മൃതദേഹം ദഹിപ്പിക്കുമ്പോഴും പൂർണമായി കത്താത്ത ശരീരഭാഗം ഏതെന്ന് അറിയാമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
എല്ലാ അസ്ഥികളും ഒരു പോലെയല്ല കത്തുന്നത്
തീ എന്തിനെയും നശിപ്പിക്കാന്‍ കഴിവുള്ള ഒന്നാണ്. ഹിന്ദുമതവിശ്വാസ പ്രകാരം ശവസംസ്‌കാര സമയത്ത് മൃതദേഹം തീ ഉപയോഗിച്ച് ദഹിപ്പിക്കാറുണ്ട്. എന്നാല്‍ മനുഷ്യ ശരീരം മുഴുവനായും അഗ്നിക്ക് ഇരയാക്കിയാലും തീപിടിക്കാത്ത ശരീരഭാഗമുണ്ട്. അതാണ് പല്ലുകള്‍. കാരണമെന്തെന്നാല്‍ പല്ലുകള്‍ കാല്‍സ്യം ഫോസ്‌ഫേറ്റിനാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തീയില്‍ പെട്ടാലും പല്ലുകള്‍ നശിക്കാത്തതിന് കാരണമിതാണ്.
ചിതയില്‍, പല്ലിന്റെ മൃദുവായ ടിഷ്യൂ തുടക്കത്തില്‍ കത്തും, എന്നാൽ ഏറ്റവും കട്ടിയുള്ള ടിഷ്യുവായ ഇനാമലിന് തീ പിടിക്കില്ല. പല്ലുകള്‍ക്ക് പുറമെ, കുറഞ്ഞ ഊഷ്മാവില്‍ ചില എല്ലുകള്‍ക്കും തീപിടിക്കില്ലെന്നും പറയപ്പെടുന്നു. ശരീരത്തിലെ എല്ലാ അസ്ഥികളെയും കത്തിക്കാന്‍ ഉയര്‍ന്ന താപനിലയായ 1292 ഡിഗ്രി ഫാരന്‍ഹീറ്റ് ആവശ്യമാണ്. ഈ താപനിലയില്‍ പോലും കാല്‍സ്യം ഫോസ്‌ഫേറ്റ് പൂര്‍ണ്ണമായും ചാരമായി മാറില്ല. നഖങ്ങള്‍ തീയില്‍ കത്തില്ലെന്ന് ചിലര്‍ അവകാശപ്പെടുന്നു, എന്നാല്‍ ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.
advertisement
Futurelearn.comല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ചൂട്, അസ്ഥികളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ എല്ലാ അസ്ഥികളും ഒരു പോലെയല്ല കത്തുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളവയെ അപേക്ഷിച്ച് കൈകളുടെയും കാലുകളുടെയും പെരിഫറല്‍ അസ്ഥികള്‍ പെട്ടെന്ന് കത്തില്ല. കൊഴുപ്പിന്റെ ഭൂരിഭാഗവും ശരീരത്തിന്റെ മധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ശവസംസ്‌കാര സമയത്ത് ശരീരത്തില്‍ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയിരുന്നു. ഇതനുസരിച്ച് താപനില 670 മുതല്‍ 810 ഡിഗ്രി സെല്‍ഷ്യസ് വരെയാണെങ്കില്‍, വെറും 10 മിനിറ്റിനുള്ളില്‍ ശരീരം കത്താൻ തുടങ്ങുമെന്ന് കണ്ടെത്തി.
advertisement
മുന്‍ഭാഗത്തെ അസ്ഥിയിലെ മൃദുവായ ടിഷ്യൂകള്‍ 20 മിനിറ്റിനുള്ളില്‍ കത്താൻ തുടങ്ങുമെന്നും കണ്ടെത്തി. ഈ സമയത്ത് തന്നെ തലയോട്ടിയിലെ അറയുടെ നേര്‍ത്ത ഭിത്തിയായ ടാബുല എക്‌സ്റ്റെര്‍നയില്‍ വിള്ളലുകള്‍ രൂപപ്പെടും. 30 മിനിറ്റിനുള്ളില്‍, ചര്‍മ്മം മുഴുവന്‍ പൊള്ളുകയും ആന്തരികാവയവങ്ങൾ ദൃശ്യമാവുകയും ചെയ്യും. 2-3 മണിക്കൂറിനുള്ളില്‍ ശരീരം പൂര്‍ണമായും കത്തിത്തീരും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 23, 2023 6:28 PM IST