'അല്ലു അർജുനോട് എന്നെ താരതമ്യപ്പെടുത്തരുത്'; മത്സരാർത്ഥിയോട് അമിതാഭ് ബച്ചൻ
- Published by:Sarika N
- news18-malayalam
Last Updated:
അമിതാഭ് ബച്ചൻ അവതാരകനായിട്ടുള്ള കോന്‍ ബനേഗാ ക്രോർപതി 16 എന്ന പരിപാടിക്കിടെയാണ് മത്സരാർത്ഥി അല്ലുവുമായി ബച്ചനെ താരതമ്യപ്പെടുത്തിയത്
തെന്നിന്ത്യയിൽ ഒട്ടനവധി ആരാധകരുള്ള പാൻ ഇന്ത്യൻ താരമാണ് അല്ലു അർജുൻ.ഇപ്പോഴിതാ താരത്തെ കുറിച്ച് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. അമിതാഭ് ബച്ചൻ അവതാരകനായിട്ടുള്ള കോന്‍ ബനേഗാ ക്രോർപതി 16 എന്ന പരിപാടിക്കിടെ മത്സരാർത്ഥി അല്ലുവുമായി ബച്ചനെ താരതമ്യപ്പെടുത്തുകയുണ്ടായി. ഇതിനെതിരെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള വീട്ടമ്മയായ രജനി ബർണിവാളിയായിരുന്നു മത്സരാർത്ഥി. ഇവരോട് അല്ലു അർജുനോടുള്ള ഇഷ്ടത്തെക്കുറിച്ച് ബച്ചൻ ചോദിച്ചപ്പോൾ എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണെന്നും രണ്ടു പേരും അഭിനയിക്കുമ്പോൾ ചില സാമ്യങ്ങൾ ഉണ്ടെന്നും മത്സരാർത്ഥി പറയുന്നു. പല സിനിമകളിലും കോമഡി രംഗങ്ങളിൽ ബച്ചന് സമാനമായി ഷർട്ടിന്റെ കോളറിൽ അല്ലു കടിക്കുന്നതാണ് ഇവർ സാമ്യമായി പറയുന്നത്.
അല്ലു അർജുനെ പ്രശംസിച്ച ബച്ചൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും നല്ല കഴിവുള്ള നടനാണ് അല്ലുവെന്നും മറുപടി നൽകി. അല്ലുവിന് ലഭിച്ച അംഗീകാരം അർഹിക്കുന്നതാണെന്നും പുഷ്പ 2 എല്ലാവരും കാണണം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അല്ലുവുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് വളരെ വിനീതമായി ബച്ചൻ അഭ്യർത്ഥിച്ചു. നേരത്തെ ബച്ചന്റെ സിനിമകൾ ജീവിതത്തിലും സിനിമാ കരിയറിലും തന്നെ ഒരുപാട് സ്വാധീനിച്ചിരുന്നുവെന്ന് അല്ലു അർജുൻ പറഞ്ഞിരുന്നു.
അതേസമയം, പുഷ്പ 2 ഇന്ത്യൻ സിനിമയുടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. 2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലും എസ് എസ് രാജമൗലി ചിത്രമായ ബാഹുബലി രണ്ടാം ഭാഗവുമാണ് ഇനി പുഷ്പയ്ക്ക് മുന്നിലുള്ള സിനിമകൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 29, 2024 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'അല്ലു അർജുനോട് എന്നെ താരതമ്യപ്പെടുത്തരുത്'; മത്സരാർത്ഥിയോട് അമിതാഭ് ബച്ചൻ