തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌

Last Updated:

ഭക്ഷണവും താമസവുമുൾപ്പെടെ ഏകദേശം 1.23 ലക്ഷം രൂപയാണ് ചാലഞ്ചിന്റെ രജിസ്‌ട്രേഷൻ ഫീസ്

News18
News18
സോഷ്യൽ മീഡിയയെ അതിശയിപ്പിക്കുകയും അതേസമയം ആരോഗ്യവിദഗ്ധരെ ആശങ്കപ്പെടുത്തുകയും ചെയ്ത ഒരു ചാലഞ്ച് മുന്നോട്ട് വെച്ചിരിക്കുകയാണ് ചൈനയിലെ ഒരു ജിം. വടക്കൻ ചൈനയിലെ ഒരു ഫിറ്റ്‌നെസ് സെന്ററാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ശരീരഭാരം 50 കിലോ കുറയ്ക്കുന്നവർക്ക് 1.3 കോടി രൂപ വിലയുള്ള പോർഷെ കാർ സമ്മാനമായി നൽകുമെന്നതാണ് വാഗ്ദാനം.
ഷാൻഡോംഗ് പ്രവിശ്യയിലെ ബിൻഷൗവിൽ സ്ഥിതി ചെയ്യുന്ന ജിമ്മാണ് ഈ വാഗ്ദാനം നൽകിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 23നാണ് അവർ ഈ വാഗ്ദാനം പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനുള്ളിൽ ശരീരഭാരം 50 കിലോഗ്രാം കുറയ്ക്കുന്ന ഏതൊരാൾക്കും പോർഷെ പനാമേര സമ്മാനമായി നൽകുമെന്ന് ജിം അധികൃതർ അറിയിച്ചു. ഈയൊരു ലക്ഷ്യം സുരക്ഷിതമായി കൈവരിക്കാൻ കഴിയുമോയെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.
മൂന്ന് മാസത്തിനുള്ളിൽ ശരീരഭാരം 50 കിലോ കുറയ്ക്കുക, പോർഷെ സമ്മാനമായി നേടുക
ഈ ലക്ഷ്യം കൈവരിക്കുന്നയാൾക്ക് 1.1 മില്ല്യൺ യുവാൻ(ഏകദേശം 1.36 കോടി രൂപ)വിലയുള്ള ഒരു ആഡംബര കാറായ പോർഷെ പനാമേര ലഭിക്കുമെന്ന് ജിമ്മിന്റെ പ്രമോഷണൽ പോസ്റ്ററിൽ വ്യക്തമാക്കി. ഈ ചാലഞ്ച് സത്യമാണെന്ന് വാംഗ് എന്ന ഫിറ്റ്‌നസ് പരിശീലകൻ സ്ഥിരീകരിച്ചു.
advertisement
''30 പേർ ചാലഞ്ചിന്റെ ഭാഗമായാൽ രജിസ്‌ട്രേഷൻ അവസാനിപ്പിക്കും. ഇതുവരെ ഏഴോ എട്ടോ പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു,'' വാംഗ് പറഞ്ഞു. ഭക്ഷണവും താമസവുമുൾപ്പെടെ ഏകദേശം 1.23 ലക്ഷം രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് എന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് മാസം നീളുന്ന ചാലഞ്ചിൽ പ്രത്യേകമായി തയ്യാറാക്കി, പൂർണമായും അടച്ചിട്ടുള്ള സൗകര്യത്തിലാണ് ഇതിന്റെ ഭാഗമായവർ താമസിക്കുക. എന്നാൽ വ്യായാമരീതികളെക്കുറിച്ചോ ഭക്ഷണക്രമത്തെ കുറിച്ചോ ശരീരഭാരം കുറയുന്നത് ട്രാക്ക് ചെയ്യുന്നതിനെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ ജിം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
advertisement
അതേസമയം, ജിം വാഗ്ദാനം ചെയ്ത പോർഷെ പുതിയതല്ലെന്നും ഇത് ജിം ഉടമയുടേതുമാണെന്ന് വാംഗ് പറഞ്ഞു. 2020 മോഡൽ വാഹനമാണിതെന്നും ഉടമ വർഷങ്ങളായി ഉപയോഗിച്ച് വരികയാണെന്നും വാംഗ് വ്യക്തമാക്കി.
അസാധാരണമായ ചാലഞ്ച് ആണ് ഇതെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിച്ചു. നിരവധി പേരാണ് അവിശ്വാസവും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ''ഞാൻ എന്റെ ശരീരഭാരത്തിൽ 50 കിലോ കുറച്ചാൽ ബാക്കി അഞ്ച് കിലോ ഗ്രാം മാത്രമെ ശേഷിക്കൂ. അപ്പോഴേക്കും ഞാൻ ജീവിച്ചിരിപ്പുണ്ടാകുമോ,'' ഒരു ഉപയോക്താവ് ചോദിച്ചു.
advertisement
''ഈ ചാലഞ്ചിൽ വിജയിക്കാൻ ആർക്കും കഴിയില്ല. മൂന്ന് മാസത്തിനുള്ളിൽ 50 കിലോ കുറയ്ക്കാനോ? ആ സമയം ശരീരഭാരം മാത്രമല്ല, ആ വ്യക്തിയുടെ ജീവനും നഷ്ടമാകും. എന്നാൽ രജിസ്‌ട്രേഷൻ ഫീസായി ലഭിച്ച തുക ഉപയോഗിച്ച് ജിം ഉടമയ്ക്ക് പുതിയൊരു കാർ വാങ്ങാൻ കഴിയും. അയാൾക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് മാത്രം. ഇത് സമർത്ഥമായൊരു മാർക്കറ്റിംഗ് പ്ലാൻ ആണ്,'' മറ്റൊരാൾ പറഞ്ഞു.
''ഒരു ദിവസം ശരാശരി അര കിലോ വീതം കുറയ്ക്കുക എന്നത് വളരെ വേഗത്തിൽ നടക്കുന്ന കാര്യമാണ്. ഒരാൾക്ക് അമിത ശരീരഭാരമില്ലെങ്കിൽ ഈ വേഗത ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം പേശികൾ നശിക്കുന്നതിലേക്ക് വഴി വെക്കുന്നു. കൂടാതെ ഹോർമോൺ അസന്തുലാവസ്ഥയ്ക്കും മുടി കൊഴിച്ചിലിനും കാരണമാകും. സ്ത്രീകളിലാകട്ടെ അമെനോറിയ എന്ന അവസ്ഥയ്ക്കും കാരണമാകും. ആഴ്ചയിൽ അര കിലോ കുറയ്ക്കുക എന്നതാണ് സുരക്ഷിതമായത്,'' ചൈനയിലെ സാമൂഹികമാധ്യമായ വെയ്‌ബോയിലെ പ്രമുഖ മെഡിക്കൽ ഇൻഫ്‌ളൂവൻസറായ ഡോ. സെംഗ് പറഞ്ഞു.
advertisement
ഇത്രയും വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് മറ്റൊരു ആരോഗ്യവിദഗ്ധൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
Next Article
advertisement
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
  • ചൈനയിലെ ജിം 50 കിലോ കുറച്ചാൽ 1.3 കോടി രൂപയുടെ പോർഷെ കാർ സമ്മാനമായി നൽകുമെന്ന് വാഗ്ദാനം.

  • മൂന്ന് മാസത്തിനുള്ളിൽ 50 കിലോ കുറയ്ക്കുക സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

  • ചാലഞ്ചിൽ പങ്കെടുക്കാൻ 1.23 ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ്, 30 പേർ മാത്രം പങ്കെടുക്കാൻ അനുവദിക്കും.

View All
advertisement