ഇന്റർഫേസ് /വാർത്ത /Buzz / ഹോട്ടലിലെ അതിഥികൾ അതിരുകടക്കുമ്പോൾ; കരഞ്ഞു കലങ്ങിയ കണ്ണുള്ള ജീവനക്കാരിയെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള

ഹോട്ടലിലെ അതിഥികൾ അതിരുകടക്കുമ്പോൾ; കരഞ്ഞു കലങ്ങിയ കണ്ണുള്ള ജീവനക്കാരിയെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള

ഷെഫ് സുരേഷ് പിള്ള

ഷെഫ് സുരേഷ് പിള്ള

ഹോട്ടൽ ജീവനക്കാരിയോട് അതിഥി മോശമായി പെരുമാറിയ സന്ദർഭത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

അതിഥി ദേവോ ഭവഃ എന്ന പ്രയോഗം കേരളത്തിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലാണ്. അതിഥികൾക്ക് ഒരു കുറവും വരാതെ അവരെ സ്വീകരിക്കുക എന്നതാണ് ഇതിന്റെ സാരാംശം. പക്ഷേ ചിലപ്പോൾ ഈ അതിഥികൾ അതിരുവിടുമ്പോൾ കലങ്ങുന്ന മനസുകൾ പലതുണ്ട്. തന്റെ ഹോട്ടലുകളിൽ ഒന്നിൽ നടന്ന യഥാർത്ഥ സംഭവത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള ഒരു ഫേസ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുമായി വീട്ടിൽ മകളുടെ മുന്നിലെത്തിയ അമ്മയായ ജീവനക്കാരിയെക്കുറിച്ചാണത്. പോസ്റ്റിലെ വാക്കുകളിലേക്ക്:

പതിവിലും നേരത്തെ എത്തിയ അമ്മയെ കണ്ട് തെല്ല് അത്ഭുതത്തോടെ മോള് ഓടിവന്ന് കെട്ടിപിടിച്ചു… എന്താ അമ്മേ വേഗം വന്നത്..? “ഇന്ന് വലിയ തിരക്കില്ലായിരുന്നു മോളെ”

Also read: ശ്രീനിവാസന് മോഹൻലാൽ മുത്തം കൊടുത്ത ദിവസം സുചിത്ര മോഹൻലാൽ വിനീതിനെ വിളിച്ചു പറഞ്ഞത്

വീട്ടിലെത്തുമ്പോൾ സാധാരണയില്ലാത്ത മുഖത്തെ ഗൗരവം കണ്ടിട്ടാവാം അവളുടെ പതിവുള്ള ചോദ്യങ്ങളൊന്നും ഉണ്ടായില്ല.. അല്ലെങ്കിൽ ഇന്നേതെങ്കിലും സെലിബ്രിറ്റി വന്നോ? ഉച്ചക്കെന്തായിരുന്നു ഭക്ഷണം അങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ….

കരഞ്ഞു കലങ്ങിയ കണ്ണുകൾ അവളെ കാണിക്കാതെ തിരിഞ്ഞു നടന്നെങ്കിലും, അവളത് ചോദിച്ചു… എന്താ അമ്മേ കണ്ണ് ചുവന്നിരിക്കുന്നേ..? ഇന്നത്തെ ജോലിക്കിടയിൽ ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഒരു കുടുംബം മറ്റുള്ളവരുടെ മുന്നിലിട്ട് എല്ലാവരും കേൾക്കെ അട്ടഹസിച്ച് ശകാരിച്ച മനോവിഷമത്തിൽ ബാക്ക് ഏരിയയിൽ നിന്ന് ഏങ്ങലടിച്ച് കരഞ്ഞപ്പോൾ ഓടിവന്ന് മാനേജർ പറഞ്ഞതോർത്തു…സാരമില്ല… നമ്മൾ എത്രയോ നല്ല ഗെസ്റ്റുകൾക്ക് സെർവ് ചെയ്യുന്നു… അപൂർവമായി ഇങ്ങനെയുള്ളവരും വരും!!

“കുട്ടി..ഇന്നത്തെ ഷിഫ്റ്റ് മതിയാക്കി വീട്ടിൽ പൊക്കൊളു…പിന്നെ വീട്ടിലുള്ളവരോട് ഇത് പറഞ്ഞു അവരെക്കൂടി വിഷമിപ്പിക്കേണ്ട…“ അവളുടെ വീണ്ടുമുള്ള ചോദ്യം കേട്ട് മുഖം തിരിഞ്ഞുകൊണ്ട് തന്നെ പറഞ്ഞു “മോളെ ബസിൽ നിന്നും ഇറങ്ങി നടക്കുന്നനേരത്ത് കണ്ണിലൊരു പ്രാണി വീണതാണ്… ഒന്ന് തിരുമ്മി അങ്ങനെ കണ്ണ് ചുവന്നതാണ്” അവൾക്കത് വിശ്വസമായില്ലെന്ന് അവളുടെ സങ്കടപ്പെട്ട മുഖം മുന്നിലുള്ള കണ്ണാടിയിലൂടെ ഞാൻ കണ്ടു’

“നമ്മൾ പലപ്പോഴും അതിഥികളോട് മാന്യമായി പെരുമാറുന്നുണ്ടെങ്കിലും, നമ്മുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ അവർ പരാജയപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. നിർഭാഗ്യവശാൽ, ഇത് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ സങ്കടകരമായ ഒരു യാഥാർത്ഥ്യമാണ്, കാലക്രമേണ ഇതിനെ നേരിടാൻ ഞങ്ങൾ പഠിച്ചു,” എന്ന വാചകത്തോടെയാണ് സുരേഷ് പിള്ള പോസ്റ്റ് അവസാനിപ്പിച്ചത്.

First published:

Tags: Chef Suresh Pillai, Facebook post, Suresh pillai