നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‌ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോ സെറ്റ് തകർന്ന് വീണു; മാധ്യമപ്രവർത്തകന് പരിക്ക്

  ‌ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോ സെറ്റ് തകർന്ന് വീണു; മാധ്യമപ്രവർത്തകന് പരിക്ക്

  വീഴ്ചയുടെ ആഘാതത്തിൽ കാർലോസിന്‍റെ മുഖം മുൻപിലെ ഡെസ്കിൽ ശക്തമായി ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം

  • Share this:
   ലൈവ് ഷോയ്ക്കിടെ സ്റ്റുഡിയോ സെറ്റിലെ ഒരു ഭാഗം തകർന്നു വീണ് മാധ്യമപ്രവർത്തകന് പരിക്ക്. ഇഎസ്പിൻ കൊളംബിയ ജേര്‍ണലിസ്റ്റ് കാർലോസ് ഓർഡസിനാണ് പരിക്കേറ്റത്. ലൈവിനിടെ നടന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ വൈറലായിട്ടുണ്ട്.ചാനലിലെ ലൈവ് ഷോയിൽ പാനലിസ്റ്റുകളിൽ ഒരാളായിരുന്നു കാര്‍ലോസ്. ഷോ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് മോണിറ്റർ പോലെ തോന്നിക്കുന്ന ഒരു വലിയ ഭാഗം ഇയാളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

   വീഴ്ചയുടെ ആഘാതത്തിൽ കാർലോസിന്‍റെ മുഖം മുൻപിലെ ഡെസ്കിൽ ശക്തമായി ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നുണ്ടായ സംഭവത്തിൽ ഞെട്ടിത്തരിച്ച പരിപാടിയുടെ അവതാരകൻ കുറച്ച് നേരം അമ്പരന്ന് നോക്കിയ ശേഷം ഷോയ്ക്ക് ഇടവേള പറയുന്നതാണ് പിന്നീട് ദൃശ്യങ്ങളിൽ കാണുന്നത്.   കാർലോസിന് ഉടൻ തന്നെ പ്രാഥമിക ചികിത്സകൾ നൽകിയിരുന്നു. ഇയാൾക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. ഒരു ചെറിയ മുറിവും മൂക്കിൽ ചെറിയ പരിക്കും മാത്രം മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പരിശോധനയ്ക്ക് ശേഷം അറിയിച്ചിരിക്കുന്നത്. തനിക്ക് കുഴപ്പം ഒന്നുമില്ലെന്ന വിവരം ട്വിറ്ററിലൂടെ കാർലോസും അറിയിച്ചിട്ടുണ്ട്.   തനിക്ക് സുഖാശംസകൾ നേർന്നവർക്കും ആരോഗ്യത്തിൽ ആശങ്ക അറിയിച്ച് പ്രതികരിച്ചവർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു ഇയാളുടെ മറുപടി. വിദഗ്ധ പരിശോധനകൾ നടത്തിയെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും കാർലോസ് വ്യക്തമാക്കുന്നു. തനിക്കുണ്ടായ അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}