• HOME
 • »
 • NEWS
 • »
 • buzz
 • »
 • എക്കണോമി ക്ലാസിൽ യാത്ര ചെയ്ത് ദീപിക പദുക്കോൺ; വിമാനത്തിൽ നിന്നുള്ള വീഡിയോ വൈറൽ

എക്കണോമി ക്ലാസിൽ യാത്ര ചെയ്ത് ദീപിക പദുക്കോൺ; വിമാനത്തിൽ നിന്നുള്ള വീഡിയോ വൈറൽ

വീഡിയോയില്‍ നടി വാഷ്‌റൂമിലേക്ക് പോകുന്നതാണ് കാണുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്

 • Share this:

  ബോളിവുഡില്‍ (Bollywood) ഏറെ ആരാധകരുള്ള താരമാണ് ദീപിക പദുക്കോണ്‍ (Deepika Padukone). ദീപിക പദുക്കോണിന്റെ ചിത്രങ്ങളും വീഡിയോയകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ദീപികയുടെ ഒരു ഫ്‌ളൈറ്റ് യാത്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സാധാരണ സെലിബ്രിറ്റികൾ ഫസ്റ്റ് ക്ലാസാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ നടി എക്കണോമി ക്ലാസാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വീഡിയോയില്‍ കാണാം.

  റെഡ്ഡിറ്റിലാണ് ഈ വീഡിയോ പങ്കുവെച്ചരിക്കുന്നത്. വീഡിയോയില്‍ നടി വാഷ്‌റൂമിലേക്ക് പോകുന്നതാണ് കാണുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. തലയിൽ ഒരു തൊപ്പിയും വച്ചിട്ടുണ്ട്. എന്നാല്‍ ഏത് വിമാനത്തിലാണ് അവര്‍ യാത്ര ചെയ്തതെന്ന് വ്യക്തമല്ല.

  ഇതാദ്യമായല്ല എക്കണോമി ക്ലാസില്‍ സെലിബ്രിറ്റികൾ യാത്ര ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറില്‍, കത്രീന കൈഫും വിക്കി കൗശലും എക്കോണമി ക്ലാസില്‍ സഞ്ചരിക്കുന്ന വീഡിയോ ന്യൂസ് 18ന് ലഭിച്ചിരുന്നു. കത്രീന കൈഫ് കറുത്ത നിറത്തിലുള്ള വസ്ത്രവും സണ്‍ഗ്ലാസും ഒരു തൊപ്പിയും കറുത്ത മാസ്‌കും ധരിച്ചാണ് എത്തിയത്. അതേസമയം, വിക്കി കൗശല്‍ ചാര നിറത്തിലുള്ള വസ്ത്രത്തിനൊപ്പം തൊപ്പിയും മാസ്‌കും സണ്‍ഗ്ലാസും ധരിച്ചിരുന്നു.

  Also read: മൂന്ന് ദിവസത്തിനുള്ളിൽ 300 കോടി; ജൈത്രയാത്ര തുടർന്ന് ഷാരൂഖിന്റെ പഠാൻ

  ഷാരൂഖാനൊപ്പം അഭിനയിച്ച പത്താനാണ് ദീപികയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണിത്. ചിത്രം 500 കോടി കളക്ഷന്‍ മാര്‍ക്കിനടുത്തെത്തിയെന്ന് ട്രെഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

  ഫൈറ്റര്‍ സിനിമയുടെ ചിത്രീകരണത്തിലാണ് ദീപിക ഇപ്പോള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ ആണ് മുഖ്യ കഥാപാത്രമായി അഭിനയിക്കുന്നത്. ഹൃത്വിക് റോഷനൊപ്പമുള്ള ദീപികയുടെ ആദ്യ സിനിമയാണിത്. ഇവര്‍ക്ക് പുറമെ, അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ് എന്നിവരും സിനിമയിലുണ്ട്. 2024 ജനുവരിയില്‍ ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

  ഫൈറ്ററിന് പുറമേ, അമിതാഭ് ബച്ചന്‍ മുഖ്യകാഥാപാത്രമായി എത്തുന്ന ദി ഇന്റേണിന്റെ ഹിന്ദി റീമേക്കിന്റെ ഭാഗവുമാണ് ദീപിക. സംവിധായകന്‍ രോഹിത് ഷെട്ടിയുടെ സിങ്കം 3 എന്ന ചിത്രത്തില്‍ അജയ് ദേവ്ഗണിനൊപ്പം ദീപിക അഭിനയിക്കുന്നുണ്ട്.

  കഴിഞ്ഞ 15 വര്‍ഷമായി ബോളിവുഡില്‍ മുന്‍നിര താരമാണ് ദീപിക പദുകോണ്‍. എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. ഇത്രയും കാലത്തെ സിനിമാജീവിതത്തിലൂടെ പേരും പ്രശസ്തിയും ഒപ്പം ധാരാളം സമ്പത്തും അവര്‍ നേടി. സിനിമകള്‍ക്ക് പുറമെ ദീപിക പദുക്കോണിന് നിരവധി വരുമാന മാര്‍ഗങ്ങളുണ്ട്. ബ്ലൂ സ്മാര്‍ട്ട്, ഡ്രംസ് ഫുഡ് ആന്‍ഡ് എയ്റോസ്പേസ്, സ്പേസ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ, മിന്ത്ര തനിഷ്‌ക്, ടെറ്റ്ലി ഗ്രീന്‍ ടീ, ലോറല്‍ എന്നിവയുള്‍പ്പെടെ നിരവധി വലിയ ബ്രാന്‍ഡുകളുടെ അംബാസഡര്‍ കൂടിയാണ് ദീപിക.

  Published by:user_57
  First published: