Viral Video: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ മുളവടി ഉപയോഗിച്ച് മാല ചാർത്തി വരനും വധുവും

Last Updated:

മികച്ച പ്രതികരണമാണ് വീഡിയോക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് രാജ്യം. ദിനം പ്രതി ദിനം നാല് ലക്ഷത്തോളം കേസുകളാണ് രാജ്യമെമ്പാടും റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ആഘോഷങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും എല്ലാം കർശന നിയന്ത്രണമാണ് കൊണ്ടു വന്നിരിക്കുന്നത്. ചിലർ വിവാഹ ചടങ്ങുകൾ പോലുള്ളവ മാറ്റി വെക്കാൻ നിർബന്ധിതമാകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി വിവാഹ ചടങ്ങുകൾ നടത്തുന്നവരും ഏറെയാണ്. അത്തരം ഒരു വിവാഹത്തിനിടെ സാമൂഹിക അകലം പാലിച്ചുള്ള മാല ചാർത്തലാണ് ഇപ്പോൾ ഇന്റനെറ്റിൽ വൈറലാകുന്നത്. സാമൂഹിക അകലം പാലിക്കാനായി വരനും വധുവും മുളവടി ഉപയോഗിച്ചാണ് പരസ്പരം മാല ചാർത്തിയത്
ഛത്തീസ്ഗഡിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് വരനും വധുവും തമ്മിൽ സാമൂഹിക അകലം പാലിക്കാനായി വ്യത്യസ്തമായ  മാല ചാർത്തൽ നടത്തിയത്. സംസ്ഥനത്തെ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ ദിപാൻഷു കബ്രയാണ് ട്വിറ്ററിലൂടെ രസകരമായ വീഡിയോ പങ്കു വെച്ചത്. വിവാഹ ചടങ്ങിൽ സാമൂഹിക അകലം ഉറപ്പു വരുത്താനായി ഇവൻ്റ് മാനേജർ വിചിത്രമായ വഴി തേടി എന്ന അടിക്കുറിപ്പോടെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
മികച്ച പ്രതികരണമാണ് വീഡിയോക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. നിരവധി ആളുകൾ ഇതിനോടകം കണ്ട വീഡിയോക്ക് ആയിരത്തിലധികം ലൈക്കുകളും ട്വിറ്ററിൽ ലഭിച്ചിട്ടുണ്ട്. വീഡിയോ ഏറെ ചിരിപ്പിക്കുന്നതാണ് എന്നായിരുന്നു കൂടുതൽ ആളുകളുടെയും അഭിപ്രായം. രാജ്യം വലിയ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്രയേറെ പ്രയാസപ്പെട്ട് വിവാഹ ചടങ്ങ് നടത്തേണ്ടതുണ്ടോ എന്ന് ചോദിച്ചവരും കുറവായിരുന്നില്ല.
advertisement
3. 57 ലക്ഷം പ്രതിദിന കോവിഡ് കേസുകളാണ് ചൊവ്വാഴ്ച്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 3,449 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.22 ലക്ഷമാവുകയും ചെയ്തു.ദേശീയ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2 കോടിയിലധികം ആളുകൾക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിശ്ചയിച്ച് ഉറപ്പിച്ച കല്ല്യാണങ്ങളും മറ്റും മാറ്റി വെക്കാൻ മിക്കവരും നിർബന്ധിതരാകുന്നു. ചിലരാകട്ടെ ഇത്തരം ആളുകളെ പരമാവധി കുറച്ചും ഇത്തരം വ്യത്യസ്ഥമായ രീതികളിലൂടെയും ചടങ്ങ് നടത്തുന്നു.
advertisement
അടുത്തിടെ കേരളത്തിൽ കോവിഡ് വാർഡിൽ വച്ച് രണ്ടു പേർ വിവാഹിതരായിരുന്നു. ആലപ്പുഴ മെഡിക്കൽ കൊളേജിലെ കോവിഡ് വാർഡാണ് വിവാഹത്തിന് വേദിയായത്. വിവാഹ വസ്ത്രത്തിന് പകരം പിപിഇ കിറ്റാണ് വധു ധരിച്ചത്. ആശുപത്രി ജീവനക്കാരും വാർഡിലെ മറ്റ് കോവിഡ് രോഗികളും മാത്രം വിവാഹ ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ സ്വദേശികളായ ശരത്തിന്റെ അഭിരാമിയുടെയും വിവാഹം നേരത്തെ പറഞ്ഞ് ഉറപ്പിച്ചാതായിരുന്നു. ഖത്തറിൽ നിന്നും ഒരു മാസം മുമ്പ് എത്തിയ ശരത്തിന് ഇതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായ അമ്മയും ആശുപത്രിയിലേക്ക് മാറി. വിവാഹം നീട്ടിക്കൊണ്ടു പോകേണ്ടതില്ല എന്ന് തിരുമാനിച്ച കുടുംബം വാർഡിൽ വച്ച് തന്നെ വിവാഹം നടത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ മുളവടി ഉപയോഗിച്ച് മാല ചാർത്തി വരനും വധുവും
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement