• HOME
  • »
  • NEWS
  • »
  • film
  • »
  • മൂന്ന് ദിവസത്തിനുള്ളിൽ 300 കോടി; ജൈത്രയാത്ര തുടർന്ന് ഷാരൂഖിന്റെ പഠാൻ

മൂന്ന് ദിവസത്തിനുള്ളിൽ 300 കോടി; ജൈത്രയാത്ര തുടർന്ന് ഷാരൂഖിന്റെ പഠാൻ

ബാഹുബലി 2, കെജിഎഫ് 2 എന്നീ സിനിമയുടെ റെക്കോർഡുകളെല്ലാം തകർത്ത് പഠാൻ

  • Share this:

    ബോളിവുഡിലെ ബ്ലോക്ക്ബസ്റ്റർ ദാരിദ്ര്യത്തിന് അന്ത്യം കുറിച്ചാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ പുറത്തിറങ്ങിയത്. ഹേറ്റ് ക്യാമ്പെയിനും ബോയ്കോട്ട് ക്യാമ്പെയ്നെയുമെല്ലാം നിഷ്പ്രഭമാക്കി കിംഗ് ഖാന്റെ ചിത്രം ജൈത്രയാത്ര തുടരുകയാണ്.

    ജനുവരി 25 നാണ് ഷാരൂഖിനൊപ്പം ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തിയ പഠാൻ റീലീസ് ചെയ്തത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ 300 കോടിക്കു മുകളിലാണ് ചിത്രം നേടിക്കഴിഞ്ഞത്.

    Also Read- കിംഗ് ഖാന്റെ തിരിച്ചുവരവ്; ആദ്യ ദിനം തന്നെ റെക്കോർഡുകൾ ഭേദിച്ച് പഠാൻ

    ഇന്ന് 38 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. മൂന്ന് ദിവസത്തെ മൊത്തം കളക്ഷനായി 163 കോടിയാണ് പഠാൻ നേടിയത്. രാജമൗലി ചിത്രം ബാഹുബലി 2 (127 കോടി), കെജിഎഫ് 2 (140 കോടി) എന്നിവയുടെ വാരാന്ത്യ റെക്കോർഡുകൾ പഠാൻ മറികടന്നു. ആഗോളതലത്തിൽ പഠാന്റെ ബോക്സ് ഓഫീസ് കളക്ഷൻ 313 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.

    Also Read- ഷാരൂഖ് ഖാന്‍റെ ‘പത്താന്‍’ ബംഗ്ലാദേശില്‍ റിലീസ് ചെയ്യാനാകില്ല ? ആരാധകര്‍ നിരാശയില്‍

    റിലീസ് ചെയ്ത ദിവസം മുതൽ റെക്കോർഡുകൾ ഭേദിച്ചാണ് പഠാന്റെ മുന്നേറ്റം. 55 കോടിയാണ് ഓപ്പണിംഗ് ഡേ ചിത്രം നേടിയത്. യാഷ് നായകനായ കെജിഎഫ് 2 (ഹിന്ദി) ന്റെ റെക്കോർഡാണ് പഠാൻ മറികടന്നത്. 53.95 കോടിയാണ് കെജിഎഫ് 2 ഹിന്ദി നേടിയത്. രണ്ടാം ദിനം പഠാന്റെ കളക്ഷൻ 68 കോടിയായി ഉയർന്നു.

    സൽമാൻ ഖാനും പഠാനിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും ഒടുവിലെ ചിത്രമാണ് പഠാൻ. ടൈഗർ സിന്ദാ ഹേ, വാർ എന്നിവയാണ് ഇതിനു മുമ്പുള്ള രണ്ട് സിനിമകൾ.

    Published by:Naseeba TC
    First published: