ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? അത് നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വ്യക്തമാക്കും

Last Updated:

നിങ്ങൾ ഇപ്പോൾ വളരെ സമാധാനത്തിലും ആത്മവിശ്വാസം ഉള്ളവരും ആണെങ്കിൽ നിങ്ങളുടെ നേരെ ഒരു നായ വരുന്നതായാണ് ഈ ചിത്രത്തിൽ കാണുക.

നിങ്ങൾ ഈ ചിത്രത്തിലേക്ക് നോക്കിയപ്പോൾ എന്താണ് കണ്ടത്. പലരും മഞ്ഞു വീണു കിടക്കുന്ന വനപ്രദേശത്തേക്ക് ബാക്ക് പാക്കുമായി ഒരു മനുഷ്യൻ കയറി പോകുന്നതാണ് കണ്ടത്. എന്നാൽ, മറ്റു ചിലർ കണ്ടതാകട്ടെ അവരുടെ നേരെ ഒരു കറുത്ത നായ നടന്നു വരുന്നതാണ്.
ഏതായാലും ഈ ചിത്രം ആളുകളുടെ മുമ്പിലേക്ക് കൊണ്ടു ചെന്നപ്പോൾ ഭൂരിഭാഗം ആളുകളും പറഞ്ഞത് ഇത് ഒരു വ്യക്തി നടന്നു കയറി പോകുന്നതാണെന്നാണ്. എന്നാൽ, ശരിക്കും ഈ ചിത്രം ഒരു കറുത്ത ധാരാളം രോമങ്ങളുള്ള ഒരു നായ ക്യാമറയെ നോക്കി ഓടുന്നതാണ്. നായയുടെ വാലാണ് നടന്നു പോകുന്ന ഒരു ആളുടെ തലയായി തോന്നിപ്പിക്കുന്നത്. നായയുടെ തലയാകട്ടെ നടന്നു പോകുന്ന ആളുടെ പിന്നിൽ കിടക്കുന്ന ബാഗ് ആയി തോന്നിപ്പിക്കുന്നു.
You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]
നൂറുകണക്കിന് പേർക്കാണ് ചിത്രത്തിലേക്ക് ആദ്യം നോക്കിയപ്പോൾ ഉണ്ടായ അനുഭവം വീണ്ടും വീണ്ടും നോക്കിയപ്പോൾ മാറി വന്നത്. ചിലർ കണ്ണട വരെ എടുത്താണ് ശരിക്കും ചിത്രം എന്താണെന്ന് നോക്കിയത്. മറ്റു ചിലരാണെങ്കിൽ ചിത്രത്തിലേക്ക് തുറിച്ചു നോക്കുകയായിരുന്നു. എന്നാൽ, ചിലർക്ക് നായയെ മാത്രമാണ് ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. മനുഷ്യനെ ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല.
advertisement
ചിത്രത്തിൽ കാണുന്നത് എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് വലിയ വാക്കു തർക്കങ്ങളാണ് നടന്നത്. ചിലർ അവർ ഒരു മനുഷ്യനെ മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ അവർ നായയെ മാത്രമേ കാണുന്നുള്ളൂവെന്ന് വ്യക്തമാക്കി. ഏതായാലും, ചിത്രത്തിന്റെ ഒപ്റ്റിക്കൽ ഇല്യൂഷൻ പ്രത്യേകത കൊണ്ട് വലിയ ചർച്ചയാണ് ഈ ഫോട്ടോയെക്കുറിച്ച് നടന്നത്.
ചിത്രത്തെക്കുറിച്ച് എൻവയോൺമെന്റൽ സൈക്കോളജിസ്റ്റും വെൽബീയിംഗ് കൺസൾട്ടന്റുമായ ലീ ചേംബേഴ്സ് പറയുന്നത് ചിത്രത്തിൽ എന്തു കാണുന്നുവെന്നത് നിങ്ങളുടെ വ്യക്തിത്വത്തെ വ്യക്തമാക്കുന്നു എന്നായിരുന്നു.
advertisement
'നിങ്ങളുടെ കണ്ണ് ആദ്യം ചിത്രത്തിന്റെ എവിടെ ഫോക്കസ് ചെയ്യുന്നു എന്നതാണ് തീർച്ചയായും ആ ചിത്രത്തെ കാണുന്നതിന് സഹായിക്കുന്നത്. പക്ഷേ, നിങ്ങൾ ഈ ചിത്രത്തിൽ നേരെ വരുന്ന ഒരു നായയെയാണോ അതോ ഒരു മനുഷ്യൻ രക്ഷപ്പെടുന്നതാണോ കാണുന്നത് എന്നത് നിങ്ങളുടെ നിലവിലെ മനോനിലയെ വ്യക്തമാക്കുന്നു.' - അദ്ദേഹം പറഞ്ഞു.
'നിങ്ങൾ നിലവിൽ ഉത്കണ്ഠാകുലനാണെങ്കിൽ ഒരു മനുഷ്യൻ രക്ഷപ്പെടുന്നത് ആണ് നിങ്ങൾ ചിത്രത്തിൽ കാണുന്നതിന് സാധ്യത. മാത്രമല്ല, നിങ്ങൾ മറ്റുള്ളവരെ വിശ്വസിക്കാൻ തയ്യാറാകാത്തവരോ അശുഭാപ്തി വിശ്വാസികളോ ആണെങ്കിലും ഒരു മനുഷ്യൻ രക്ഷപ്പെടുന്ന രീതിയിൽ ആയിരിക്കും ഈ ചിത്രം കാണുക.
advertisement
നിങ്ങൾ ഇപ്പോൾ വളരെ സമാധാനത്തിലും ആത്മവിശ്വാസം ഉള്ളവരും ആണെങ്കിൽ നിങ്ങളുടെ നേരെ ഒരു നായ വരുന്നതായാണ് ഈ ചിത്രത്തിൽ കാണുക. നിങ്ങൾ ജീവിതത്തിൽ ശുഭാപ്തി വിശ്വാസമുള്ള ആളാണെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് എന്തെങ്കിലും വരുന്നത് താൽപര്യപ്പെടുന്ന ആളെണെങ്കിലും ചിത്രത്തിൽ നായ നിങ്ങളുടെ നേരെ വരുന്നതായിട്ട് ആയിരിക്കും നിങ്ങൾ കാണുന്നത്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? അത് നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വ്യക്തമാക്കും
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement