കോവിഡ് 19 ബോധവത്കരണത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ആരോഗ്യപ്രവർത്തകരെ പോലെ തന്നെ മുൻപന്തിയിൽ ആണ് പൊലീസും . അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവട് വെച്ച് കേരള പൊലീസ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തിരുന്നു. ഇതുപോലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണ പ്രചാരണ പരിപാടികളുമായി സജീവമാണ് .
മുംബൈ പൊലീസിന്റെ ലോക്ക് ഡൗൺ പാഠങ്ങൾ
മുംബൈ പൊലീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററുകൾ ശ്രദ്ധേയമാവുകയാണ് . 'സാരാഭായ് vs സാരാഭായ്' എന്ന സൂപ്പർ ഹിറ്റ് കോമഡി സീരിയലിലെ കഥാപാത്രമായ റൊസേഷ് സാരാഭായിയുടെ ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് ലോക്ക്ഡൗൺ പാഠങ്ങൾ എന്ന ഹാഷ് ടാഗോടു കൂടി മുംബൈ പൊലീസിന്റെ ട്വീറ്റ് . കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മുംബൈ പൊലീസിന്റെ കഠിനധ്വാനത്തെ പ്രശംസിച്ചു സുനിൽ ഷെട്ടി, അജയ് ദേവ്ഗൺ അടക്കമുള്ള ബോളിവുഡ് താരങ്ങളും രംഗത്ത് എത്തി
advertisement
Shaving ke liye cream se better hai foam
Shaving ke liye cream se better hai foam
മുംബൈയിൽ നിന്നു കൊൽക്കത്തയിൽ എത്തുമ്പോൾ പാട്ടുപാടിയാണ് പൊലീസിന്റെ ബോധവത്കരണം. ലോക പ്രശസ്ത സംവിധായകൻ സത്യജിത് റേ യുടെ ‘ഗൂപ്പി ഗൈൻ ബാഗാ ബൈൻ’ എന്ന ചിത്രത്തിലെ പാട്ട് ഉപയോഗിച്ചാണ് കൊൽക്കത്ത പൊലീസ് ബോധവത്കരണം നടത്തുന്നത്.
കൊൽക്കത്ത മോഡൽ തന്നെയാണ് ഹൈദരാബാദിലും .1972 ൽ പുറത്തിറങ്ങിയ ഷോർ എന്ന ഹിന്ദി ചിത്രത്തിലെ 'ഏക് പ്യാർ കാ നഗ്മ ഹേ' എന്ന പാട്ടിലെ വരികൾക്കിടയിൽ കോവിഡിൽ നിന്ന് ജീവൻ രക്ഷിക്കണം എന്ന വരികൾ കൂടി ഉൾപ്പെടുത്തിയാണ് ഹൈദരബാദ് പൊലീസിന്റെ പ്രചാരണം.
— Hyderabad City Police #StayHome 🏠 #StaySafe (@hydcitypolice) April 13, 2020
ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാറിന്റെ നേതൃത്വത്തിൽ കൊറോണ വൈറസ് രൂപത്തിലുള്ള ഹെൽമെറ്റ് ധരിച്ച സിറ്റി ട്രാഫിക് പൊലീസ് നടത്തിയ ബോധവത്കരണ റാലിയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്.
advertisement
പഞ്ചാബിലും പാട്ട് തന്നെ ആണ് പ്രചാരണ ആയുധമെങ്കിലും ഒരുപടി കൂടി കടന്നിരിക്കുകയാണവർ. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രതാപ് വാരിസ് ആണ് കൊറോണ ബോധവത്കരണ ഗാനം എഴുതിയിരിക്കുന്നതും ഈണം നൽകിയിരിക്കുന്നതും. സബ് ഇൻസ്‌പെക്ടർ ബൽജിൻഡർ സിംഗ് അത് പാടി.
ഉത്തരാഖണ്ഡിൽ യമരാജ വേഷം കെട്ടിയാണ് കാമ്പയിൻ. കൃത്യമായ ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടപോകും എന്ന മുന്നറിയിപ്പാണ് പൊലീസ് അണിയിച്ചൊരുക്കിയ യമരാജൻ നല്കുന്നത് .
#WATCH Uttarakhand: Police are spreading awareness about #Coronavirus in Haridwar through an artist dressed up as 'Yamraj', who is appealing to the people to stay at home and take necessary precautions. (07.04.2020) pic.twitter.com/141egK6ruh
ഇതിനു പുറമെ വ്യാജ പ്രചാരണങ്ങളും വാർത്തകളും തടയാൻ വേണ്ടി വസ്തുത പരിശോധന വെബ്സൈറ്റ് തന്നെ തുറന്നിരിക്കുകയാണ് കർണാടക പൊലീസ് . കോവിഡ് 19 വ്യാജ വാർത്തകൾ തടയാനായി ഉത്തർപ്രദേശ് പൊലീസും സജീവമാണ് .
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ