ശമ്പളത്തിന്റെ 90 ശതമാനവും സമ്പാദ്യം; മുന്‍ ടെക്കിയുടെ കൈവശം 30 കോടി രൂപ
- Published by:ASHLI
- news18-malayalam
Last Updated:
കൗമാരകാലത്ത് തങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായ ആളുകളെ അധികം താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
ജോലിയില്‍നിന്ന് നേരത്തെ വിരമിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ ജമാന്‍ റോബിന്‍സണ്‍ വെറും 17 വയസ്സായിരുന്നു പ്രായം. തന്റെ 39ാം വയസ്സിലാണ് അദ്ദേഹം ജോലിയില്‍ നിന്ന് വിരമിക്കുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നീ ടെക് ഭീമന്‍മാരുടെ മുന്‍ ടെക്കിയായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 40 വയസ്സാണ് പ്രായം. കുറഞ്ഞ കാലം മാത്രമെ ജോലി ചെയ്തുള്ളൂവെങ്കിലും അദ്ദേഹത്തിന്റ കൈയ്യില്‍ 30 കോടി രൂപയാണ് സമ്പാദ്യമായുള്ളത്. ഇത് എങ്ങനെയെന്നല്ലേ? ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്റെ 90 ശതമാനവും സമ്പാദ്യത്തിലേക്ക് നീക്കി വെച്ചിരുന്നതായി സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
കൗമാരകാലത്ത് തങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായ ആളുകളെ അധികം താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ''അതിനാല്‍ തന്നെ ജോലി ചെയ്യുന്ന കാലയളവ് ചുരുക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. 17 വയസ്സുള്ളപ്പോള്‍ 45ാമത്തെ വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിലും ആറ് വര്‍ഷം മുമ്പ് ഞാന്‍ ലക്ഷ്യം പൂര്‍ത്തിയാക്കി,'' അദ്ദേഹം പറഞ്ഞു.
തന്റേത് ഒരു പാവപ്പെട്ട കുടുംബം ആയതിനാല്‍ പണം വളരെക്കുറച്ച് മാത്രമാണ് ഉപയോഗിച്ചിരുന്നത്. സ്വന്തം കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് 14 വയസ്സുമുതല്‍ അദ്ദേഹം ജോലിക്ക് പോകുന്നുണ്ടായിരുന്നു. ആദ്യ ജോലി പള്ളിയിലെ കാവല്‍ക്കാരന്റേതായിരുന്നു. കോളേജില്‍ ചേര്‍ന്ന് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴും അദ്ദേഹം ഈ ജോലി തുടര്‍ന്നു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഊര്‍ജ കമ്പനികളില്‍ ജോലി നോക്കി. ഇത് കുറച്ചു കാലം തുടര്‍ന്നതിന് ശേഷം ടെക് മേഖലയിലേക്ക് തിരിഞ്ഞു. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ഇന്റല്‍ തുടങ്ങിയ മുന്‍നിര കമ്പനികളില്‍ ജോലി ചെയ്ത് അദ്ദേഹം മികച്ച കരിയര്‍ ഗ്രാഫ് നേടി.
advertisement
തുടക്കത്തില്‍ അദ്ദേഹത്തിന് പ്രതിവര്‍ഷം 35 ലക്ഷം രൂപയായിരുന്നു വരുമാനം. ഇത് 8.6 കോടി രൂപയായി വളര്‍ന്നു. അപ്പോഴും വളരെ കുറഞ്ഞ തുകയാണ് ചെലവുകള്‍ക്കായി നീക്കി വെച്ചിരുന്നത്. ''തുടക്കകാലത്ത് ശമ്പളത്തിന്റെ 30 ശതമാനവും 50 ശതമാനവുമായിരുന്നു ഞാന്‍ സമ്പാദ്യത്തിലേക്ക് നീക്കി വെച്ചിരുന്നത്. ഇത് ക്രമേണ 80 ശതമാനവും 90 ശതമാനവുമായി വര്‍ധിപ്പിച്ചു. ഇത് എന്നെ ആവേശഭരിതനാക്കിയിരുന്നു. കാരണം, ഇത് നേരത്തെ വിരമിക്കാനുള്ള എന്റെ ലക്ഷ്യം വേഗത്തിലാക്കുമെന്ന് എനിക്കറിയാമായിരുന്നു,'' അദ്ദേഹം പറഞ്ഞു.
ജോലി രാജി വെച്ചപ്പോഴേക്കും ജനറേറ്റീവ് എഐയില്‍ വൈദഗ്ധ്യം നേടിയ ഒരു ടെക്കിയായി അദ്ദേഹം വളര്‍ന്നിരുന്നു. മിക്കവരും തങ്ങളുടെ കരിയറിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന സമയമായിരിക്കും അത്. എന്നാല്‍, റോബിന്‍സന് മറ്റ് ചില പദ്ധതികളായിരുന്നു മനസ്സില്‍.
advertisement
''എഐ വളരെ പ്രധാനപ്പെട്ട സംഭവമായി ഉയര്‍ന്നു വരുന്ന കാലത്ത് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മൂലം എനിക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞിരുന്നു. ഒരു മില്ല്യണ്‍ ഡോളര്‍ ശമ്പളമായി ലഭിക്കുമായിരുന്നു. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ജോലിയില്‍ നിന്ന് വിരമിക്കുകയെന്നത് തന്റെ ലക്ഷ്യമായിരുന്നുവെന്നും'' അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 30, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശമ്പളത്തിന്റെ 90 ശതമാനവും സമ്പാദ്യം; മുന്‍ ടെക്കിയുടെ കൈവശം 30 കോടി രൂപ