കുട്ടിയെ വിമാനത്തില്‍ കൊണ്ടുപോകാന്‍ കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ ഇസ്രായേലിലെ വിമാനത്താവളത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച് മാതാപിതാക്കൾ. ടെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്കുള്ള റയാന്‍ എയര്‍ വിമാനത്തില്‍ കയറാനാണ് ദമ്പതികളും കുഞ്ഞും എത്തിയത്. ഇസ്രായേലിലെ ബെന്‍-ഗുറിയോണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം.
എയർലൈൻ ജീവനക്കാർ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ കുഞ്ഞിനെ ചെക്ക്-ഇൻ ഡെസ്‌കിൽ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 31 ചൊവ്വാഴ്‌ച ബെൽജിയൻ പാസ്‌പോർട്ടിൽ ബ്രസ്സൽസിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയുടെ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിന് സീറ്റിന്റെ അധിക ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന കാര്യം അറിഞ്ഞത്. തുടർന്ന് കുഞ്ഞിനെ ചെക്ക്-ഇൻ ഡെസ്‌കിൽ ഉപേക്ഷിക്കുകയായിരുന്നു.
Also read- രാജ്യാന്തര ബീൻ ബാഗ് തർക്കം; ബ്രിട്ടീഷ് യുവതിയുടെ കൈവിരല്‍ റഷ്യന്‍ യുവതി കടിച്ച് മുറിച്ചു
വിമാനത്താവളത്തിൽ എത്തിയ ദമ്പതികളുടെ കൈവശം രണ്ട് യാത്രാ ടിക്കറ്റാണ് ഉണ്ടായിരുന്നത്. കുഞ്ഞിനായുള്ള ടിക്കറ്റ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. കുഞ്ഞിന് യാത്ര ചെയ്യണമെങ്കില്‍ അധിക പണം നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ക്രൂരത. കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കായി റയാന്‍ എയര്‍ രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അവര്‍ക്ക് ഒന്നുകില്‍ കുഞ്ഞിനെ മടിയില്‍ ഇരുത്തി യാത്ര ചെയ്യാം. അല്ലെങ്കില്‍ കുഞ്ഞിന് സ്വന്തം സീറ്റിനായി പണം നല്‍കാം. എട്ട് ദിവസത്തിനും 23 മാസത്തിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് മുതിര്‍ന്നവരുടെ മടിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. ഇവർ ഒരു ഫ്‌ലൈറ്റിന് 25 പൗണ്ട് അധികമായി നൽകേണ്ടതുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ കുഞ്ഞിനായുള്ള പണം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് ദമ്പതികൾ കുഞ്ഞിനെ ബേബി സ്‌ട്രോളറിൽ കിടത്തി എയർലൈനിന്റെ മേശയ്ക്കരികിൽ ഉപേക്ഷിക്കുകയായിരുന്നു. “ടെൽ അവീവിൽ നിന്ന് ബ്രസൽസിലേക്ക് ജനുവരി 31ന് യാത്ര ചെയ്ത ഈ യാത്രക്കാർ അവരുടെ കുഞ്ഞിന് ടിക്കറ്റ് ഇല്ലാതെ ചെക്ക്-ഇൻ ചെയ്യാൻ വന്നു. അത് പറ്റില്ല, കുഞ്ഞിനും ടിക്കറ്റ് വേണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചു. അല്പസമയത്തിന് ശേഷം ചെക്ക്-ഇൻ ഡസ്കിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് അവർ സെക്യൂരിറ്റി ഏരിയയിലേക്ക് കടന്നു. പ്രശ്നം ഇപ്പോൾ ലോക്കൽ പോലീസ് ഏറ്റെടുത്തിട്ടുണ്ട് ” റയാൻ എയറിന്റെ വക്താവ് പറഞ്ഞു.
മാതാപിതാക്കൾ ടെർമിനൽ 1ലെ വിമാനത്തിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. അവരുടെ കൈവശം കുഞ്ഞിനുള്ള ടിക്കറ്റ് ഇല്ലായിരുന്നുവെന്നും ചെക്ക്-ഇൻ ചെയ്യാൻ വൈകിയെന്നും റിപ്പോർട്ടുണ്ട്. അവർ സെക്യൂരിറ്റി ഡെസ്‌കിൽ എത്തുമ്പോഴേക്കും ഗേറ്റുകൾ അടച്ചിരുന്നുവെന്നും സൂചനയുണ്ട്. കുഞ്ഞിന്റെ ടിക്കറ്റിന് പണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ, ഫ്ലൈറ്റിനുള്ള ബോർഡിംഗ് ഗേറ്റിലൂടെ രക്ഷിതാക്കൾ സുരക്ഷാ പരിശോധനകൾക്കായി ഓടി. അതിന് മുൻപ് അവർ തങ്ങളുടെ കുഞ്ഞിനെ സ്‌ട്രോളറിനുള്ളിൽ കിടത്തി മേശയ്ക്കരികിൽ ഉപേക്ഷിച്ചിരുന്നു, ഇസ്രായേൽ എയർപോർട്ട് അതോറിറ്റി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Also read- നിരനിരയായി, പരസ്പരം തോളിൽ പിടിച്ച് നായ്ക്കളുടെ നടത്തം; പരിശീലകന് ലോക റെക്കോർഡ്
അന്വേഷണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും പോലീസ് സ്ഥലത്തെത്തിയതോടെ പ്രശ്‌നം പരിഹരിച്ചതായും പ്രാദേശിക വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം കുഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണെന്നും, കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇസ്രായേൽ പോലീസ് വക്താവ് അറിയിച്ചു. ദമ്പതികൾ ആരെന്നും മറ്റുമുള്ള വിവരങ്ങളും ഇതുവരെ വ്യക്തമല്ല.
2019-ൽ സൗദി അറേബ്യൻ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഒരു അമ്മ തന്റെ കുട്ടിയെ വിമാനത്താവളത്തിൽ മറന്നുവെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അതിനെ തുടർന്ന് അന്ന് വിമാനം തിരിച്ച് ഇറക്കേണ്ടി വന്നു. ക്വാലാലംപൂരിലേക്കുള്ള സൗദി വിമാനം ജിദ്ദയിൽ നിന്ന് പറന്നുയർന്നു മിനിറ്റുകൾക്കുളിൽ ആണ് പൈലറ്റ് അടിയന്തിര ലാന്റിംഗ് അറിയിപ്പ് നൽകിയത്. ടെർമിനലിലെ ബോർഡിംഗ് ഏരിയയിൽ അമ്മ തന്റെ കുട്ടിയെ മറന്ന് വച്ച് പോവുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.