യുഎഇ കോൺസുലേറ്റിന്റെ ഖുർ ആൻ പ്രചാരണത്തിന് ഒത്താശ ചെയ്ത മന്ത്രി കെ ടി ജലീൽ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ. മന്ത്രി വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാൻ മന്ത്രി പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ്. രാജ്യത്തെ ഒറ്റുകൊടുത്ത മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി ജലീൽ ഖുർ-ആൻ വിതരണം ചെയ്ത കാര്യം മന്ത്രി തന്നെ വെളിവാക്കിയിരിക്കുന്നു. ഖുർ-ആൻ എടപ്പാളിലും ആലത്തൂരിലും ഉള്ള സ്ഥാപനങ്ങളെ ഏൽപിച്ചു എന്നും മന്ത്രി വെളിവാക്കിയിരിക്കുന്നു. മന്ത്രി പറയുന്നത് പ്രകാരം യുഎഇ കോൺസുലേറ്റ് നേരിട്ട് ഖുർ-ആൻ വിതരണം ചെയ്തു എന്നാണ് കരുതേണ്ടത്. യുഎഇ കോൺസുലേറ്റാണെങ്കിൽ അരുതാത്ത കാര്യമാണ് ചെയ്തത്. കാരണം, യുഎഇയിലെ രാഷ്ട്രമതമാണ് ഇസ്ലാം. ആ മതത്തിന്റെ വേദപുസ്തകം ഇന്ത്യാ രാജ്യത്ത് വിതരണം ചെയ്യാൻ നമ്മുടെ രാജ്യത്തെ നിയമപ്രകാരം നയതന്ത്ര കാര്യാലയങ്ങൾക്ക് അനുവാദമില്ല. ഗുരുതരമായ നയതന്ത്ര ചട്ടലംഘനമാണ് യുഎഇ കോൺസുലേറ്റ് ചെയ്തത്. അതിന് കൂട്ടുനിന്ന മന്ത്രി നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്തിരിക്കുന്നു.- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS] കുറിപ്പിന്റെ പൂർണരൂപംമന്ത്രി ജലീൽ ഖുർ-ആൻ വിതരണം ചെയ്ത കാര്യം മന്ത്രി തന്നെ വെളിവാക്കിയിരിക്കുന്നു. ഖുർ-ആൻ എടപ്പാളിലും ആലത്തൂരിലും ഉള്ള സ്ഥാപനങ്ങളെ ഏല്പിച്ചു എന്നും മന്ത്രി വെളിവാക്കിയിരിക്കുന്നു. മന്ത്രി പറയുന്നത് പ്രകാരം യുഎഇ കോൺസുലേറ്റ് നേരിട്ട് ഖുർ-ആൻ വിതരണം ചെയ്തു എന്നാണ് കരുതേണ്ടത് (ഇന്നത്തെ മാതൃഭൂമി ദിനപത്രം കാണുക).
നമ്മുടെ രാജ്യം ഭരിക്കപ്പെടുന്നത് ഖുർ-ആൻ നിയമപ്രകാരമല്ല; ഭരണഘടന അനുസരിച്ചാണ്. അതുപ്രകാരം മന്ത്രി ഖുർ-ആൻ പ്രചാരണത്തിന് ഒത്താശ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രി വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാൻ മന്ത്രി പദവി ദുരുപയോഗം ചെയ്തിരിക്കുന്നു. മന്ത്രി മതപ്രചാരകനാകരുത്.
യുഎഇ കോൺസുലേറ്റാണെങ്കിൽ അരുതാത്ത കാര്യമാണ് ചെയ്തത്. കാരണം, യുഎഇയിലെ രാഷ്ട്രമതമാണ് ഇസ്ലാം. ആ മതത്തിന്റെ വേദപുസ്തകം ഇന്ത്യാ രാജ്യത്ത് വിതരണം ചെയ്യാൻ നമ്മുടെ രാജ്യത്തെ നിയമപ്രകാരം നയതന്ത്ര കാര്യാലയങ്ങൾക്ക് അനുവാദമില്ല. ഗുരുതരമായ നയതന്ത്ര ചട്ടലംഘനമാണ് യുഎഇ കോൺസുലേറ്റ് ചെയ്തത്. അതിന് കൂട്ടുനിന്ന മന്ത്രി നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്തിരിക്കുന്നു.
ക്രിസ്തുമതം രാഷ്ട്രമതമായി അംഗീകരിച്ചിരിക്കുന്നവരാണ് ബ്രിട്ടനും ഫ്രാൻസുമെല്ലാം. ആ രാഷ്ട്രങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലൂടെ അവരാരും ബൈബിൾ വിതരണം ചെയ്യാറില്ല. തീർച്ചയായും ഇത്തരം ഒരു ഗുരുതരമായ നിയമലംഘനം സ്വമേധയാ അവർ നടത്തുമെന്നും തോന്നുന്നില്ല. ഇതിനു പിന്നിലെ പ്രേരണ മന്ത്രി ജലീൽ തന്നെയാകാനാണ് സാദ്ധ്യത. കോൺസുലേറ്റിന് സംസർഗ്ഗദോഷം സംഭവിച്ചതാകാനാണ് കാരണം.
ഒരു ലക്ഷത്തിൽ താഴെ വിലവരുന്ന ആയിരം കിറ്റുകൾ വാങ്ങാനായി മാത്രം കോൺസുലേറ്റിൽ നിന്നും മന്ത്രി സഹായം സ്വീകരിച്ചിരിക്കും എന്നു കരുതാനാകില്ല. ഒരുലക്ഷം രൂപയുടെ ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ സ്വപ്ന സുരേഷിന് തന്നെ കഴിയുമായിരുന്നല്ലോ? ഇത്രയും ചെറിയ തുകയ്ക്ക് വേണ്ടി ഇത്രവലിയ നിയമലംഘനം മന്ത്രി എന്തിനുവേണ്ടി ചെയ്തു? പിണറായി ഭരണത്തിൽ എന്തുമാകാം എന്ന അവസ്ഥയായിരിക്കുന്നു!
ഡോ. കെ. എസ്. രാധാകൃഷ്ണൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.