നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കടയിലെ കവർച്ചാ ശ്രമത്തിനിടയിലും സുഖമായി ഉറങ്ങുന്ന വളർത്തു നായ; ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

  കടയിലെ കവർച്ചാ ശ്രമത്തിനിടയിലും സുഖമായി ഉറങ്ങുന്ന വളർത്തു നായ; ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

  തായ്ലാൻഡിൽ നിന്നുള്ള സൈബീരിയൻ ഹസ്ക്കി ഇനത്തിൽ പെട്ട വളർത്തു നായ തീർത്തും വ്യത്യസ്തമായ കാരണം കൊണ്ടാണ് വാർത്തകളിൽ നിറയുന്നത്.

  The CCTV footage shows how the dog did not wake up throughout the robbery drill. (Credit Screen grab from facebook)

  The CCTV footage shows how the dog did not wake up throughout the robbery drill. (Credit Screen grab from facebook)

  • Share this:
   മനുഷ്യരോട് ഏറെ അടുപ്പം പുലർത്തുന്നവയാണ് വളർത്തു നായ്ക്കൾ. മക്കളെ പോലെയും കൂട്ടുകാരെ പോലെയും എല്ലാം വളർത്തു നായകളെ പലരും സ്നേഹിക്കുകയും ചെയ്യുന്നു. ഇതൊക്കെ ആണെങ്കിലും സുരക്ഷ കൂടി ഉദ്ദേശിച്ചാണ് മഹാ ഭൂരിപക്ഷം ആളുകളും നായ്ക്കളെ വളർത്തുന്നത്. ഫാമിലെ കന്നുകാലികളെ സംരക്ഷണത്തിനും സുരക്ഷാ സേനകൾ എതിരാളികളെ കണ്ടെത്താനുമെല്ലാം നായ്ക്കളെ ഉപയോഗിക്കുന്നു. യജമാൻമാരോടുള്ള ഇവരുടെ സ്നേഹവും വാർത്ത ആകാറുണ്ട്. അപകടങ്ങളിൽ നിന്നും മറ്റും വളർത്തു നായ്ക്കൾ തങ്ങളുടെ യജമാനൻമാരെ രക്ഷിച്ച എത്രയോ കഥകൾ നാം കേട്ടിരിക്കുന്നു. എന്നാൽ തായ്ലാൻഡിൽ നിന്നുള്ള സൈബീരിയൻ ഹസ്ക്കി ഇനത്തിൽ പെട്ട വളർത്തു നായ തീർത്തും വ്യത്യസ്തമായ കാരണം കൊണ്ടാണ് വാർത്തകളിൽ നിറയുന്നത്.

   Also Read- പാരച്യൂട്ടിൽ പറന്നിറങ്ങി വിവാഹാഭ്യർത്ഥന, വിവാഹ മോതിരം വായിൽ; കമിതാക്കളുടെ വീഡിയോ വൈറൽ

   നായ കാവൽ നിൽക്കുന്ന കടയിൽ തോക്കു ധാരി എത്തി കവർച്ച നടത്തുമ്പോൾ സുഖമായി ഉറങ്ങുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വളർത്തു നായയെ പരീക്ഷിക്കാൻ കടയുടമ തന്നെ പ്ലാൻ ചെയ്ത കവർച്ചയാണ് നടന്നത്. ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനായി കടയുടമായായ ലോം വാങ്വോഗ് ലക്കി എന്ന തന്റെ വളർത്തു നായക്ക് പരിശീലനം നൽകി വരുന്നുണ്ടായിരുന്നു. ഇതിന്റെ പുരോഗതി അറിയാനാണ് വ്യാജ കവർച്ചാ ശ്രമം ആസൂത്രണം ചെയ്തത്.

   Also Read- 'കണ്ടാല്‍ ഒറിജിനല്‍ ടോം ക്രൂയ്‌സ്': ടിക്ടോക്കിലെ അപരനെ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ

   ആയുധധാരി കടയിലേക്ക് എത്തിയാൽ ലക്കി അയാൾക്ക് നേരെ ചാടി വീഴും എന്നും ശബ്ദമുണ്ടാക്കി ആളെക്കൂട്ടും എന്നും ആയിരുന്നു ഉടമ വിചാരിച്ചത്. എന്നാൽ സംഭവം ഉണ്ടാകുമ്പോൾ ഒരു അനക്കം പോലും ഉണ്ടാക്കാതെ സുഖമായി ഉറങ്ങുന്ന ലക്കിയെ വീഡിയോയിൽ കാണാം. ഉടമ നിരവധി തവണ നായയെ നോക്കുകയും ചെറിയ രീതിയിൽ ശബ്ദമുണ്ടാക്കി നായയെ ഉണർത്താൻ നോക്കുകയും ചെയ്തെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടെ കവർച്ചക്കാരനായി എത്തിയ ആൾ അൽപ്പം ഒച്ചത്തിൽ ഭീഷണിപ്പെടുത്തി സംസാരിച്ചെങ്കിലും ലക്കി സുഖനിദ്രയിൽ നിന്നും ഉയർന്നില്ല. പണവുമായി കവർച്ചക്കാരനായി വേഷമിട്ടയാൾ ഓടിപ്പോയിട്ടും നായ ഉറക്കം തുടർന്നു.

   Also Read- പന്ത്രണ്ടാം നിലയിൽ നിന്നും താഴേക്കു വീണ രണ്ടു വയസ്സുകാരിക്ക് രക്ഷകനായി ഡെലിവറി ബോയ്   സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും പരീക്ഷണത്തിൽ തോറ്റ വളർത്തു നായയെ ശിക്ഷിക്കാനൊന്നും ഉടമ തയ്യാറായിട്ടില്ല. മുമ്പ് വളർത്തു നായക്ക് നൽകിയ അതേ സ്നേഹവും കരുതലും ഇന്നും നൽകി വരുന്നു. നിരവധി ഭാഗ്യനിമിഷങ്ങൾ എനിക്ക് അവൻ കൊണ്ടു തന്നതിനാലാണ് ലക്കി എന്ന പേര് നൽകിയത്. ഒരു പക്ഷെ കട സംരക്ഷിലായിരിക്കില്ല തന്നെയും കുടുംബത്തെയും സന്തോഷിപ്പിക്കലായിരിക്കും അവന്റെ ഉത്തരവാദിത്വം എന്നും ഉടമ വിശ്വസിക്കുന്നു
   Published by:Rajesh V
   First published:
   )}