ്പെടുന്നത്.

First published: September 16, 2019, 6:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading