• HOME
 • »
 • NEWS
 • »
 • buzz
 • »
 • COUPLE ADOPTS ELDERLY WOMAN AND MAKE HER A PART OF THEIR FAMILY GH

വയോധികയെ ദത്തെടുത്ത് ദമ്പതികൾ; വാർദ്ധക്യത്തിലുടനീളം ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്

കുടുംബം എന്നതിന്റെ നിർവചനം തന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ പ്രായമായവരെ പലരും പലപ്പോഴും മറന്നു പോകുകയും അവർ വലിയ ഒറ്റപ്പെടലുകൾ നേരിടേണ്ടി വരികയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടു വരുന്നത്.

canadian couple

canadian couple

 • News18
 • Last Updated :
 • Share this:
  ദത്തെടുക്കൽ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ കുട്ടികളെ ദത്തെടുക്കുന്ന കാര്യമാകും ആദ്യം മനസ്സിലെത്തുക. എന്നാൽ, കനേഡിയൻ ദമ്പതികളായ മാരിക്ക് ഫിൻ‌ലേയും പങ്കാളിയായ കാരിൻ കോപ്പും പ്രായമായ സ്ത്രീയെ ദത്തെടുക്കാൻ തീരുമാനിച്ചതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ലോകമെമ്പാടുമുള്ള മറ്റ് പലർക്കും സമാനമായ കാര്യങ്ങൾ ചെയ്യാൻ പ്രചോദനം നൽകുകയാണ് ദമ്പതികളുടെ ലക്ഷ്യം.

  മാരിക്ക് ഫിൻ‌ലേയും കാരിൻ കോപ്പും അവരുടെ വിരമിക്കൽ ജീവിതം ആസ്വദിക്കാൻ ക്യൂബെക്ക് വിട്ട് നോവ സ്കോഷ്യയിലേക്ക് പോകാൻ തീരുമാനിച്ചു. ഒപ്പം അവരേക്കാൾ മുതിർന്ന സുഹൃത്തായ എലിസബത്ത് ബിഗ്രാസിനെയും ഒപ്പം കൂട്ടി. ലോകമെമ്പാടും വാർദ്ധക്യകാല ഭവനങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഫിൻ‌ലെയുടെയും കോപ്പിന്റെയും മനോഹരമായ ബദൽ മാർഗമാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ച ചെയ്യുന്നത്.

  ട്രാക്കിൽ വീണ കുഞ്ഞിനെ രക്ഷിച്ച റെയിൽവേ പോയിന്റ്‌സ്മാൻ സമ്മാന തുകയുടെ പകുതി കുട്ടിയുടെ പഠനത്തിനായി നൽകുംമക്ഗിൽ സർവകലാശാലയിൽ പ്രൊഫസർമാരായി ജോലി ചെയ്തിരുന്ന സമയത്താണ് ഫിൻ‌ലേയും കോപ്പും 86 വയസ്സ് പ്രായമുള്ള ബിഗ്രാസ് എന്ന വയോധികയെ പരിചയപ്പെടുന്നത്. ഭർത്താവ് മരിച്ചതിനു ശേഷം ബിഗ്രാസ് ദമ്പതികളുമായി കൂടുതൽ അടുക്കുകയും പലപ്പോഴും അവരോടൊപ്പം യാത്രകൾ നടത്തുകയും ചെയ്യാറുണ്ട്. അതിനാൽ, ബിഗ്രാസിനോട് തങ്ങളോടൊപ്പം ചേരാൻ ആവശ്യപ്പെട്ടത് സ്വാഭാവികമായിരുന്നുവെന്ന് ദമ്പതികൾ പയുന്നു.

  'ഇവിടെ നിന്ന് വിരമിച്ചപ്പോൾ തങ്ങളോടൊപ്പം കൂടാൻ എലിസബത്തിനെ ക്ഷണിച്ചതിന്, അർത്ഥം അവരുടെ വാർദ്ധക്യത്തിലുടനീളം ഞങ്ങൾ അവരോടൊപ്പം ഉണ്ടായിരിക്കും എന്നതു കൊണ്ടാണെന്ന്.' - സി ബി സി റേഡിയോയോട് സംസാരിച്ച ഫിൻ‌ലെയ് പറഞ്ഞു. സൈക്യാട്രിസ്റ്റായിരുന്ന ബിഗ്രാസിന് കുട്ടികളില്ല. ദമ്പതികൾ അവരെ ദത്തെടുത്തില്ലെങ്കിൽ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അവർ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.

  'ലീഗിന്റെ തോൽവിയുടെ ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും': നേതൃത്വത്തിന് എതിരെ വിമർശനവുമായി MSF നേതാവ്

  കുടുംബം എന്നതിന്റെ നിർവചനം തന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ പ്രായമായവരെ പലരും പലപ്പോഴും മറന്നു പോകുകയും അവർ വലിയ ഒറ്റപ്പെടലുകൾ നേരിടേണ്ടി വരികയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടു വരുന്നത്.

  Kerala Lottery Karunya KR- 496 | കാരുണ്യ KR- 496 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ ആർക്ക്?കേൾവിശക്തി കുറഞ്ഞതോടെ സംഗീതം കേൾക്കുന്നത് കുറഞ്ഞ ബിഗ്രാസ് ഇപ്പോൾ പാചകത്തിലും ഫോട്ടോഗ്രാഫിയിലുമാണ് സന്തോഷം കണ്ടെത്തുന്നത്. മൂന്നുപേരും ചേർന്ന് നടക്കാൻ പോകുമ്പോൾ ഇടയ്ക്ക് ബിഗ്രാസിനെ കാണാതെ പോകാറുണ്ട്. ഫോട്ടോഗ്രാഫിയോട് താത്പര്യം കൂടിയതോടെ നടക്കുന്നതിനിടെ എന്തെങ്കിലും കണ്ടാൽ ബിഗ്രാസ് അതിന്റെ മികച്ച ക്ലോസപ്പ് ഷോട്ട് എടുക്കാൻ അവിടെ നിന്ന് കളയുമെന്ന് ദമ്പതികൾ പറയുന്നു.  ഇത്തരത്തിൽ വളർത്തുമൃഗങ്ങളോടുള്ള വിദേശി ദമ്പതികളുടെ സ്നേഹത്തിന്റെ കഥ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അവധിക്കാലം ആസ്വദിക്കാൻ ഇന്ത്യയിലെത്തിയ യു കെക്കാരായ ദമ്പതികൾ പത്ത് വർഷത്തോളം കാലം ഇന്ത്യയിൽ തന്നെ കഴിഞ്ഞത് തെരുവ് നായ്ക്കളോടുള്ള സ്നേഹം കൊണ്ടാണ്. തിരുവനന്തപുരം കോവളത്തെത്തിയ ഇരുവർക്കും തെരുവ് നായ്ക്കളോട് ഇഷ്ടം തോന്നുകയും അവയെ പരിപാലിക്കാൻ ഒരു പതിറ്റാണ്ടിലധികം കാലം ഇവിടെ കഴിയുകയുമായിരുന്നു. പന്ത്രണ്ട് വർഷം മുന്‍പാണ് മേരിയും സ്റ്റീവ് മുസ്ക്രോഫ്റ്റും രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഹോളിഡേ പ്ലാൻ ചെയ്ത് ഇന്ത്യയിൽ എത്തുന്നത്. എന്നാൽ, ഈ കൊച്ചു തീരപ്രദേശത്തെ തെരുവുനായ്ക്കളുടെ ദയനീയ അവസ്ഥ കണ്ട് കുറച്ചുകാലം കൂടി ഇവിടെ കഴിച്ചു കൂട്ടാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും.
  Published by:Joys Joy
  First published:
  )}