'കാപ്പ' സിനിമയുടെ തിരക്കുകൾക്കിടയിൽ കേക്കുണ്ടാക്കാൻ ഓടി സംവിധായകൻ ഷാജി കൈലാസ്
- Published by:Rajesh V
- news18-malayalam
Last Updated:
സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകൾക്കിടെയിൽ നിന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ പകിട്ടിലേക്ക് ഓടി എത്തുകയായിരുന്നു ഷാജി കൈലാസ്
തിരുവനന്തപുരം: പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് സിനിമ കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്തും കാസർഗോഡുമായി പുരോഗമിക്കുകയാണ്. ഈ തിരക്കുകൾക്കിടെയിൽ നിന്ന് ക്രിസ്മസ് ആഘോഷങ്ങളുടെ പകിട്ടിലേക്ക് ഓടി എത്തുകയായിരുന്നു ഷാജി കൈലാസ്.
Also Read- പ്രെഗ്നൻസി ടെസ്റ്റ് ഫലം പോസ്റ്റ് ചെയ്ത് നിത്യ മേനോനും പാർവതിയും; ആശംസ നേർന്ന് ആരാധകർ, വാസ്തവമെന്ത്?
തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടന്ന കേക്ക് മിക്സിങ്ങിന്റെ ഉദ്ഘാടനം താരദമ്പതികളായ ആനിയും ഷാജി കൈലാസും ചേർന്ന് നിർവഹിച്ചു. കാപ്പയുടെ തിരക്കുകൾക്കിനിടയിൽ നിന്ന് അടുക്കളയിലേക്ക് വന്നതിനാൽ സിനിമയെക്കുറിച്ചാണ് തന്നെയാണ് ഷാജി കൈലാസ് പറഞ്ഞത്.
Also Read- 'ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആ തുണ്ടുതുണി വേണ്ടാന്നു വെക്കണം'; വൈറലായി ഒരു കുറിപ്പ്
advertisement
സിനിമ പോലെ തന്നെ ചെയ്യേണ്ടതാണ് പാചകം എന്നായിരുന്നു ഷാജി കൈലാസന്റെ അഭിപ്രായം. പാചകം ആസ്വദിക്കുന്നുണ്ടെങ്കിലും കേക്ക് മിക്സിങ് നൽകുന്ന സന്തോഷം വേറെയാണെന്നായിരുന്ന ആനി പറഞ്ഞത്. സീരിയൽ താരം കാർത്തിക കണ്ണൻ, റസിഡൻസി ടവർ മാനേജിങ് ഡയറക്ടർ കെ എം മാത്യു, എക്സിക്യൂട്ടീവ് ഡയറക്ടർ എബിൻ മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2022 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കാപ്പ' സിനിമയുടെ തിരക്കുകൾക്കിടയിൽ കേക്കുണ്ടാക്കാൻ ഓടി സംവിധായകൻ ഷാജി കൈലാസ്