വിവാഹത്തിന് 9 ദിവസം മുമ്പ് വധുവിന്റെ അമ്മ വരനൊപ്പം ഒളിച്ചോടി; മുങ്ങിയത് സ്വർണാഭരണങ്ങളും പണവുമായി

Last Updated:

വിവാഹ നിശ്ചയത്തിന് പിന്നാലെ വധുവിന്റെ അമ്മയുമായി വരൻ പ്രണ‌യത്തിലാവുകയായിരുന്നു

News18
News18
വിവാഹത്തിന് 9 ദിവസം മാത്രം ശേഷിക്കെ വധുവിന്റെ അമ്മ വരനൊപ്പം ഒളിച്ചോടി. കല്യാണത്തിനായി വാങ്ങിവച്ച
രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ചെലവിനായി കരുതിവച്ച പണവുമായാണ് വധുവിന്റെ അമ്മ കടന്നത്.
യുപിയിലെ അലിഗഢിലെ മദ്രകിലാണ് സംഭവം. വിവാഹ നിശ്ചയത്തിന് പിന്നാലെ വധുവിന്റെ 40 കാരിയായ അമ്മയുമായി 20 കാരനായ വരൻ പ്രണ‌യത്തിലാവുകയായിരുന്നുവെന്നാണ് വിവരം. പിന്നാലെ വിവാഹത്തിന് മുൻപ് പണവും സ്വർണാഭരണങ്ങളുമായി മുങ്ങാൻ ഇരുവരും പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
മകളുടെ വിവാഹം ഉറപ്പിച്ചതും ഇതിനായി എല്ലാ ഒരുക്കങ്ങളും നടത്തിയതും വധുവിന്റെ അമ്മയായിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഒരുക്കങ്ങളുടെ പേരുപറഞ്ഞ് വരൻ വധുവിന്റെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇതിനിടെ വീട്ടുകാർ അറിയാതെ വരനും വധുവിന്റെ അമ്മയും പ്രണയബന്ധത്തിലാവുകയായിരുന്നു. ഇടയ്ക്ക് ഭാവി അമ്മായി അമ്മയ്ക്ക് വരൻ മൊബൈൽ ഫോണും സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഇതിലൊന്നും വധുവിനോ കുടുംബത്തിനോ യാതൊരു സംശയവും തോന്നിയിരുന്നില്ല.
advertisement
ഏപ്രിൽ 16നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ഇരുവീട്ടുകാരും അതിഥികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ‌ഇതിനിടെയാണ് ഷോപ്പിംഗിന് എന്ന പേരിൽ വരനും അമ്മായിയമ്മയും ഒരുമിച്ച് വീട്ടിൽ നിന്നിറങ്ങിയത്. അതിനുശേഷം ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഈ സമയം സംശയം തോന്നിയ വധുവിന്റെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും കല്യാണത്തിനായി സ്വരുക്കൂട്ടിയ പണവും കാണാനില്ലെന്ന് ബോധ്യമായത്. പിന്നാലെ പൊലീസിൽ പരാതി നല്‍കി. ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
advertisement
Summary: A 40-year-old woman from Aligarh's Mandrak area allegedly eloped with her daughter's 20-year-old fiancé just nine days before their wedding scheduled for April 16.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹത്തിന് 9 ദിവസം മുമ്പ് വധുവിന്റെ അമ്മ വരനൊപ്പം ഒളിച്ചോടി; മുങ്ങിയത് സ്വർണാഭരണങ്ങളും പണവുമായി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement