ഭാര്യയും കാമുകനും ചേർന്ന് തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തി

Last Updated:

കഴിഞ്ഞദിവസം രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം: ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. തിരുവനന്തപുരത്താണ് സംഭവം. ആനാട് സ്വദേശി (36) അരുൺ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം.
കൊല്ലപ്പെട്ട അരുണും ഭാര്യയായ അഞ്ജുവും വേർപിരിഞ്ഞു കഴിഞ്ഞു വരികയായിരുന്നു. പക്ഷേ, ഇവർ നിയമപരമായി വിവാഹം വേർപെടുത്തിയിരുന്നില്ല. എന്നാൽ, ഇതിനിടയിൽ അഞ്ജു ശ്രീജു എന്ന യുവാവുമായി പ്രണയത്തിലായി. ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഇതിനെ അരുൺ എതി‌ർക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞദിവസം രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
advertisement
അതേസമയം, മറ്റൊരു സംഭവത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടു പേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് നാലിന് ആയിരുന്നു അറസ്റ്റ്. ബീമാപള്ളി ഈസ്റ്റ് വേപ്പിൻമൂട് സ്വദേശി ബൈജു റ്റൈറ്റസ് (39), ചെറിയതുറ ഫിഷർമെൻ കോളനിയിൽ പൊട്ടൻ അനി എന്ന അനി (35) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചത് കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു.
advertisement
ബീമാപള്ളി വയ്യാമൂല സ്വദേശി ഫൈസലിനെ രാത്രി ഈഞ്ചയ്ക്കലിൽ നിന്നും ബലമായി കാറിൽ കയറ്റിക്കൊണ്ടു പോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാളായ അഭിനന്ദിനെ പൊലീസ് നേരത്തെ പിടി കൂടിയിരുന്നു.
വഞ്ചിയൂർ എസ് എച്ച് ഒ രഗീഷ് കുമാർ, എസ് ഐ പ്രജീഷ് കുമാർ, എ എസ് ഐ അനിൽകുമാർ, സി പി ഒമാരായ ശിവ പ്രസാദ്, നവീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയും കാമുകനും ചേർന്ന് തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തി
Next Article
advertisement
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
  • എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ചു.

  • പിഎം ശ്രീ വിഷയത്തിൽ എം എ ബേബിയോട് ക്ഷമാപണം നടത്തി പ്രകാശ് ബാബു.

  • സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻകുട്ടി രംഗത്തെത്തി.

View All
advertisement