HOME » NEWS » Buzz » DOG SAVES HIS POMERANIAN BUDDY FROM DROWNING IN SWIMMING POOL IN INCREDIBLE VIDEO AA

Watch: നീന്തൽ കുളത്തിൽ വീണ വളർത്തു നായക്ക് രക്ഷകനായി മറ്റൊരു നായ; സിസിടിവി ദൃശ്യങ്ങൾ വൈറൽ

രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിലും വൈറലാണ്.

News18 Malayalam | news18-malayalam
Updated: April 22, 2021, 2:56 PM IST
Watch: നീന്തൽ കുളത്തിൽ വീണ വളർത്തു നായക്ക് രക്ഷകനായി മറ്റൊരു നായ; സിസിടിവി ദൃശ്യങ്ങൾ വൈറൽ
രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിലും വൈറലാണ്.
  • Share this:
അപകടകരമായ അവസ്ഥകളിൽ എപ്പോഴും രക്ഷയ്ക്ക് എത്തുന്നവരാണ് വളർത്തു നായ്ക്കൾ. യജമാനൻമാർ അപകടത്തിൽപ്പെടുമ്പോൾ എന്ത് വില കൊടുത്തും അവരെ രക്ഷിക്കാൻ ശ്രമിക്കുന്ന നായ്ക്കളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സന്ദർഭോചിതമായ ഇടപെടലിലൂടെ വീട്ടിലെ നീന്തൽ കുളത്തിൽ വീണ വളർത്തു നായക്ക് രക്ഷകനായിരിക്കുകയാണ് മറ്റൊരു നായ.

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലുള്ള ബൈറോൺ തനാരെയൻ- മെല്ലിസ തനാരെയൻ ദമ്പതികളുടെ വീട്ടിലാണ് സംഭവം. പൊമെറാനിയൻ വിഭാഗത്തിൽപ്പെട്ട ചുക്കി എന്ന നായയെയാണ് ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മറ്റൊരു വളർത്തു നായ ആയ ജെസി രക്ഷപ്പെടുത്തിയത്. ധീരമായ രക്ഷാപ്രവർത്തനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിലും വൈറലാണ്.

Also Read തങ്ങളുടെ വീട്ടുമുറ്റത്ത് മൂന്ന് വർഷമായി ഉപയോഗിച്ച കപ്പുകൾ വലിച്ചെറിഞ്ഞ കുറ്റവാളിയെ കയ്യോടെ പൊക്കി ദമ്പതികൾ

നീന്തൽ കുളത്തിന് സമീപത്തുകൂടെ നടക്കുന്നതിനിടയാണ് ചുക്കി എന്ന വളർത്തു നായ അബദ്ധത്തിൽ അതിലേക്ക് വീഴുന്നത്. സ്വന്തമായി കുറേ നേരം പരിശ്രമിച്ചെങ്കിലും പുറത്ത് കടക്കാനായില്ല. അൽപ്പ സമയത്തിന് ശേഷം ശബ്ദം കേട്ട് ജസി എന്ന വളർത്തുനായയും നീന്തൽ കുളത്തിന് അരികിലെത്തി. ശബ്ദമുണ്ടാക്കി ആളെക്കൂട്ടാനുള്ള ശ്രമമാണ് ആദ്യം നടത്തി നോക്കിയത്. ഇത് വിജയിക്കില്ലെന്ന് കണ്ടതോടെ ജെസി രക്ഷാപ്രവർത്തനത്തിനായി സ്വയം മാർഗങ്ങൾ കണ്ടെത്തി. ജെസിക്കും വെള്ളത്തെ പേടിയാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പല തവണ ചുക്കിയെ കരക്ക് അടുപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും പൂർണ്ണമായി പുറത്തെത്തിക്കുന്നൽ വിജയിച്ചില്ല. പരിശ്രമങ്ങൾ ജസി തുടർന്ന് കൊണ്ടേ ഇരുന്നു. ഒടുവിൽ ചുക്കിയെ കടിച്ചെടുക്ക് കുളത്തിന് പുറത്തേക്ക് ആക്കുന്നതിൽ ജസി വിജയിക്കുകയായിരുന്നു.


Also Read മകന് കളിപ്പാട്ടമായി മഹീന്ദ്ര ജീപ്പ് നിർമ്മിച്ച് പിതാവ്, ഒറിജനലിനെ വെല്ലുന്ന നിർമ്മിതി ഇന്റർനെറ്റിൽ വൈറൽ

സംഭവം നടക്കുമ്പോൾ ദമ്പതികൾ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. തിരിച്ചെത്തിയപ്പോൾ രണ്ടു വളർത്തു നായ്ക്കളും നനഞ്ഞിരിക്കുന്നത് കണ്ടപ്പോൾ ഇരുവർക്കും സംശയമായി. പിന്നീട് വീട്ടിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ചുക്കി കുളത്തിൽ വീഴുന്നതും പിന്നീട് ജസി നടത്തിയ രക്ഷാ പ്രവർത്തനവും ഇവർ കാണുന്നത്. പിന്നാലെ ബൈറോൺ തനാരെയർ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയിൽ വീഡിയോക്ക് ലഭിക്കുന്നത്. ഇതിനോടകം ലക്ഷകണക്കിന് ആളുകൾ വീഡിയോ കണ്ടിട്ടുണ്ട്.ജെസിയുടെ ബുദ്ധിപരവും ധീരവുമായ നടപടിയെ പ്രകീർത്തിച്ച് പലരും രംഗത്തെത്തി.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വീട്ടിലെ നീന്തൽക്കുളം മൂടിവെക്കുമെന്നും ദമ്പതികൾ പറയുന്നു.

അടുത്തിടെ അമേരിക്കയിലെ കൻസാസ് നഗരത്തിൽ വളർത്തു നായയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് യജമാനന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു. വൈകീട്ട് വളർത്തു നായയുമായി നടക്കുന്നതിനിടെയാണ് യജമാനന് പൊടുന്നനെ വല്ലായ്മ അനുഭവപ്പെട്ടത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന വളർത്തു നായ അയൽവാസികളെ വിളിച്ചു കൂട്ടുക ആയിരുന്നു. കൃത്യമായ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതോടെ യജമാനന്റെ ജീവൻ രക്ഷിക്കാനായി. കൻസാസ് പോലീസ് നായയുടെ ചിത്രത്തോടൊപ്പം സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ നിരവധി അഭിനന്ദനങ്ങളും സമ്മാനങ്ങളുമാണ് നായയെ തേടി എത്തിയത്. വളർത്തു നായയുടെ അവസരോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിക്കാനായ പല സംഭവങ്ങളും ലോകത്തിൻ്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Published by: Aneesh Anirudhan
First published: April 22, 2021, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories