നാക്കില വിരിച്ച്, നടുവിൽ തുമ്പപ്പൂ ചോറ് വിളമ്പി, ചുറ്റും കറികൾ ഒന്നൊന്നായി നിരത്തി, പരിപ്പും പപ്പടവും സാമ്പാറും ചേർത്തൊരു പിടിപിടിച്ചാൽ ഇതിൽപ്പരം ആനന്ദം വേറെന്തുണ്ട്? മലയാളിയുടെ കെങ്കേമമായ സദ്യ ഇങ്ങനെയാണ്. ചിലയിടങ്ങളിൽ വയ്ക്കുന്നതും വിളമ്പുന്നതും വ്യത്യസ്തമായിരിക്കും. കണ്ണൂരിലെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും വിഷുസദ്യ കഴിച്ച ഷെഫ് സുരേഷ് പിള്ളയുടെ (Chef Suresh Pillai) അനുഭവം അത്തരത്തിൽ വ്യത്യസ്തമാണ്.
ഇലയിൽ ആദ്യം തന്നെ പപ്പടവും, പഴവും തേനും കൂട്ടി ഉടച്ചുകഴിക്കാൻ കിട്ടിയത്രേ. ആ രുചിവൈവിധ്യത്തിന്റെ രസത്തെക്കുറിച്ച് സുരേഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ഇത്തവണ കണ്ണൂരിലെ ഒരു കൂട്ടുകാരന്റെ വീട്ടിൽനിന്നും വിഷു സദ്യ കഴിച്ചു. ആദ്യം തന്നെ ഇലയിൽ പപ്പടവും പഴവും തേനും കൂട്ടി ഉടച്ചു കഴിക്കാൻ തന്നു… അതിന് ശേഷം ചോറും കറികളും പായസവും! ആദ്യമായാണ് ഇങ്ങനെ കഴിക്കുന്നത്…സംഭവം പൊളിയായിരുന്നു..! എന്താണതിന്റെ ചരിത്രം? വേറേ ഏതെങ്കിലും ജില്ലകളിൽ ഇങ്ങനെ കഴിക്കാറുണ്ടോ? സദ്യയിൽ ഇതുപോലുള്ള വൈവിധ്യങ്ങൾ അറിയാവുന്നവരുണ്ടെങ്കിൽ പറയണം.’
ഒത്തിരിപ്പേർ ഈ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.