• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഇഷ്ടമില്ലാത്തവൻ തോൽക്കുമ്പോൾ തലവെട്ടി ചവിട്ടിക്കൂട്ടണോ?' ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് വലിച്ചുകീറിയതിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്

'ഇഷ്ടമില്ലാത്തവൻ തോൽക്കുമ്പോൾ തലവെട്ടി ചവിട്ടിക്കൂട്ടണോ?' ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് വലിച്ചുകീറിയതിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്

"ഒരു കട്ടൗട്ടിൻ്റെ തല വെട്ടി മാറ്റി ആർത്തട്ടഹസിച്ച് തോല്‌ വി ഈ വിധത്തിൽ ആഘോഷിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്."

 • Share this:

  ഫുട്ബോൾ ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയുമായുള്ള പോരാട്ടത്തിൽ പോർച്ചുഗൽ പരാജയപ്പെട്ടതിനു പിന്നാലെ കേരളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് വലിച്ചുകീറിയതിനെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്. അഞ്ജു പാർവതി പ്രഭീഷാണ് ഫെയ്സ്ബുക്ക് കുറിപ്പ്.

  ലോകത്തെ മികച്ച കായികതാരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അയാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഒരാൾക്ക് റൈറ്റ് ഉണ്ട്. സ്പോർട്സ് എന്നതിനും സ്പോർട്സ്മാൻ സ്പിരിറ്റ് എന്നതിനും ഒക്കെ വിശാലമായ അർത്ഥവും അർത്ഥതലങ്ങളുമാണുള്ളതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  Also Read- ‘എക്കാലത്തേയും മികച്ച കളിക്കാരൻ നിങ്ങളാണ്’; ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് വിരാട് കോഹ്ലി
  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  പ്രബുദ്ധ സാംസ്കാരിക കേരളത്തിലെ അതിബുദ്ധിരാക്ഷസന്മാരായ “മൊട്ട “കൾ ഒക്കെ ഈ കായിക സംസ്കാരത്തെ കുറിച്ച് രണ്ട് വാക്ക് ഉരിയാടുമെന്നു വിചാരിച്ചു ഇത്ര നേരം കാത്തു. എവിടെ? അവരിപ്പോഴും ഉത്തരേന്ത്യൻ പ്രതിമകളുടെ വരവ് ചെലവ് കണക്കും മൊറോക്കൻ സമ്പദ് വ്യവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യാത്മ ഭൗതികവാദത്തിന്റെ അടുപ്പത്ത് തന്നെയാണ്. അതുകൊണ്ട് ഇവിടെ പൂണ്ടു വിളയാടപ്പെട്ട ഈ പ്രത്യേക തരം സ്പോർട്സ്മാൻ ഷിപ്പ് കണ്ടിട്ടില്ല.
  പുല്ലാവൂർ പുഴയിൽ മൂന്ന് ഫ്ലക്സ് പൊങ്ങിയപ്പോൾ കേരളത്തിൻ്റെ ഫുട്ബോൾ പ്രേമം അന്താരാഷ്ട്ര കായിക ഭൂപടത്തിൽ അടയാളപ്പെട്ടേ എന്നാർത്തു വിളിച്ചവർ ഇതു കണ്ടോയെന്നറിയില്ല. ഈ പ്രവൃത്തിയെ എന്ത് ഫാൻഷിപ്പ് കൊണ്ടാണ് അടയാളപ്പെടുത്തുക ? എന്ത് തരം കായിക സംസ്കാരമാണ് ഇത്? ഫുട്ബോളിൽ ജയവും തോല്വിയും ഒക്കെ ഉണ്ടാവും. അതിൻ്റെ പേരിൽ ഹെൽത്തിയായിട്ടുള്ള ഫാൻ ഫൈറ്റുകളും ഉണ്ടാവും. പക്ഷേ ഒരു കട്ടൗട്ടിൻ്റെ തല വെട്ടി മാറ്റി ആർത്തട്ടഹസിച്ച് തോല്‌ വി ഈ വിധത്തിൽ ആഘോഷിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. എന്തിനാണ് ക്രിസ്റ്റിയാനോയോടും ടീം പോർച്ചുഗലിനോടും മാത്രം ഇത്ര രീതിയിൽ ഒരു പക? വൈരാഗ്യം?
  ശക്തികുളങ്ങരയിൽ നടന്ന ശക്തിപ്രകടനത്തിൽ മുക്കിനിടി കിട്ടിയ കേരള മെസിയും തലയ്ക്ക് അടി കിട്ടിയ കേരള നെയ്മറും ഒക്കെ വിളിച്ചോതിയതാണ് കേരളാ മോഡൽ സ്പോർട്സ്മാൻ സ്പിരിറ്റ്. ഇവിടുത്തെ കായിക സംസ്കാരമെന്നത് അത് തന്നെയാണ്. പക്ഷേ ഈ വീഡിയോ കൂടി കണ്ടതോടെ ഒന്നുറപ്പായി. തീർത്തും മ്ലേച്ഛമായ കായിക സംസ്കാരമാണ് പ്രബുദ്ധ കേരളത്തിൻ്റേത് എന്ന്. കൊച്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വച്ചാണ് ഇത്തരം കിരാത പ്രവൃത്തിയെന്നത് കാണാതെ പോകരുത്. എത്രമേൽ വിദ്വേഷപരമായ ,പ്രകോപനപരമായ സന്ദേശമാണ് ഇവർ കുഞ്ഞുങ്ങളിൽ പടർത്തുന്നത്. ഇഷ്ടമില്ലാത്തവൻ തോല്ക്കുമ്പോൾ തലവെട്ടി, ചവിട്ടിക്കൂട്ടണമെന്നാണോ?

  ശരിക്കും ഇത്തരം വൃത്തികെട്ട ഫാൻ ഫൈറ്റുകളെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കരുത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം. ലോകത്തെ മികച്ച കായികതാരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അയാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഒരാൾക്ക് റൈറ്റ് ഉണ്ട്. പക്ഷേ നിന്ദിക്കാൻ എന്ത് റൈറ്റ് ആണുള്ളത്. സ്പോർട്സ് എന്നതിനും സ്പോർട്സ്മാൻ സ്പിരിറ്റ് എന്നതിനും ഒക്കെ വിശാലമായ അർത്ഥവും അർത്ഥതലങ്ങളുമാണുള്ളത്. ലോകത്തെ മുഴുവൻ ഒന്നാക്കി നിർത്തി സകല വേർതിരിവുകളും ഇല്ലാതാക്കി സമാധാനത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഒരുമയുടെയും സന്ദേശം പകരാനായിട്ടുള്ള വേദികയാണ് ഓരോ കായിക മാമാങ്കങ്ങളും .അല്ലാതെ വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും വിത്തുകൾ പാകാനും പടർത്താനും അല്ല.

  ഇന്ത്യക്ക് പതിനൊന്ന് പേരെ കൂട്ടി ഒരു ടീം ഉണ്ടാക്കാൻ കഴിയാത്തതിൽ ആകുലത പൂണ്ട് കരഞ്ഞവർ ഒക്കെ ഇന്ത്യയുടെ തെക്കേ അറ്റത്തെ ഈ പാവയ്ക്കാ ഷേപ്പ് സംസ്ഥാനത്തിൻ്റെ ഈ കായിക സംസ്കാരത്തെ ഓർത്ത് കൂടി കരയുമോ ആവോ? ആദ്യം നല്ലൊരു കായിക സംസ്കാരം വളർത്തി കൊടുത്ത് ചൊല്ലുവിളിയുള്ള മലയാളി ജനതയായി പിള്ളാരെ മാറ്റിയ ശേഷം ഇന്ത്യൻ ടീമിനെ കുറിച്ച് ചിന്തിച്ചാൽ പോരേ?

  Published by:Naseeba TC
  First published: