ഒരു പിസയുടെ വില 1.63 ലക്ഷം! അമ്പരക്കേണ്ട, സത്യം തന്നെ. പ്രമുഖ ഷെഫ് ബ്രൂക്ക് ബേവ്‌സ്‌കിയാണ് ഈ പിസ തയ്യാറാക്കിയിരിക്കുന്നത്. 1. 63 ലക്ഷം രൂപയാണ് ഈ പിസയുടെ വില. ഇതൊക്കെ ആര് വാങ്ങുമെന്നാണോ ചിന്തിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു സെലിബ്രിറ്റിക്ക് വേണ്ടിയാണ് ഷെഫ് ബ്രൂക്ക് ബേവ്‌സ്‌കി ഈ പിസ ഉണ്ടാക്കിയത്.
അതായത് ഈ വിലയ്ക്കും പിസ വാങ്ങിക്കാൻ ആളുണ്ടെന്ന് സാരം. എന്നാല്‍ വീഡിയോ കണ്ടവരെല്ലാം ആവര്‍ത്തിച്ച് ചോദിച്ചിട്ടും തന്‍റെ ക്ലയന്‍റായ സെലിബ്രിറ്റി ആരാണെന്നത് മാത്രം ബ്രൂക്ക് വെളിപ്പെടുത്തിയിട്ടില്ല. ഈ സ്പെഷ്യല്‍ പിസ തയ്യാറാക്കുന്നതിനായി ചേരുവകള്‍ പര്‍ച്ചേയ്സ് ചെയ്യുന്നത് മുതല്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഏതാണ്ട് 82,000 രൂപയുടെ സാധനങ്ങളാണ് ബ്രൂക്ക് ഇതിനായി വാങ്ങിയത്.
View this post on Instagram
24 കാരറ്റ് സ്വര്‍ണത്തിന്‍റെ ഫ്ളേക്സ് അടങ്ങിയ വീഗന്‍ പെസ്റ്റോ അടക്കം പല വിലപിടിപ്പുള്ള ചേരുവകളും ഇതിലുള്‍പ്പെടും. പ്രത്യേകമായി ന്യൂസീലാൻഡില്‍ നിന്ന് വരുത്തിച്ച തേനും ഇതിലുള്‍പ്പെടുന്നു. ഫിഗ്സ്, ബദാം, അണ്ടിപ്പരിപ്പ്, സണ്‍ പ്രോട്ടീൻ, ‘ഗ്ലൂട്ടൻ’ ഫ്രീ പൊടികള്‍, ഹെമ്പ് സീഡ്സ് തുടങ്ങി രുചികരവും അതിലേറെ പോഷകപ്രദവുമായിട്ടുള്ള ഒരുപിടി ചേരുവകള്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇത് തയ്യാറാക്കുന്നത് കാണാനും കൗതുകം തോന്നും.
View this post on Instagram
മറ്റൊരു വീഡിയോയില്‍ ബ്രൂക്ക് താൻ തയ്യാറാക്കിയ സ്പെഷ്യല്‍ പിസ സര്‍വ് ചെയ്യുന്നതും കാണാം. എന്തായാലും ആരാണ് ആ സെലിബ്രിറ്റി ക്ലയന്‍റ് എന്നത് വ്യക്തമാക്കിയില്ലെങ്കിലും സംഗതി പിസ ‘ഹിറ്റ്’ ആയെന്ന് ഉറപ്പിച്ച് പറയാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.