ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പിന്തുടരാൻ ആളുകളോട് ആവശ്യപ്പെടുകയാണ് സെലിബ്രിറ്റികളും മറ്റു പൊതു വ്യക്തിത്വങ്ങളും. ഇന്ത്യയിൽ മാത്രം ബുധനാഴ്ച 12,801,785 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് ഇപ്പോൾ 1,66,177 ൽ എത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മഹിന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കോവിഡ് സാഹചര്യങ്ങളെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചത്. രോഗ പ്രതിരോധ നടപടികൾ ആളുകൾ പൂർണമായി പിന്തുടരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആളുകൾ നിയമം തെറ്റിക്കുന്നത് പോസിറ്റീവ് കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം പറയുന്നു.
കാഴ്ച പരിമിതിയെ മറികടക്കാൻ കംപ്യൂട്ടർ; പത്താം ക്ലാസ് പരീക്ഷയെഴുതി ഫാത്തിമ അൻഷി
വ്യത്യസ്ത ഉപഭോക്താക്കൾക്കായി ഗ്ലാസ് ഷീൽഡ് ഉപയോഗിച്ച് വേർതിരിച്ച കൗണ്ടറിലേക്ക് ഗ്ലാസ് ഷീൽഡിനുള്ളിലെ ചെറിയ ദ്വാരത്തിലൂടെ നിയമം തെറ്റിച്ച് തലയിടുന്ന ഒരു യുവാവിന്റെ ചിത്രമാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. എതിർ വശത്തേക്ക് തലയിട്ടു നിൽക്കുന്ന അദ്ദേഹം മാസ്ക് ധരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു സർക്കാർ ഓഫീസിൽ നിന്ന് പകർത്തിയതാണ് എന്ന് തോന്നിക്കുന്ന ചിത്രത്തിൽ ഓഫീസ് ജീവനക്കാരെയും കാണാം.
'എനിക്കെതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ'; വാളയാർ പെൺകുട്ടികളുടെ അമ്മ
65 വയസ്സുകാരനായ ആനന്ദ് മഹിന്ദ്ര ഷെയർ ചെയ്ത ചിത്രത്തിൽ അടിക്കുറിപ്പായി എഴുതിയത് ഇങ്ങനെയാണ്. 'ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നത് വളരെ പ്രകടമാണ്'. രോഗ പ്രതിരോധത്തിനായി നമ്മൾ വേണ്ട നടപടികൾ സ്വീകരിക്കാ൯ ഇനിയും വൈകിപ്പിച്ചു കൂടാ. എല്ലാവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് അദ്ദേഹം തന്റെ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടു. ഏകദേശം 9,950ത്തിലധധികം പേർ ഈ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്തതിനു ശേഷം 850 ഉപയോക്താക്കളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ദിവസേന ഒരു ലക്ഷത്തിലധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രാഷ്ട്രീയറാലികൾ സംഘടിപ്പിക്കുന്നതിന് എതിരെയും ഒരു ട്വിറ്റർ ഉപയോക്താവ് തന്നെ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാൾ, അസം തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുന്നതിനാൽ രാഷ്ട്രീയ പൊതുവേദികൾ വളരെ സാധാരണമാണ് അവിടങ്ങളിൽ. വ്യാഴാഴ്ച മാത്രം1,26,789 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് ഒരു ട്വിറ്റർ യൂസർ ഓർമിപ്പിച്ചു.
മഹിന്ദ്രയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു എന്ന് പറഞ്ഞ ഒരു ഉപയോക്താവ് മറ്റുള്ളവരെ ആക്ഷേപിക്കുന്നതിനേക്കാൾ സ്വയം ഉണർന്നു പ്രവർത്തിക്കൽ അത്യാവശ്യമാണെന്ന് ഓർമിപ്പിച്ചു. ചൈനീസ് ഫിലോസഫറായ കണ്ഫ്യൂഷ്യസിന്റെ ഒരു വാചകവും ഇതിനോടൊപ്പം അദ്ദേഹം പറയുന്നുണ്ട്. 'ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചു വെക്കാലാണ് നല്ലത്' - എന്ന് അദ്ദേഹം പറയുന്നു. ലോകത്തെ മുഴുവൻ മാറ്റിയെടുക്കുക എന്നത് ഒരിക്കലും സാധ്യമാവുകയില്ല. നമ്മൾ സ്വയം നന്നാവുകയെങ്കിലും വേണ്ടേ എന്ന് അദ്ദേഹം ചോദിക്കുന്നു.
കോവിഡ് കേസുകൾ രാജ്യത്ത് വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ഹാൻഡ് സാനിറ്റൈസറിന്റെ ഉപയോഗം കൂട്ടുകയും ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.